ETV Bharat / bharat

ബുര്‍ഖയും ഹെല്‍മെറ്റും ധരിച്ചെത്തി; ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച് മോഷണം, അന്വേഷണം - Robbery In jewelry In Medchal - ROBBERY IN JEWELRY IN MEDCHAL

ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച് മോഷണം. ക്യാഷ്‌ കൗണ്ടറിലെ പണം കവര്‍ന്ന് മോഷ്‌ടാക്കള്‍. പരിക്കേറ്റ ഉടമ ചികിത്സയില്‍. സിസിടിവി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം.

JEWELRY OWNER STABBED  പട്ടാപ്പകല്‍ സ്വര്‍ണക്കടയില്‍ മോഷണം  ജ്വല്ലറിയില്‍ കവര്‍ച്ച  Robbery In jewelry In Hyderabad
Robbery In jewelry (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 20, 2024, 6:53 PM IST

ഹൈദരാബാദ്: മെഡ്‌ചലില്‍ പട്ടാപ്പകല്‍ ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച് മോഷണം. കടയിലുണ്ടായിരുന്ന പണം കവര്‍ന്നു. മെഡ്‌ചല്‍ സ്വദേശിയായ ശേഷ റാമിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് (ജൂണ്‍ 20) രാവിലെ 11.45 ഓടെയാണ് സംഭവം.

സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ രണ്ട് പേരാണ് ഉടമയെ മര്‍ദിച്ച് പണവുമായി രക്ഷപ്പെട്ടത്. കടയിലെത്തിയ ഒരാള്‍ പര്‍ദയും ബുര്‍ഖയുമാണ് ധരിച്ചിരുന്നത്. ഒരാള്‍ ഹെല്‍മെറ്റും ധരിച്ചിരുന്നു. കടയ്‌ക്കുള്ളില്‍ കയറിയ ഇരുവരും ചേര്‍ന്ന് ശേഷ റാമിനെ കുത്തി പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു.

സംഭവ സമയത്ത് ശേഷ റാമിന്‍റെ മകന്‍ മാത്രമാണ് കടയിലുണ്ടായിരുന്നത്. പണം കവര്‍ന്ന മോഷ്‌ടാക്കള്‍ ബൈക്കില്‍ സ്ഥലം വിട്ടതിന് പിന്നാലെ ശേഷ റാമിന്‍റെ മകന്‍ കുടുംബത്തെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കുടുംബം ശേഷ റാമിനെ ആശുപത്രിയിലെത്തിച്ചു.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ഉടമ ചികിത്സയില്‍ തുടരുകയാണ്. കടയില്‍ നിന്നും നഷ്‌ടപ്പെട്ടത് എത്ര രൂപയാണെന്നത് വ്യക്തമല്ല.

Also Read: വീടിൻ്റെ വാതിൽ തകർത്ത് വൻമോഷണം; 35 പവൻ സ്വർണവും 4000 രൂപയും കവർന്നു - GOLD AND CASH STOLEN IN KOZHIKODE

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.