ETV Bharat / bharat

വിവാഹ വസ്‌ത്രം വാങ്ങിവരവെ കാര്‍ അപകടത്തില്‍ പെട്ടു; പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ അഞ്ച് പേർ മരിച്ചു - ROAD ACCIDENT IN ANDHRA PRADESH - ROAD ACCIDENT IN ANDHRA PRADESH

അനന്തപൂർ ജില്ലയിലെ ഗുട്ടിക്ക് സമീപം ദേശീയപാത 44-ൽ വച്ച് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായത് ഡ്രൈവർ ഉറങ്ങിയതിനാലാകാമെന്ന് പ്രാഥമിക നിഗമനം.

5 PEOPLE DIED  കാർ ലോറി അപകടം  ROAD ACCIDENT IN ANDHRA PRADESH  ആന്ധ്രാപ്രദേശില്‍ വാഹനാപകടം
Road Accident in Andhra Pradesh (Source: Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 18, 2024, 2:48 PM IST

Updated : May 18, 2024, 4:01 PM IST

Road Accident in Andhra Pradesh (Source: Etv Bharat Reporter)

ആന്ധ്രാപ്രദേശ്: സംസ്ഥാനത്ത് ശനിയാഴ്‌ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ അഞ്ച് പേർ മരിച്ചു. അനന്തപൂർ ജില്ലയിലെ ഗുട്ടിക്ക് സമീപം ദേശീയപാത 44-ൽ വച്ച് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലും ലോറിയിലും ഇടിക്കുകയായിരുന്നു.

അനന്തപുരിലെ റാണിനഗർ സ്വദേശികളായ അല്ലി സാഹിബ് (58), ഷെയ്ഖ് സുരോജ് ബാഷ (28), മുഹമ്മദ് അയാൻ (6), അമൻ (4), രഹനാബേഗം (40) എന്നിവരാണ് മരിച്ചത്. മൂന്നുപേർ സംഭവസ്ഥലത്തുവച്ചും രണ്ട് പേര്‍ ഗുട്ടി സർക്കാർ ആശുപത്രിയില്‍ വച്ചുമാണ് മരണത്തിന് കീഴടങ്ങിയത്.

ഷെയ്ഖ് സുരോജ് ബാഷയുടെ വിവാഹം ഈ മാസം 27ന് നിശ്ചയിച്ചിരുന്നു. വിവാഹത്തിന് ഹൈദരാബാദില്‍ നിന്നും വസ്‌ത്രങ്ങള്‍ വാങ്ങി തിരികെ വരവെയാണ് സംഘം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ALSO RAED: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്ക്

Last Updated : May 18, 2024, 4:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.