ETV Bharat / bharat

ബിഹാറിൽ ഇഡിയും കളത്തിൽ; ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്യുന്നു; തേജസ്വിക്ക് നാളെ ഹാജരാകാൻ സമൻസ്

റെയിൽവേ ഭൂമി കുംഭകോണ കേസിൽ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി ലാലു പ്രസാദ് യാദവ്. ഹാജരായത് പട്‌നയിലെ ഇഡി ഓഫീസില്‍. അകമ്പടിയായി നൂറുകണക്കിന് പ്രവര്‍ത്തകര്‍.

lalu appears ed office  ലാലു പ്രസാദ് യാദവ് ചോദ്യം ചെയ്യൽ  ജോലിക്ക് ഭൂമി അഴിമതി  Lalu Prasad Yadav Scam
RJD Chief Lalu Prasad Yadav Reaches ED Office
author img

By ETV Bharat Kerala Team

Published : Jan 29, 2024, 1:15 PM IST

പട്‌ന: മഹാ സഖ്യ സർക്കാർ വീണതിന് പിന്നാലെ റെയിൽവേ ഭൂമി കുംഭകോണ കേസിൽ ഉൾപ്പെട്ട ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി പ്രസിഡൻ്റുമായ ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്‌ത്‌ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്. പട്‌നയിലുള്ള ഇഡി ഓഫീസിലാണ് ലാലു ചോദ്യം ചെയ്യലിന് ഹാജരായത്. നിരവധി പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെയാണ് ലാലു ചോദ്യം ചെയ്യലിനെത്തിയത് (RJD Chief Lalu Prasad Yadav Reaches ED Office).

ഇഡി ഓഫീസിലേക്ക് ലാലുവിൻ്റെ കാർ എത്തിയപ്പോൾ പ്രവർത്തകർ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കി. മകളായ ഡോ മിസ ഭാരതി അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഇതൊരു പുതിയ കാര്യമല്ലെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും മിസ ഭാരതി പറഞ്ഞു.

"ഇതൊരു പുതിയ സംഭവമേ അല്ല, അവരുടെ കൂടെ ചെല്ലാത്തവർക്ക് ആശംസ കാർഡ് അയക്കുകയാണ്. കുടുംബത്തെ എപ്പോഴൊക്കെ ഏത് ഏജൻസി വിളിച്ചാലും ഞങ്ങൾ അവിടെ അവിടെ പോകുകയും,അവരുമായി സഹകരിക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യും." -മിസ പറഞ്ഞു.

ലാലുവിന്‍റെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകിയിട്ടുണ്ട്. നാളെയാണ് തേജസ്വിയുടെ ചോദ്യം ചെയ്യൽ. എന്നാൽ മുൻനിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അദ്ദേഹം നാളെ ഹാജരാകില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഉപമുഖ്യമന്ത്രിയായിരിക്കെ നേരത്തെ രണ്ടുതവണ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തേജസ്വി ഹാജരായിരുന്നില്ല.

കുറ്റങ്ങള്‍ പ്രഥമദൃഷ്‌ട്യാ തെളിഞ്ഞു: അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജ രേഖ ചമയ്‌ക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്‌ട്യാ തന്നെ തെളിഞ്ഞതായി ലാലുവും മകനും അടക്കമുള്ള പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ജൂലൈ മൂന്നിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ ആണ് ഈ കേസന്വേഷിച്ചിരുന്നത്. പിന്നീട് സിബിഐ നൽകിയ പരാതിയെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം ഇഡി കേസെടുത്തത്.

Also Read: 600 കോടിയുടെ അഴിമതിയ്‌ക്ക് തെളിവ്, പണമായി ലഭിച്ചത് ഒരു കോടി, സ്വര്‍ണം വേറെയും ; ലാലു പ്രസാദ് യാദവിന്‍റെ വീട്ടിലെ റെയ്‌ഡിന് പിന്നാലെ ഇഡി

ഭൂമി വാങ്ങി തൊഴില്‍ നല്‍കി അഴിമതി: ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍ മന്ത്രിയായിരുന്ന കാലത്താണ് ഭൂമി കുംഭകോണം നടന്നത്. റെയില്‍വേ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഭൂമി കോഴയായി വാങ്ങി ജോലി നല്‍കി എന്നതായിരുന്നു കേസ്. 2004 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ അഴിമതി നടന്നു എന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

ഭൂമി കുംഭകോണത്തിലൂടെ ലാലു പ്രസാദ് യാദവിന്‍റെ കുടുംബവുമായി ബന്ധമുള്ള കമ്പനികള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് സിബിഐ ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിന്‍റെ കുടുംബവുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. പ്രസ്‌തുത റെയ്‌ഡില്‍ 600 കോടിയുടെ അഴിമതി നടന്നതായി തെളിയിക്കുന്ന രേഖകളും മറ്റും കണ്ടെത്തിയതായി ഇഡി വെളിപ്പെടുത്തുകയുണ്ടായി.

ഇഡി കണ്ടെത്തിയത് കോടിക്കണക്കിന് സ്വത്തുക്കള്‍: 250 കോടിയുടെ ഇടപാടുകള്‍ നടന്നു എന്നും 350 കോടിയുടെ സ്വത്ത് സംബന്ധിച്ച രേഖകള്‍ ലഭിച്ചു എന്നുമായിരുന്നു റെയ്‌ഡിന് പിന്നാലെ ഇഡി നല്‍കിയ വിശദീകരണം. ലാലു പ്രസാദ് യാദവിന്‍റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്‍റെ ഡല്‍ഹിയിലെ വസതിയും ഇഡി റെയ്‌ഡ് ചെയ്‌തിരുന്നു. വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ കണക്കില്‍ പെടാത്ത ഒരു കോടി രൂപയും 1900 യു എസ്‌ ഡോളറും 540 ഗ്രാം സ്വര്‍ണക്കട്ടിയും 1.5 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും സ്വത്തുക്കളുടെ ക്രയവിക്രയ രേഖകളും കണ്ടെത്തിയിരുന്നു.

Also Read: 'ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടും, മോദി വിദേശത്ത് അഭയം തേടും' ; നിരന്തര പര്യടനങ്ങള്‍ അതിനാലെന്ന് ലാലു പ്രസാദ് യാദവ്

ലാലുവിന്‍റെ കുടുംബവും ഇവരുടെ കൂട്ടാളികളും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്‍പ്പെടെ നിക്ഷേപം നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. അതേസമയം റെയില്‍വേയില്‍ ഒഴിവുവന്ന തസ്‌തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചില്ലെന്നും ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി റെയില്‍വേ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഉദ്യോഗാര്‍ഥികളില്‍ നിന്ന് തുച്ഛമായ വിലയ്‌ക്ക് കൈക്കലാക്കിയ ഭൂമിയ്‌ക്ക് നിലവില്‍ കോടികളാണ് വിപണി മൂല്യമെന്നും കുറ്റപത്രത്തില്‍ ഉണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.