ETV Bharat / bharat

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് 81-ാം വയസില്‍ മാംഗല്യം; വധു അങ്കണവാടി ടീച്ചര്‍ - Retired IPS Officer Ties The Knot

ആദ്യ ഭാര്യ 2022ല്‍ മരിച്ചു പോയതോടെയാണ് അദ്ദേഹം വീണ്ടുമൊരു കൂട്ടുതേടിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഉദ്യോഗസ്ഥൻ തന്നെയാണ് തന്‍റെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

SR DARAPURI PROTESTS  UTTAR PRADESH IPS OFFICER  EX IPS OFFICER MARRIED AT 81  S R DARAPURI NEWS
SR Darapuri with Wife (Etv Bharat)
author img

By ETV Bharat Kerala Team

Published : Aug 11, 2024, 5:26 PM IST

ലഖ്‌നൗ: പ്രായം കേവലം അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പൊലീസുദ്യോഗസ്ഥന്‍. തന്‍റെ 81-ാം വയസില്‍ വിവാഹിതനായിക്കൊണ്ടാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്‌ ആര്‍ ദാരാപുര ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗവിലെ ഇന്ദിരാനഗര്‍ സ്വദേശിയായ ദാരാപുരി സ്വന്തം സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെയാണ് തന്‍റെ രണ്ടാം വിവാഹ വാര്‍ത്ത എല്ലാവരെയും അറിയിച്ചത്. ഓഗസ്‌റ്റ് എട്ട് വ്യാഴാഴ്‌ച ആയിരുന്നു ദാരാപുരിയുടെ വിവാഹം. ലഖീംപൂരിലെ ഒരു അങ്കണവാടി അധ്യാപികയെ ആണ് അദ്ദേഹം ജീവിത സഖിയാക്കിയത്.

2022ല്‍ ഇദ്ദേഹത്തിന്‍റെ ആദ്യ ഭാര്യ മരിച്ചിരുന്നു. പിന്നീടാണ് ഒരു പങ്കാളി വേണമെന്ന് അദ്ദേഹത്തിന് തോന്നിയത്. ഇദ്ദേഹത്തിന് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. വൈദ്യ ദാരാപുരി, രാഹുല്‍ ദാരാപുരി, സുല്‍ചന ദാരാപുരി എന്നിവരാണ് മക്കള്‍. ഇവര്‍ മൂവരും വിവാഹിതരാണ്.

ദാരാപുരി കടുത്ത പാര്‍ക്കിന്‍സണ്‍സ് രോഗിയാണ്. ഭാര്യ മരിച്ചതോടെ ഇദ്ദേഹത്തിന്‍റെ ജീവിതം കടുത്ത പ്രതിസന്ധിയിലായി. തിരക്കുകള്‍ക്കിടയില്‍ മക്കള്‍ക്ക് ഇദ്ദേഹത്തെ സഹായിക്കാനും ആയിരുന്നില്ല. ഇതാണ് ഒരു രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിക്കാന്‍ ദാരാപുരിയെ പ്രേരിപ്പിച്ചത്. 1972 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കഴിഞ്ഞ ഒക്‌ടോബറില്‍ ദലിതുകള്‍ക്ക് ഭൂമി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് അറസ്‌റ്റിലായിരുന്നു.

ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനിലേക്ക്

ദാരാപുരി 2003ലാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. 32 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ നിരവധി പദവികള്‍ വഹിച്ചു. പിന്നീട് ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശപ്പോരാളിയായി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നടന്ന ദലിതുകള്‍ക്ക് വേണ്ടിയുള്ള ഒരു ഭൂപ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് അദ്ദേഹത്തെയും മറ്റ് അഞ്ച് പ്രവര്‍ത്തകരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

2019ല്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തും ദാരാപുരി ശ്രദ്ധേയനായിരുന്നു. അന്ന് പൊതുമുതല്‍ നശിപ്പിച്ചതിന് 63 ലക്ഷം രൂപ സര്‍ക്കാരിന് പിഴ അടയ്ക്കാന്‍ ദാരാപുരിയോടും മറ്റ് നിരവധി പ്രക്ഷോഭകരോടും യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന സംസ്ഥാന ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. 2014ല്‍ ദാരാപുരി ലോക്‌സഭ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. അംബേദ്‌ക്കര്‍ മഹാസഭ അടക്കം നിരവധി പ്രമുഖ സംഘടനകളിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ദാരാപുരി.

Also Read: നടന്‍ ഉല്ലാസ് പന്തളം വിവാഹിതനായി; വധുവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.