ETV Bharat / bharat

വെടിവെപ്പ്, ഇവിഎം നശിപ്പിക്കൽ, ബൂത്ത് പിടിച്ചെടുക്കൽ; മണിപ്പൂരിലെ 11 ബൂത്തുകളിൽ നാളെ റീപോളിംഗ് - REPOLLING AT MANIPUR

ഏപ്രിൽ 19നായിരുന്നു ഈ ബൂത്തുകളിൽ വോട്ടെടുപ്പ് നടന്നത്.

REPOLLING  LOKSABHA ELECTION 2024  GUNFIRE EVMS DESTROYED IN MANIPUR  MANIPUR LOK SABHA CONSTITUENCY
Repolling At Manipur
author img

By ETV Bharat Kerala Team

Published : Apr 21, 2024, 9:53 AM IST

ഇംഫാൽ : മണിപ്പൂർ ലോക്‌സഭ മണ്ഡലത്തിലെ 11 പോളിങ് സ്റ്റേഷനുകളിൽ ഏപ്രിൽ 22ന് റീപോളിങ് നടത്തുമെന്ന് മണിപ്പൂർ ചീഫ് ഇലക്‌ടറൽ ഓഫിസർ അറിയിച്ചു. ഏപ്രിൽ 19നായിരുന്നു ഈ സ്റ്റേഷനുകളിൽ വോട്ടെടുപ്പ് നടന്നത്. എന്നാലിത് അസാധുവായി പ്രഖ്യാപിക്കാനും പുതിയ പോളിങ് ഷെഡ്യൂൾ ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുകയായിരുന്നു.

വെടിവയ്‌പ്പ്, ഭീഷണിപ്പെടുത്തൽ, ഇവിഎം നശിപ്പിക്കൽ, ബൂത്ത് പിടിച്ചെടുക്കൽ തുടങ്ങിയ ആരോപണങ്ങൾ സംഘർഷഭരിതമായ മണിപ്പൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഇടപെടൽ. ഖുറൈ നിയോജക മണ്ഡലത്തിലെ മൊയ്‌രാങ്കാമ്പു സജേബ്, തോംഗം ലെയ്‌കൈ, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ക്ഷേത്രിഗാവോ, തോങ്‌ജു എന്നിവിടങ്ങളിൽ ഒന്ന്, ഉറിപോക്കിൽ മൂന്ന്, ഇംഫാൽ വെസ്റ്റ് ജില്ലയിലെ കോന്തൗജം എന്നിവിടങ്ങളിൽ ഒന്ന് എന്നിങ്ങനെയാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്ന പോളിങ് സ്റ്റേഷനുകൾ.

രണ്ട് ലോക്‌സഭ മണ്ഡലങ്ങളായ ഇന്നർ മണിപ്പൂരിലും ഔട്ടർ മണിപ്പൂരിലും വെള്ളിയാഴ്‌ച 72 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അതേസമയം ബൂത്തുകൾ പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടുകയും ചെയ്‌തുവെന്നാരോപിച്ച് 47 പോളിങ് സ്‌റ്റേഷനുകളിൽ റീപോളിങ് നടത്തണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിലെ ഇന്നർ മണിപ്പൂർ മണ്ഡലത്തിലെ 36 പോളിങ് സ്റ്റേഷനുകളിലും ഔട്ടർ മണിപ്പൂർ മണ്ഡലത്തിലെ 11 പോളിങ് സ്റ്റേഷനുകളിലും റീപോളിങ് ആവശ്യപ്പെട്ട് പാർട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയതായി മണിപ്പൂർ കോൺഗ്രസ് പ്രസിഡൻ്റ് കെ മേഘചന്ദ്ര അറിയിച്ചു.

ALSO READ: ആറ് ജില്ലകളില്‍ പോളിങ് ശതമാനം 'പൂജ്യം'; കിഴക്കൻ നാഗാലാന്‍ഡിലുള്ളവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള കാരണമറിയാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.