ETV Bharat / bharat

ഡല്‍ഹി കര്‍ഷക മാര്‍ച്ച്; ചെങ്കോട്ട താത്കാലികമായി അടച്ചിട്ടു, മെട്രോ സ്റ്റേഷനുകളും അടയ്ക്കുമെന്ന് അധികൃതര്‍ - ചെങ്കോട്ട

ഡല്‍ഹിയില്‍ കര്‍ഷക മാര്‍ച്ച് നടക്കുന്ന പശ്ചാതലത്തില്‍ ചെങ്കോട്ട താത്കാലികമായി സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കില്ല.

Farmers march  farmers protest  കര്‍ഷകമാര്‍ച്ച്  ചെങ്കോട്ട  Red Fort
Red Fort
author img

By ETV Bharat Kerala Team

Published : Feb 13, 2024, 3:45 PM IST

Updated : Feb 13, 2024, 5:15 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക മാര്‍ച്ചിന്‍റെ പശ്ചാത്തലത്തില്‍ വന്‍ സേന വ്യൂഹത്തെ വിന്യസിച്ചതിനെ തുടര്‍ന്ന് ചെങ്കോട്ട താത്കാലികമായി അടച്ചിട്ടതായി മുതിര്‍ന്ന എഎസ്ഐ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയാണ് ചെങ്കോട്ട അടച്ചിട്ടത്. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മള്‍ട്ടി ലെയര്‍ ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് തടയണകള്‍, അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥാപിച്ച കണ്ടെയ്നര്‍ മതിലുകള്‍ തുടങ്ങി വന്‍ സുരക്ഷാ സന്നാഹമാണ് കര്‍ഷക മാര്‍ച്ച് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരുക്കിയിരിക്കുന്നത്. കര്‍ഷകരും കേന്ദ്രവുമായ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് മാര്‍ച്ച്.

മെട്രോ സ്റ്റേഷനുകളും അടച്ചിടും: ഡല്‍ഹിയില്‍ കര്‍ഷക മാര്‍ച്ച് നടക്കുന്ന സാഹചര്യത്തില്‍ ചില മെട്രോ സ്റ്റേഷനുകളും അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചൊവ്വാഴ്ച അറിയിച്ചു. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, മാണ്ഡി ഹൗസ്, ബാറക്കമ്പ റോഡ്, ജന്‍പഥ്, ഖാന്‍മാര്‍ക്കറ്റ്, ലോക് കല്യാണ്‍ എന്നീ സ്റ്റേഷനുകളാണ് അടച്ചിടുക. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മെട്രോ സ്റ്റേഷനുകളും അടച്ചിടുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക വിരുദ്ധരായതിനാലാണ് സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ആം ആദ്‌മി വിമര്‍ശിച്ചു. അന്നദാതാക്കളോടുള്ള മോദിയുടെ വിദ്വേഷമാണ് അതിര്‍ത്തികളില്‍ സ്ഥാപിച്ച ബാരിക്കേഡുകളിലൂടെ വ്യക്തമാകുന്നത് എന്നാണ് ആം ആദ്‌മി എക്സില്‍ കുറിച്ചത്.

അതേസമയം കോണ്‍ക്രീറ്റ് തടയണകള്‍ കര്‍ഷകര്‍ ട്രാക്ടര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പഞ്ചാബ് ഹരിയാന ശംഭു അതിര്‍ത്തി സംഘര്‍ഷ ഭൂമിയായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഡ്രോണികളിലൂടെ ആകാശ മാര്‍ഗം കണ്ണീര്‍വാതക ഷെല്ലുകള്‍ കര്‍ഷകരുടെ ഇടയിലേക്ക് നിക്ഷേപിച്ച പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. യുദ്ധസമാനമായ സഹാചര്യം സൃഷ്‌ടിക്കുന്നത് സുരക്ഷാ സേനയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Last Updated : Feb 13, 2024, 5:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.