ETV Bharat / bharat

ഈ അറസ്റ്റ് അക്കാര്യത്തിന്‍റെ ഓർമ്മപ്പെടുത്തൽ ; ഡീപ് ഫേക്ക് വീഡിയോ കേസില്‍ പ്രതികരണവുമായി രശ്‌മിക മന്ദാന

Rashmika Mandanna on Deepfake Video Case : ഡീപ്ഫേക്ക് വീഡിയോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌തതിൽ പ്രതികരണവുമായി രശ്‌മിക മന്ദാന.

Rashmika Mandanna deepfake case  Rashmika reacts to arrest  Eemani Naveen  ഡീപ്‌ഫേക്ക് വീഡിയോ കേസ്  രശ്‌മിക മന്ദാനയുടെ പ്രതികരണം
Rashmika reacts to arrest
author img

By ETV Bharat Kerala Team

Published : Jan 21, 2024, 12:10 PM IST

ന്യൂഡൽഹി : ഡീപ്ഫേക്ക് വീഡിയോ കേസിലെ പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തതിൽ പ്രതികരണവുമായി നടി രശ്‌മിക മന്ദാന (Rashmika Mandanna on deepfake video case). പ്രതികളെ അറസ്റ്റ് ചെയ്‌തതിലുള്ള നന്ദി രേഖപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

പ്രതികളെ പിടികൂടിയതിന് പൊലീസിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. സ്നേഹത്തോടെയും പിന്തുണയോടെയും എന്നെ ചേർത്തുനിർത്തിയ സമൂഹത്തോടും ആത്മാർഥമായ നന്ദിയുണ്ട്. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും സമ്മതമില്ലാതെ ചിത്രങ്ങള്‍ എവിടെയെങ്കിലും ഉപയോഗിക്കുകയോ മോർഫ് ചെയ്യുകയോ ചെയ്‌താൽ നിങ്ങളെ പിന്തുണയ്ക്കുകയും നടപടിയെടുക്കുകയും ചെയ്യുന്ന ആളുകൾ ചുറ്റുമുണ്ട് എന്നുള്ളതിന്‍റെ ഓർമ്മപ്പെടുത്തലാണ് ഈ അറസ്‌റ്റെന്ന് ഞാൻ കരുതുന്നു" - രശ്‌മികയുടെ പോസ്റ്റ് ഇങ്ങനെ.

കഴിഞ്ഞ ദിവസമാണ്, രശ്‌മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ സൃഷ്ടിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഡൽഹി പൊലീസ് പ്രത്യേക സെല്ലിലെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റാണ് പ്രതിയായ ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശി ഈമണി നവീനെ (24) അറസ്റ്റ് ചെയ്‌തത്. ഇയാൾ ചെന്നൈയിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് ബി-ടെക് ബിരുദം നേടിയയാളാണ്.

സോഷ്യൽ മീഡിയയിൽ രശ്‌മികയുടെ പേരിൽ ഇയാൾ ഒരു ഫാൻ പേജ് ആരംഭിച്ചിരുന്നു. ഇതിലേക്ക് ഫോളോവേഴ്‌സിനെ കൂട്ടാൻ വേണ്ടിയാണ് പ്രതി ഡീപ്ഫേക്ക് വീഡിയോ സൃഷ്‌ടിച്ചത്. എന്നാൽ ഈ വീഡിയോ വൈറലാവുകയായിരുന്നു. മറ്റ് രണ്ട് സെലിബ്രിറ്റികളുടെ പേരിലും രണ്ട് ഫാൻ പേജുകൾ ഇയാൾ സൃഷ്‌ടിച്ചിട്ടുണ്ടെന്ന് ഐഎഫ്എസ്ഒ യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹേമന്ത് തിവാരി പറഞ്ഞു .

  • Expressing my heartfelt gratitude to @DCP_IFSO 🙏🏼 Thank you for apprehending those responsible.

    Feeling truly grateful for the community that embraces me with love, support and shields me. 🇮🇳

    Girls and boys - if your image is used or morphed anywhere without your consent. It…

    — Rashmika Mandanna (@iamRashmika) January 20, 2024 " class="align-text-top noRightClick twitterSection" data=" ">

രശ്‌മികയുടെ ഡീപ്ഫേക്ക് വീഡിയോ വൈറലാവുകയും തുടർന്ന് നിരവധി ചലച്ചിത്ര താരങ്ങളടക്കം ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്‌തു. ഇത് കണ്ടതോടെ പ്രതി ഭയപ്പെട്ടു. തുടര്‍ന്ന് ഇൻസ്റ്റഗ്രാം പേജിൽ നിന്ന് പോസ്റ്റുകൾ ഡിലീറ്റ് ചെയ്‌തു. ശേഷം പേജിന്‍റെ പേര് മാറ്റുകയും ഡിജിറ്റൽ ഡാറ്റകൾ നശിപ്പിക്കുകയും ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ഡീപ്ഫേക്ക് വീഡിയോ സൈബർ ലാബിൽ പരിശോധന നടത്തി. 500ൽ അധികം സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് പൊലീസ് പരിശോധിച്ചത്. സംശയാസ്‌പദമായ നിരവധിപേരെ ചോദ്യം ചെയ്‌ത ശേഷമാണ് പ്രതിയിലേക്ക് എത്തിയത് എന്നും പൊലീസ് വ്യക്തമാക്കി.

2023 നവംബര്‍ 6 നാണ് രശ്‌മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇൻഫ്ലുവൻസറായ സാറ പട്ടേലിന്‍റെ വീഡിയോയില്‍ രശ്‌മിക മന്ദാനയുടെ മുഖം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. വീഡിയോ വിവാദമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നവംബർ 10 ന്, ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 465 (വ്യാജരേഖ ചമയ്‌ക്കല്‍), 469 (പ്രശസ്‌തിക്ക് ഹാനി വരുത്തല്‍), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66C, 66E എന്നിവ പ്രകാരവും ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (IFSO) യൂണിറ്റിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. കൂടാതെ, വീഡിയോ പോസ്റ്റ് ചെയ്‌തയാളെ കണ്ടെത്താന്‍ ഐഎഫ്എസ്ഒ യൂണിറ്റ് സമൂഹ മാധ്യമ ഭീമനായ മെറ്റയില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.