ETV Bharat / bharat

'പീഡനത്തിനിരയായ 9ാം ക്ലാസുകാരിയുടെ ആത്മഹത്യ';പ്ലസ്‌ വണ്‍ വിദ്യാര്‍ഥിക്കെതിരെ കേസ് - വിദ്യാര്‍ഥി പീഡനത്തിനിരയായി

പീഡനത്തിനിരയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു. രണ്ട് ദിവസം നിരന്തരമായി പീഡനത്തിനിരയായി. പ്ലസ്‌ വണ്‍ വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് അന്വേഷണം.

Rape Case  Student Suicide Case  വിദ്യാര്‍ഥി പീഡനത്തിനിരയായി  വിദ്യാര്‍ഥി ആത്മഹത്യ രാജസ്ഥാന്‍
Rape Case Victim Committed Suicide In Rajasthan
author img

By ETV Bharat Kerala Team

Published : Feb 3, 2024, 10:21 PM IST

ജയ്‌പൂര്‍: ലൈംഗിക പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിക്കെതിരെ കേസ്. രാജസ്ഥാനിലെ ബുന്ദിയിലാണ് 9ാം ക്ലാസുകാരി ആത്മഹത്യ ചെയ്‌തത്. പെണ്‍കുട്ടി പഠിക്കുന്ന അതേ സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിക്കെതിരെയാണ് കേസ്.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രണ്ട് ദിവസമായി നിരന്തരം പീഡനത്തിന് ഇരയായതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്‌തത്. പീഡന വിവരം മാതാപിതാക്കളെ അറിയിക്കാന്‍ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നുവെങ്കിലും ഭയം കാരണം വിവരം മറച്ച് വയ്‌ക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം തലേദ പൊലീസില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പിതാവിന്‍റെ പരാതിയില്‍ പ്രതിക്കെതിരെ കേസെടുക്കുകയും ചെയ്‌തു. പോക്‌സോ നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കൊതിരെ കേസെടുത്തിട്ടുള്ളത്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് തലേദ പൊലീസ് സൂപ്രണ്ട് മഹാവീര്‍ ശര്‍മ്മ പറഞ്ഞു. പീഡനത്തെ സംബന്ധിച്ചും ആത്മഹത്യയെ സംബന്ധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ പെരുകുന്നുവെന്ന് പ്രദേശവാസികള്‍: അതേസമയം മേഖലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരികയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സമീപകാലത്ത് അതിക്രമങ്ങള്‍ വര്‍ധിച്ചത് കൊണ്ട് ഭീതിയോടെയാണ് കഴിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് സഹോദരിമാരായ രണ്ട് വിദ്യാര്‍ഥികള്‍ റോഡിലൂടെ നടന്ന് പോകുമ്പോള്‍ അജ്ഞാതരുടെ കുത്തേറ്റ് മരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

നാല്‌ ദിവസങ്ങള്‍ക്ക് മുമ്പും പ്രദേശത്ത് സമാന രീതിയില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.