ETV Bharat / bharat

'താൻ വിശ്വസിച്ച തത്വങ്ങൾക്കായി പ്രവർത്തിച്ച വ്യക്തി'; റാമോജി റാവുവിനെ ഭാരതരത്ന നല്‍കി ആദരിക്കണമെന്ന് ചന്ദ്രബാബു നായിഡു - Ramoji Rao Memorial Program - RAMOJI RAO MEMORIAL PROGRAM

അമരാവതിയുടെ വികസനത്തിനായി റാമോജി ഗ്രൂപ്പ് നല്‍കുന്ന സംഭാവനയുടെ ആദ്യ ഗഡുവായി 10 കോടി രൂപ റാമോജി ഗ്രൂപ്പ് ചെയര്‍മാന്‍ കൈമാറി.

റാമോജി റാവു അനുസ്‌മരണ സമ്മേളനം  RAMOJI STATE LEVEL MEMORIAL MEET  N CHANDRABABU NAIDU ON RAMOJI  RAMOJI RAO LIFE AND CONTRIBUTIONS
Ramoji Rao Memorial Program (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 27, 2024, 7:35 PM IST

ഹൈദരബാദ്: ഈനാടു സ്ഥാപകനും റാമോജി ഗ്രൂപ്പ് ചെയര്‍മാനുമായിരുന്ന അന്തരിച്ച പത്മവിഭൂഷണ്‍ റാമോജി റാവുവിനെ ഭാരതരത്ന നല്‍കി ആദരിക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. വിജയവാഡയില്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിച്ച റാമോജി റാവു അനുസ്‌മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാമോജി റാവുവിന് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നേടിയെടുക്കുക എന്നത് തന്‍റെ കടമയാണെന്നും ചന്ദ്ര ബാബു നായിഡു പറഞ്ഞു.

റാമോജി റാവുവിനോടുള്ള ആദര സൂചകമായി ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാന നഗരമായ അമരാവതിയില്‍ സ്ഥാപിക്കുന്ന വിജ്ഞാന്‍ഭവന് അദ്ദേഹത്തിന്‍റെ പേര് നല്‍കുമെന്നും ചന്ദ്രബാബു നായിഡു അറിയിച്ചു. വിശാഖപട്ടണത്തെ ചിത്ര നഗരിക്ക് റാമോജി റാവുവിന്‍റെ പേര് നല്‍കുമെന്ന് പ്രഖ്യാപിച്ച ആന്ധ്ര മുഖ്യമന്ത്രി അമരാവതിയിലെ പ്രധാന റോഡിന് റാമോജി റാവുവിന്‍റെ പേര് നല്‍കുമെന്നും പറഞ്ഞു.

തലസ്ഥാനനഗരി അമരാവതിയുടെ വികസനത്തിനായി റാമോജി ഗ്രൂപ്പ് നല്‍കുന്ന സംഭാവനയുടെ ആദ്യ ഗഡുവായി 10 കോടി രൂപ ചടങ്ങില്‍ റാമോജി ഗ്രൂപ്പ് ചെയര്‍മാന്‍ കിരണ്‍ റാവുവും കുടുംബാംഗങ്ങളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് കൈമാറി. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ഐടി മന്ത്രി നാരാ ലോകേഷ്, ദി ഹിന്ദു മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍ റാം, രാജസ്ഥാന്‍ പത്രിക ചീഫ് എഡിറ്റര്‍ ഗുലാബ് കോത്താരി, ചലച്ചിത്ര രംഗത്തെ പ്രമുഖരായ രാജമൗലി, കീരവാണി, മുരളി മോഹന്‍, ജയസുധ, ശ്യാമ പ്രസാദ് റെഡ്ഡി എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

മൂല്യങ്ങൾക്ക് വേണ്ടി ജീവിച്ച റാമോജി ജനങ്ങൾക്ക് വേണ്ടിയാണ് പോരാടിയതെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. 'ഹൈദരാബാദിൻ്റെ വികസനത്തിൽ റാമോജി റാവുവിൻ്റെ പങ്ക് വലുതാണ്. നിരവധി നടന്മാർക്കും മാധ്യമ പ്രവർത്തകർക്കും കലാകാരന്മാർക്കും റാമോജി റാവു ജീവിതം നൽകി. ഈനാടു മാസികയിലൂടെ സമൂഹത്തിൻ്റെ ക്ഷേമത്തിനായി പ്രവർത്തിച്ചു. പ്രിയ ഫുഡ്‌സ് ഉത്പന്നങ്ങൾ 150 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തു.

രാഷ്‌ട്രീയ ഭേദമന്യേ ആർക്കും സ്വതന്ത്രമായി ഉപദേശം നൽകുന്ന ആളായിരുന്നു അദ്ദേഹം. കൊവിഡ് വന്നപ്പോൾ അദ്ദേഹം ജനങ്ങൾക്കൊപ്പം നിന്നു. വിവിധ മേഖലകളിൽ സേവനമനുഷ്‌ഠിച്ച വ്യക്തിയായാണ് ജനങ്ങൾ അദ്ദേഹത്തെ ഓർക്കുന്നത്. റാമോജി റാവുവിൻ്റെ തെലുഗു ഭാഷയോടുള്ള ഇഷ്‌ടം എടുത്തു പറഞ്ഞ ചന്ദ്രബാബു നായിഡു തെലുഗു രാഷ്‌ട്രം മഹത്തരമാകാൻ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നു എന്നും വ്യക്തമാക്കി.

ALSO READ: 'മാധ്യമങ്ങളെ പുനർനിർവചിച്ച ദീർഘദർശി': റാമോജി റാവുവിൻ്റെ സ്‌മരണയ്ക്കായി 'ദശ' ആചരിച്ച് മുന്‍ ജീവനക്കാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.