ETV Bharat / bharat

റാമോജി റാവു കാലത്തിന് മുമ്പേ നടന്ന വ്യക്തിത്വം; അനുശോചിച്ച് നരേന്ദ്ര മോദി - NARENDRA MODI ABOUT RAMOJI RAO - NARENDRA MODI ABOUT RAMOJI RAO

ഈനാടു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മോദി റാമോജി റാവുവിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചത്. കോൺഗ്രസിന്‍റെ ജനാധിപത്യ വിരുദ്ധ ശ്രമങ്ങളെ ചെറുത്തുതോൽപ്പിച്ച വ്യക്തിയാണ് റാമോജിയെന്നും നരേന്ദ്ര മോദി.

RAMOJI RAO  NARENDRA MODI CONDOLENCES TO RAMOJI RAO  റാമോജി റാവു  റാമോജി റാവുവിന് മോദിയുടെ അനുശോചനം
Narendra Modi and late Ramoji Rao (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 9, 2024, 7:02 PM IST

ന്യൂഡൽഹി: റാമോജി റാവുവിന്‍റെ മരണത്തില്‍ അനുശോചിച്ച് നരേന്ദ്ര മോദി. കോൺഗ്രസിൻ്റെ ജനാധിപത്യവിരുദ്ധ നയങ്ങളെ ചെറുത്ത വ്യക്തിയാണ് ഈനാടു എംഡിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവുവെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. 1980 കളിൽ തെലുഗുദേശം പാർട്ടി സ്ഥാപകൻ എൻടി രാമറാവുവിന്‍റെ സർക്കാരിനെ അന്നത്തെ കേന്ദ്ര ഭരണത്തിലുള്ള കോൺഗ്രസ് സർക്കാർ ആസൂത്രിതമായി പിരിച്ചുവിട്ടപ്പോൾ റാമോജി റാവു ചെറുത്തുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

റാമോജി റാവുവിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഈനാട് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് നരേന്ദ്ര മോദി അനുശോചനം അറിയിച്ചത്. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അങ്ങേയറ്റം വ്യക്തിപരമായ നഷ്‌ടം തനിക്ക് അനുഭവപ്പെട്ടുവെന്നും മോദി പറഞ്ഞു.

ജനാധിപത്യ തത്വങ്ങളിൽ ഉറച്ചു വിശ്വസിച്ചിരുന്നയാളാണ് റാമോജി റാവു. എൻടിആർ സർക്കാരിനെ പിരിച്ചുവിടുമ്പോൾ കേന്ദ്രതലത്തിലും ആന്ധ്രാപ്രദേശിലും കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ. എന്നിട്ടും നിർഭയം ജനാധിപത്യ വിരുദ്ധ ശ്രമങ്ങളെ അദ്ദേഹം ചെറുത്തുതോൽപ്പിക്കുകയായിരുന്നു. തൻ്റെ പ്രൊഫഷണൽ നേട്ടങ്ങൾക്കപ്പുറം ഇന്ത്യയുടെ വികസനത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. അദ്ദേഹത്തിന്‍റെ പരിശ്രമങ്ങൾ വിദ്യാഭ്യാസം, ബിസിനസ്, സാമൂഹികം എന്നീ മേഖലകളിലേക്കും വ്യാപിപ്പിച്ചിരുന്നു.

കേന്ദ്രത്തിലും ആന്ധ്രാപ്രദേശിലും ഉടൻ രൂപീകരിക്കാൻ പോകുന്ന എൻഡിഎ സർക്കാർ സമൂഹത്തിന്‍റെ ഉന്നമനത്തിനു വേണ്ടി റാവുവിൻ്റെ കാഴ്‌ചപ്പാട് നിറവേറ്റുന്നതിനായി പ്രവർത്തിക്കുമെന്നും നിയുക്ത പ്രധാനമന്ത്രി പറഞ്ഞു. "എൻ്റെ സുഹൃത്ത് ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിൽ കേന്ദ്രത്തിലും ആന്ധ്രാപ്രദേശിലും ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുമ്പോൾ റാമോജി റാവു വളരെ സന്തോഷവാനായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാടുകൾ നിറവേറ്റാൻ ഞങ്ങൾ പ്രയത്‌നിക്കും".

"റാമോജിയുടെ വിയോഗത്തെക്കുറിച്ചുള്ള വേദനാജനകമായ വാർത്തയാണ് എനിക്ക് ലഭിച്ചത്. ഈ നഷ്‌ടം അങ്ങേയറ്റം വ്യക്തിപരമായി തോന്നുന്നു. ഒരു ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. കാർഷിക കുടുംബത്തിൽ ജനിച്ച റാമോജി സിനിമ, വിനോദം, മാധ്യമം, കൃഷി, വിദ്യാഭ്യാസം, ഭരണം എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ വിനയവും സാധാരണക്കാരുമായുള്ള ബന്ധവും അദ്ദേഹത്തെ ആളുകൾക്ക് പ്രിയങ്കരനാക്കി. മാധ്യമരംഗത്ത് വിപ്ലവം സൃഷ്‌ടിച്ചത് റാമോജി റാവുവാണ്".

കാലത്തിന് മുമ്പേ നടന്ന വ്യക്തിയാണ് റാമോജി. ഏറ്റവും കൂടുതൽ വാർത്ത ഉറവിടം പത്രങ്ങളായിരുന്ന കാലത്താണ് അദ്ദേഹം ഈനാടു തുടങ്ങിയത്. 1990 കളിൽ ഇന്ത്യൻ മാധ്യമലോകത്തേക്ക് ടെലിവിഷൻ വന്നപ്പോൾ അദ്ദേഹം ഇടിവി ആരംഭിച്ചു. തെലുഗു ഇതര ഭാഷകളിലേക്കും അദ്ദേഹത്തിന്‍റെ മാധ്യമലോകം വ്യാപിച്ചു. രാമോജി റാവുവിന്‍റെ വേർപ്പാടിൽ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു.

Also Read: അതിര്‍ത്തി കടന്നെത്തിയ 'നല്ലമനസ്', പ്രളയത്തില്‍ മുങ്ങിയപ്പോള്‍ കൈത്താങ്ങായി; കേരളത്തിലുണ്ട് റാമോജി റാവു പണിതുയര്‍ത്തിയ 121 വീടുകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.