അമരാവതി : ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് 10 കോടി രൂപ പ്രഖ്യാപിച്ച് റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസ്. അമരാവതിയെ കുറിച്ചുള്ള പിതാവിന്‍റെ ദർശനത്തിന്‍റെ തുടർച്ചയ്ക്കായി കുടുംബത്തിന്‍റെ പ്രതീകാത്മക പിന്തുണയാണിതെന്ന് മകനും ഈനാട് മാനേജിങ് ഡയറക്‌ടറുമായ ചെറുകുരി കിരണ്‍ റാവു പറഞ്ഞു. റാമോജി റാവുവിനോടുള്ള ബഹുമാനാർഥം ആന്ധ്രപ്രദേശ് സർക്കാർ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കിരൺ റാവു.
അമരാവതിക്ക് പേരിടുന്നതിനൊപ്പം, ഈ പുതിയ നഗരത്തിന്‍റെ മൊത്തത്തിലുള്ള വികസനത്തിനായി അദ്ദേഹം ഉറ്റുനോക്കിയിരുന്നുവെന്ന്' കിരൺ റാവു പറഞ്ഞു. ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനത്തിന് അമരാവതി എന്ന പേര് ആദ്യം നിർദേശിച്ചത് റാമോജി റാവു ആയിരുന്നു. എല്ലാ മഹത്തായ സ്ഥാപനങ്ങള്‍ക്കും ഒരു ഐതിഹാസിക വ്യക്തിത്വത്തിന്‍റെ നീളവും നിഴലുമുണ്ടാകും.
ഈനാട് അടക്കം മറ്റ് റാമോജി ഗ്രൂപ്പ് സ്ഥാപനങ്ങളും ഇതിഹാസ വ്യക്തിത്വമായ റാമോജി റാവു ഗാരുവിന്‍റെ നീളവും നിഴലുമാണ്. എന്‍റെ അച്ഛൻ ഒരിക്കലും പബ്ലിസിറ്റിക്ക് വേണ്ടി മുറവിളി കൂട്ടിയിട്ടില്ല. അമരാവതിയുടെയും എക്കാലവും പുരോഗമിക്കുന്ന ഇന്ത്യയുടെയും വികസനം അദ്ദേഹത്തിന്‍റെ ആഗ്രഹമായിരുന്നുവെന്നും' റാവു പറഞ്ഞു.
റാമോജി റാവു അവശേഷിപ്പിച്ച പാരമ്പര്യം, കുടുംബവും റാമോജി ഗ്രൂപ്പ് കമ്പനികളുമായി ബന്ധപ്പെട്ടവരും തുടർന്നും മുന്നോട്ട് കൊണ്ടുപോകാന്‍ പരിശ്രമിക്കുമെന്ന് കിരണ്‍ റാവു പറഞ്ഞു. 'കുടുംബത്തിലെ നാമെല്ലാവരും അദ്ദേഹത്തിന്‍റെ പ്രയത്‌നങ്ങൾ തുടരാൻ എന്നേക്കും പരിശ്രമിക്കും. രാജ്യത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് വിപത്ത് സംഭവിച്ചാല്‍ ദുരിതാശ്വാസ നടപടികളില്‍ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. റാമോജി റാവുവിന്‍റെ എല്ലാ കുടുംബാംഗങ്ങളും ഗ്രൂപ്പിലെ സഹപ്രവർത്തകരും ഈ പാരമ്പര്യം തുടരാൻ പരമാവധി ശ്രമിക്കുമെന്നും' കിരൺ റാവു കൂട്ടിച്ചേര്‍ത്തു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി പവൻ കല്യാണും അനുസ്‌മരണ യോഗത്തിൽ പങ്കെടുത്തു.