പുണ്യ പുരാണേതിഹാസമായ രാമായണം കാലാതിവര്‍ത്തിയായ പ്രാധാന്യത്തോടെ ധാര്‍മ്മിക വഴികാട്ടിയായും പ്രചോദനമായും ഇന്നും നിലകൊള്ളുന്നു. കര്‍മ്മം, ആദരവ്, പ്രതിബദ്ധത എന്നീ മൂല്യങ്ങളും ബന്ധങ്ങളുടെയും ധര്‍മ്മത്തിന്‍റെയും പ്രാധാന്യവും ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. ധാര്‍മ്മിക ധര്‍മ്മസങ്കടങ്ങളും സംഘര്‍ഷങ്ങളും അഭിമുഖീകരിക്കുന്ന ഈ ലോകത്ത് രാമായണ പാഠങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുകയും അനുകമ്പയും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ഇതിലെ കഥയും കഥാപാത്രങ്ങളും നമ്മെ ഉദ്ബോധിപ്പിക്കുകയും ജ്ഞാനം പകരുകയും വ്യക്തിഗത വളര്‍ച്ചയ്ക്കും സാമൂഹ്യ ഐക്യത്തിനും സഹായിക്കുകയും ചെയ്യുന്നു.
ഇരുപത്തിയഞ്ചാം ദിനമായ ഇന്ന് രാവണ ശുക സംവാദം മുതല്‍ യുദ്ധാരംഭം വരെയുള്ള ഭാഗമാണ് പാരായണം ചെയ്യേണ്ടത്.
രാവണ ശുക സംവാദം
രാമന്‍റെ അടുത്ത് നിന്ന് തിരിച്ച് വരാന്‍ വൈകിയത് എന്താണെന്ന് രാവണന്‍ ശുകനോട് ചോദിക്കുന്നു. ശുകന്‍ രാമന്‍റെ അടുത്തുള്ള തന്‍റെ അനുഭവങ്ങള്‍ രാവണനോട് വിശദീകരിക്കുന്നു. തന്നെ രാമന്‍ പിടികൂടിയെന്നും എന്നാല്‍ ദയ തോന്നി വിട്ടയക്കുകയായിരുന്നുവെന്നും ശുകന്‍ രാവണനോട് വ്യക്തമാക്കി. വന്‍ വാനരപ്പട യുദ്ധത്തിന് തയാറായിട്ടുണ്ടെന്നും ശുകന്‍ രാവണനെ അറിയിക്കുന്നു.
ഗുണപാഠം
ദയയും അനുകമ്പയും ശക്തമായ മൂല്യങ്ങളാണെന്നും ഇത് ശത്രുതയെ മനസിലാക്കലിലേക്ക് മാറ്റുന്നു.
ശുകന്‍റെ പൂര്‍വ വൃത്താന്തം
ശുകന്‍ പൂര്‍വ ജന്മത്തില്‍ ഒരു ശ്രേഷ്‌ഠ ബ്രാഹ്മണനായിരുന്നു. അദ്ദേഹം ഒരു രാക്ഷസനാല്‍ ചതിക്കപ്പെടുകയും അഗസ്‌ത്യ മുനിയുടെ ശാപത്തിന് ഇരയാകുകയുമായിരുന്നു. അഗസ്‌ത്യന് ഭക്ഷിക്കാനായി മനുഷ്യ മാംസം ഒരുക്കിയതില്‍ കുപിതനായ മുനി ശുകനെ രാക്ഷസ കുലത്തില്‍ പിറക്കട്ടെയെന്ന് ശപിക്കുന്നു. വേഷം മാറിയെത്തിയ ഒരു രാക്ഷസനാണ് ഇതിന് പിന്നിലെന്ന് പിന്നീട് തിരിച്ചറിഞ്ഞ അഗസ്‌ത്യന്‍ ശുകന് ശാപമോക്ഷം നല്‍കുന്നു. രാവണന്‍റെ ദൂതനായി രാമന്‍റെ സവിധത്തിലെത്തുന്നതോടെ തിരിച്ച് ബ്രാഹ്മണ ജന്മം പ്രാപിക്കുമെന്നായിരുന്നു ശാപമോക്ഷം.
ഗുണപാഠം
ചതിക്കപ്പെടുകയോ ശപിക്കപ്പെടുകയോ ചെയ്‌താലും സത്യം തിരിച്ചറിഞ്ഞാല്‍ നമ്മുടെ ഭക്തിയിലൂടെ ഇതിന് മാറ്റമുണ്ടാക്കാനാകുമെന്ന മഹാ തത്വമാണ് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നത്.
മാല്യവാന്‍റെ വാക്യം
രാവണന്‍റെ മുത്തച്‌ഛനായ മാല്യവാന്‍ അദ്ദേഹത്തെ ഉപദേശിക്കുന്നു. സീതയെ തിരികെ നല്‍കി നാശങ്ങള്‍ ഒഴിവാക്കാന്‍ മാല്യവാന്‍ രാവണനോട് പറയുന്നു. ലങ്കയില്‍ കാണുന്ന ദുസൂചനകള്‍ ചൂണ്ടിക്കാട്ടിയാണ് മാല്യവാന്‍റെ ഉപദേശം. മാല്യവാന്‍റെ ഉപദേശങ്ങളെല്ലാം അസ്വസ്ഥതയാണ് രാവണിലുണ്ടാക്കുന്നത്. അഹങ്കാരത്തിന് മേല്‍ ആ സമാധാന സന്ദേശങ്ങളൊന്നും വിലപ്പോകുന്നേയില്ല.
ഗുണപാഠം
ജ്ഞാനികളുടെ ഉപദേശം തള്ളുന്നത് നമ്മുടെ ആത്യന്തിക തകര്‍ച്ചയിലേക്കും ദുരന്തത്തിലേക്കും നമ്മെ കൊണ്ടെത്തിക്കും.
യുദ്ധരാംഭം
രാമനും രാവണനും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നു. കടുത്ത യുദ്ധത്തിന് ഇരുപക്ഷവും തയാറെടുക്കുന്നു. വാനരപ്പട ലങ്കയ്ക്ക് നേരെ കടുത്ത ആക്രമണം അഴിച്ച് വിടുന്നു. രാമന്‍ രാവണനെ നേരിട്ട് എതിര്‍ക്കുന്നു.
ഗുണപാഠം
ധൈര്യവും ഐക്യവും നിങ്ങളെ ഏത് പ്രതികൂലാവസ്ഥയേയും നേരിടാന്‍ സഹായിക്കും.