ETV Bharat / bharat

പെന്‍സിലില്‍ വിരിഞ്ഞ കലാവിരുത്; ഭഗവാന്‍ ശ്രീരാമന്‍റെ ശില്‍പം തീര്‍ത്ത് നവരത്‌ന പ്രജാപതി - പെന്‍സിലില്‍ ശ്രീരാമ ശില്‍പം

prana prathista: രാമ ക്ഷേത്ര പ്രാണ പ്രതിഷ്‌ഠയിൽ പങ്കെടുക്കാൻ നൂതന മാർഗങ്ങളുമായി രാജ്യത്തുടനീളമുള്ള കലാകാരന്മാർ രംഗത്തെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് നവരത്‌ന പ്രജാപതിയുടെ കലാസംഭാവന.

Guinness Book Record  ram lalla miniature  പെന്‍സിലില്‍ ശ്രീരാമ ശില്‍പം  നവരത്‌ന പ്രജാപതി
ram-lalla-miniature
author img

By ETV Bharat Kerala Team

Published : Jan 22, 2024, 3:52 PM IST

ജയ്‌പൂര്‍: പെന്‍സിലില്‍ ഭഗവാന്‍ ശ്രീരാമന്‍റെ രൂപം തീര്‍ത്ത് ഒരു കലാകാരന്‍. രാജസ്ഥാനിലെ മഹേഷ് നഗർ നിവാസിയായ നവരത്‌ന പ്രജാപതിയാണ് 1.3 സെന്‍റീമീറ്റര്‍ മാത്രം ഉയരമുള്ള ശ്രീരാമ വിഗ്രഹത്തിന്‍റെ ചെറിയ മാതൃക സൃഷ്‌ടിച്ചത് (Guinness Book Recorder create ram lalla miniature).

അയോധ്യയിലെ രാമക്ഷേത്രത്തിലുള്ളതിന് സമാനമായി കൈകളിൽ വില്ലും അമ്പും പിടിച്ചിരിക്കുന്ന ശില്‍പമാണ് നവരത്‌ന പ്രജാപതി പെന്‍സിലില്‍ തീര്‍ത്തിരിക്കുന്നത്. ഗിന്നസ് ബുക്ക് റെക്കോർഡ് ഉടമ കൂടിയായ പ്രജാപതി അഞ്ച് ദിവസമെടുത്താണ് ഈ കലാസൃഷ്‌ടി നിർമ്മിച്ചത്.

തന്‍റെ കലാസൃഷ്‌ടി രാമജന്മഭൂമിയിലെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനായി ക്ഷേത്ര ട്രസ്റ്റിന് സമ്മാനിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷം 1.6 മില്ലിമീറ്റർ വലിപ്പമുള്ള ലോകത്തിലെ ഏറ്റവും ചെറിയ തടി സ്‌പൂണ്‍ സൃഷ്‌ടിച്ച് നവരത്‌ന പ്രജാപതി റെക്കോഡ് സൃഷ്‌ടിച്ചിരുന്നു. ഒരു മരക്കഷണത്തിൽ നിന്ന് കത്തിയും സർജിക്കൽ ബ്ലേഡും ഉപയോഗിച്ചായിരുന്നു സ്‌പൂണ്‍ ഉണ്ടാക്കിയത്(navarathna prajapathi guinness Book Recorder).

കൂടാതെ ഗണപതി ഭഗവാൻ, മഹാവീർ സ്വാമി, മഹാറാണാ പ്രതാപ്, വല്ലഭായ് പട്ടേൽ, മഹാത്മാഗാന്ധി, ഡോ. ഭീംറാവു അംബേദ്‌കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പെൻസിലില്‍ തീര്‍ത്ത ചെറിയ മാതൃകകള്‍ക്ക് പുറമെ കഴുത്തിൽ എളുപ്പത്തിൽ ധരിക്കാവുന്ന 101 കണ്ണികളുള്ള ഒരു ചെയിൻ ശിൽപവും അദ്ദേഹം നിർമ്മിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.