ETV Bharat / bharat

ഔദ്യോഗിക വാഹനത്തിന് മുന്നിലേക്ക് കാള ചാടി; അപകടത്തില്‍ രാജസ്ഥാൻ പ്രതിപക്ഷ നേതാവിന് പരിക്ക് - RAJASTHAN OPPOSITION LEADER INJURED IN ACCIDENT

ബുധനാഴ്‌ചയാണ് അപകടം ഉണ്ടായത്. കാളയുമായി വാഹനം കൂട്ടിയിടിച്ച അപകടത്തിൽ രാജസ്ഥാൻ പ്രതിപക്ഷ നേതാവായ ടിക്കാ റാമിന് പരിക്കേറ്റു.

RAJASTHAN OPPOSITION LEADER  CAR ACCIDENT  രാജസ്ഥാൻ പ്രതിപക്ഷ നേതാവിന് പരിക്കേറ്റു  ടിക്കാ റാമിന് കാറപകടത്തിൽ പരിക്കേറ്റു
Rajasthan opposition leader injured in car accident (ETV Bharat)
author img

By ANI

Published : Jun 6, 2024, 12:26 PM IST

കാർ അപകടത്തിൽ രാജസ്ഥാൻ പ്രതിപക്ഷ നേതാവ് ടിക്കാ റാമിന് പരിക്കേറ്റു (ETV Bharat)

ജയ്‌പൂര്‍: വാഹനാപകടത്തില്‍ രാജസ്ഥാൻ പ്രതിപക്ഷ നേതാവ് ടിക്കാ റാം ജൂലിക്ക് പരിക്കേറ്റു. ടിക്കാ റാം സഞ്ചരിച്ച വാഹനം കാളയെ ഇടിച്ചാണ് അപകടം. ഡല്‍ഹി - മുംബൈ എക്‌സ്‌പ്രസ്‌വേയിലെ ഭണ്ഡാരേജിന് സമീപം ഇന്നലെയാണ് (ജൂണ്‍ 05) അപകടമുണ്ടായത്.

ദേശീയ പാത 21ൽ നിന്ന് ജയ്‌പൂരിലേക്ക് പോകുമ്പോൾ ഭണ്ഡാരേജിന് സമീപം ടിക്കാ റാമിൻ്റെ കാറിന് മുന്നിൽ കാള പെട്ടെന്ന് വരുകയായിരുന്നു. ഇതേത്തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെടുകയും കാർ അപകടത്തിൽപ്പെടുകയുമായിരുന്നു.

അൽവാറിൽ നിന്നും ജയ്‌പൂരിലേക്കുള്ള യാത്രയിലായിരുന്നു ടിക്കാ റാം ജൂലി. അപകട വാർത്തയറിഞ്ഞയുടൻ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ, മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവര്‍ ടിക്കാ റാം വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്ന് സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

അതേസമയം, 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ 25 ൽ 14 സീറ്റുകളും ബിജെപി നേടിയപ്പോൾ കോൺഗ്രസിന് എട്ട് സീറ്റുകളാണ് നേടാൻ കഴിഞ്ഞത്. സിപിഎം, രാഷ്ട്രീയ ലോക്‌താന്ത്രിക് പാർട്ടി, ഭാരത് ആദിവാസി പാർട്ടി എന്നിവയ്ക്ക് ഓരോ സീറ്റും തെരഞ്ഞെടുപ്പില്‍ ലഭിച്ചു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ബിജെപി 24 സീറ്റുകൾ നേടി ഭൂരിപക്ഷം നേടിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റുകൾ പോലും നേടാനായിരുന്നില്ല.

കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ബിക്കാനീർ സീറ്റിൽ 55,711 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് 48,282 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അൽവാറിൽ നിന്ന് വിജയിച്ചത്. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് 1,15,677 വോട്ടുകൾക്ക് ജോധ്പൂരിൽ നിന്ന് വിജയിച്ചു. ലോക്‌സഭാ സ്‌പീക്കർ ഓം ബിർള കോട്ടയിൽ നിന്ന് 41,974 വോട്ടുകൾക്ക് വിജയിച്ചു.

Also Read: സത്യപ്രതിജ്ഞ ചടങ്ങ്; മോദിയുടെ ക്ഷണം സ്വീകരിച്ച് ശ്രീലങ്കൻ പ്രസിഡൻ്റ് വിക്രമസിംഗെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.