ETV Bharat / bharat

വിദ്യാർഥിയെ തട്ടികൊണ്ട് പോയി ക്രൂരമർദനം; നഗ്നനാക്കി മൂത്രം കുടിപ്പിച്ചു, 50 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതായി പരാതി - MCA STUDENT KIDNAPPED RAJASTHAN

സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. ഒരാള്‍ ഒളിവിൽ.

STUDENT BRUTALLY ATTACKED JODHPUR  LATEST MALAYALAM NEWS  CRIME NEWS NATIONAL  STUDENT KIDNAPPED ATTACKED JODHPUR
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 27, 2024, 12:12 PM IST

ജോധ്പൂർ: 22 കാരനായ എംസിഎ വിദ്യാർഥിയെ തട്ടികൊണ്ട് പോയി 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചതായി പരാതി. പണം നൽകാതെ വന്നപ്പോൾ മൂത്രമൊഴിച്ച് കുടിപ്പിക്കുകയും നഗ്നനാക്കി വീഡിയോ ചിത്രീകരിക്കുകയും ചെയ്‌തു, ആളൊഴിഞ്ഞ സ്ഥലത്ത് ഓടിച്ചിട്ട് ബെൽറ്റ് കൊണ്ട് മർദിക്കുകയും ആകാശത്തേക്ക് വെടിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും പരാതിയിൽ പറയുന്നു. പണമില്ലെന്ന് വിദ്യാർഥി ആവർത്തിച്ച് പറഞ്ഞതോടെ വീട്ടിലെത്തിച്ച് പണം ക്രമീകരിക്കണമെന്ന് ഭീഷണിപ്പെടുത്തി കടന്നുകളയുകയായിരുന്നു.

ആധാർ കാർഡിൻ്റെ ഫോട്ടോ എടുത്ത് പരാതി നൽകരുതെന്ന് യുവാവിനെ ഭീഷണിപ്പെടുത്തിയാണ് വിട്ടയച്ചത്. പൊലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്നും ഇവർ പറഞ്ഞു. പിന്നീട് വിവരമറിഞ്ഞ യുവാവിൻ്റെ ഭാര്യാ സഹോദരൻ ആണ് കേസ് നൽകിയത്. വക്കീൽ മോദി, അഷ്‌ഫാഖ്, വാജിദ് ഖാൻ, സൗദ് എന്നിവർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. കേസിൽ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഒരാള്‍ ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് വിദ്യാർഥി പറയുന്നതിങ്ങനെ

തട്ടികൊണ്ട് പോയ സംഘത്തിലെ പ്രധാനിയായ വക്കിൽ മോദി എന്ന യുവാവുമായി ഒരു വർഷമായി സൗഹൃദമുണ്ടെന്ന് വിദ്യാർത്ഥി പറയുന്നു. ലച്ചു കോളജിൽ എംസിഎ പഠിക്കുന്ന യുവാവ് ജോധ്പൂരിൽ ഭാര്യാ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ഒക്‌ടോബർ 11 ന് വൈകുന്നേരം 6 മണിയോടെ കോച്ചിംഗിന് പോകുന്നതിനായി ഫ്ലാറ്റിന് താഴെ നിൽക്കുമ്പോൾ ഒരു കാർ സമീപത്ത് നിർത്തി. ഇതിൽ വക്കിൽ മോദി എന്നയാൾ പിൻസീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. കാറോടിച്ചിരുന്ന വാജിദ് തന്നോട് അകത്ത് ഇരിക്കാൻ ആവശ്യപ്പെട്ടു. കാരണം ചോദിച്ചപ്പോൾ മോദി ബലമായി കഴുത്തിൽ പിടിച്ച് കാറിൽ ഇരുത്തി. അഷ്‌ഫാഖും കാറിൽ ഇരിക്കുകയായിരുന്നു. കാറിൽ വെച്ച് മൂവരും ചേർന്ന് മർദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പഴയ സ്‌റ്റേഡിയത്തിന് സമീപത്ത് നിന്ന് സൗദ് എന്നയാളും കാറിൽ കയറി. തുടർന്ന് തൻഹാപിർ ദർഗയിൽ എത്തിയ അവർ, ഒരു ഗ്ലാസിൽ മദ്യം കലർത്തിയ മൂത്രം കുടിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ ബെൽറ്റും ഇരുമ്പ് ചെയിനും ഉപയോഗിച്ച് മർദിക്കുകയും നഗ്നനാക്കി വീഡിയോ പകർത്തുകയും ചെയ്‌തു. തുടർന്ന് 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ അവർ യുവാവിനെ സുർസാഗറിലെ ഒരു ശ്‌മശാനത്തിലേക്ക് കൊണ്ടുപോയി. ഇവരുടെ സുഹൃത്തുക്കളിൽ ചിലർ അവിടെ മദ്യപിക്കുന്നുണ്ടായിരുന്നു. അവർ വിദ്യാർഥിയോട് ഓടാൻ ആവശ്യപ്പെട്ടു. ഓടിയ ഉടനെ എല്ലാവരും പിന്നാലെ ഓടി ബെൽറ്റ് കൊണ്ട് അടിച്ചു. തുടർന്ന് ആകാശത്തേക്ക് വെടിവെച്ച് ഭയപ്പെടുത്തി.

ഒടുവിൽ ഗുണ്ടകൾ ഫ്‌ളാറ്റിലേക്ക് തിരികെ കൊണ്ടുവന്ന് അവിടെ ഉപേക്ഷിച്ച് രാവിലെ 10 മണിക്കകം പണം ക്രമീകരിക്കണമെന്ന് ഭീഷണിപ്പെടുത്തി. പൊലീസിനോട് പറഞ്ഞാൽ തന്നെയും കുടുംബത്തെയും കൊന്നുകളയുമെന്നും ഇവർ ഭീഷണിപ്പെടുത്തി. പോകുമ്പോൾ ഇയാളുടെ ആധാർ കാർഡിൻ്റെ ഫോട്ടോയും എടുത്തു. ഭയം കാരണം വീട്ടിൽ ആരോടും പറഞ്ഞില്ല. കോച്ചിംഗിനും പോയില്ല.

ഒരാൾ ഒളിവിൽ, ബാക്കിയുള്ളവർ മറ്റൊരു കേസിൽ അറസ്‌റ്റിൽ

ഈ സംഘത്തിലെ അംഗങ്ങൾ അടുത്തിടെ സർദാർപുരയിൽ നിന്ന് ഒരു സലൂൺ തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് മർദിച്ചിരുന്നു. രണ്ട് ലക്ഷം രൂപ കൊടുത്ത ശേഷമാണ് ഇയാളെ വിട്ടയച്ചത്. ഈ സംഭവത്തിൽ സംഘത്തിലെ അംഗങ്ങളായ മുകേഷ് മർവാദ്, ആബിദ് പത്താൻ, അർബാസ് ഖാൻ, സാബിർ എന്നിവരെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ കേസിൽ അഷ്‌ഫാഖ്, വാജിദ് ഖാൻ, സൗദ് എന്നിവരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്, വക്കിൽ മോദി ഒളിവിലാണ്.

Also Read:ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചു, വിവാഹത്തിന് സമ്മര്‍ദം ചെലുത്തി; ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നുകുഴിച്ചുമൂടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.