ETV Bharat / bharat

ഡിജിറ്റല്‍ ആരോഗ്യനയവുമായി രാജസ്ഥാന്‍; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ദിയാകുമാരിയുടെ ബജറ്റ് - RAJASTHAN BUDGET 2024 - RAJASTHAN BUDGET 2024

വന്‍ പ്രഖ്യാപനങ്ങളുമായി രാജസ്ഥാന്‍ ബജറ്റ്. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ഊന്നല്‍. യുവാക്കള്‍ക്കും വന്‍ പരിഗണന.

DIGITAL HEALTH POLICY  ഡിജിറ്റല്‍ ആരോഗ്യനയം  GIRLS SAINIK SCHOOLS  500 KALIKA UNITS
ദിയാകുമാരി, രാജസ്ഥാന്‍ ധനമന്ത്രി (ANI)
author img

By ETV Bharat Kerala Team

Published : Jul 10, 2024, 8:34 PM IST

ജയ്‌പൂര്‍: സംസ്ഥാനത്ത് ഡിജിറ്റല്‍ ആരോഗ്യനയം നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി രാജസ്ഥാനിലെ സമ്പൂര്‍ണ ബജറ്റ്. ഉപമുഖ്യമന്ത്രി കൂടിയായ ധനമന്ത്രി ദിയാ കുമാരിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. വനിത സുരക്ഷ, തൊഴില്‍, കാര്‍ഷിക മേഖലകള്‍ക്കായി ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് കേന്ദ്ര ബജറ്റിന് മുന്‍പ് സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കുന്നത്.

സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കുള്ള സൈനിക വിദ്യാലയങ്ങള്‍ ഡിവിഷണല്‍ തലത്തില്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. അങ്കണവാടി കുട്ടികള്‍ക്ക് ആഴ്‌ചയില്‍ മൂന്ന് ദിവസം പാല്‍ നല്‍കും. ഓരോ നിയോജകമണ്ഡലത്തിലും അഞ്ച് അങ്കണവാടികള്‍ വീതം പുതുതായി തുടങ്ങും. വനിതകളെ ലഖ്പതി ദീദി വിഭാഗത്തിന് കീഴില്‍ കൊണ്ടുവരും.

ബജറ്റിനിടെ പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. സഭയില്‍ ഡോ. കിരോരി ലാല്‍ വീണ വന്നതിനെ ചോദ്യം ചെയ്‌തായിരുന്നു പ്രതിപക്ഷ ബഹളം. സ്‌പീക്കര്‍ ശാസിച്ചതോടെ രംഗം ശാന്തമായി.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

  • പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍ക്ക് 25000 രൂപ നല്‍കും.
  • സ്‌ത്രീ സുരക്ഷയ്ക്കും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനുമായി 500 കലിക കേന്ദ്രങ്ങള്‍ സ്ഥാപിക്കും. രോഗിയുടെ കൂടെയുള്ള ഒരാള്‍ക്ക് സൗജന്യമായി യാത്ര അനുവദിക്കും.
  • പൊലീസില്‍ 550 തസ്‌തിക സൃഷ്‌ടിക്കും.
  • ഓരോ നിയമസഭ മണ്ഡലത്തിലും മാതൃക ആയുഷ്മാന്‍ സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ തുറക്കും. 1500 ഡോക്‌ടര്‍മാരെയും 4000 നഴ്‌സുമാരെയും കൂടി സംസ്ഥാനത്ത് പുതുതായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
  • കായികമേഖലയെ പ്രോത്സാഹിപ്പിക്കാനായി സംസ്ഥാനത്ത് പുതിയ കായിക നയം കൊണ്ടുവരും. എല്ലാ ജില്ലയിലും കായികമേഖലയ്ക്കായി അക്കാദമികള്‍ തുറക്കും.
  • ഭരത്‌പൂര്‍, ജയ്‌പൂര്‍, ബിക്കാനീര്‍, ഉദയ്‌പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അടല്‍ ഇന്നവേഷന്‍ സ്‌റ്റുഡിയോകള്‍ ആരംഭിക്കും. ആയിരം കോടി നിക്ഷേപത്തോടെയാകും ഇവ ആരംഭിക്കുക.
  • വിദ്യാര്‍ത്ഥികളുടെ ഹോസ്‌റ്റല്‍ അലവന്‍സ് 2500ല്‍ നിന്ന് മൂവായിരമായി വര്‍ദ്ധിപ്പിക്കും. പുതിയ വിദ്യാലയങ്ങളും ആരംഭിക്കും.
  • ഇക്കൊല്ലം ഒരു ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും.
  • എല്ലാക്കൊല്ലവും സമയബന്ധിതമായി പരീക്ഷകള്‍ നടത്തി നിയമനം നടത്തും.
  • യുവജനനയം 2024 കൊണ്ടുവരും. പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും. ഇതില്‍ നാല് ലക്ഷം സ്‌റ്റാര്‍ട്ട് അപ്പുകള്‍ വഴിയാകും. സാങ്കേതിക നയവും ആവിഷ്‌ക്കരിക്കും.
  • രണ്ടായിരം യുവാക്കളെ വനമിത്രകളായി നിയമിക്കും.
  • 600 ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോട് അനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. പുത്തന്‍ വിനോദസഞ്ചാര നയങ്ങളും ആവിഷ്‌ക്കരിക്കും.
  • വിനോദസഞ്ചാര മേഖലയ്ക്കായി അയ്യായിരം കോടി രൂപ നീക്കി വയ്ക്കും. ജയ്‌പൂര്‍ പൈതൃക പദ്ധതിക്കായി നൂറ് കോടി ചെലവിടും.
  • രാജസ്ഥാന്‍ ഗതാഗത വകുപ്പിലേക്ക് 1650 പേരെ നിയമിക്കും.

Also Read: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്; റെക്കോഡ് അടിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍, അവതരണം ജൂലൈ 23ന് -

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.