ETV Bharat / bharat

ആറ് വയസുകാരനെ തെരുവുനായ്‌ക്കള്‍ കടിച്ചുകൊന്നു ; ആക്രമണം സ്‌കൂളിലേക്കുള്ള വഴിമധ്യേ

രാജസ്ഥാനിൽ തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ എൽകെജി വിദ്യാർഥി മരിച്ചു

Stray Dogs  Stray Dogs attack in Rajasthan  Stray dogs bitten child  child died in Stray Dogs attack
6-Yr-Old Mauled To Death By Stray Dogs En Route To School In Rajasthan Chittorgarh
author img

By ETV Bharat Kerala Team

Published : Mar 18, 2024, 9:19 PM IST

ചിറ്റോർഗഡ് : രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിൽ തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ ആറ് വയസുകാരന് ദാരുണാന്ത്യം. പർസോളി നഗരത്തിൽ വച്ചാണ് തെരുവ് നായ്ക്കൾ എൽകെജി വിദ്യാർഥിയെ ആക്രമിച്ചത്. ഭേരുലാൽ ഖതികിൻ്റെ മകൻ ആയുഷ് ആണ് മരിച്ചത്.

മേവാർ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ആയുഷ്. സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് കുട്ടി തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായത്. നാട്ടുകാർ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി.

രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിടെ വീട്ടിൽ നിന്നും 60 മീറ്റർ അകലെവച്ച് തെരുവ് നായകൾ കൂട്ടമായി കുട്ടിയെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് സബ് ഇൻസ്‌പെക്‌ടർ ഭവാനി സിംഗ് പറഞ്ഞു. കുട്ടിയുടെ കഴുത്തിനും കാലുകളിലും ഉൾപ്പടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സാരമായി പരുക്കേറ്റിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.