ETV Bharat / bharat

രാഹുല്‍ ഗാന്ധി ഹത്രാസില്‍: മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടു; യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം - Rahul in Hathras - RAHUL IN HATHRAS

ഹത്രസിലെ ദുരന്ത സ്ഥലം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും കണ്ടു.

MEET FAMILY OF STAMPEDE VICTIMS  രാഹുല്‍ ഗാന്ധി ഹത്രാസില്‍  JUDICIAL INQUIRY  CHIEF MINISTER ADITYANATH
രാഹുല്‍ ഗാന്ധി ഹത്രാസില്‍ (X/@congress)
author img

By ETV Bharat Kerala Team

Published : Jul 5, 2024, 10:01 AM IST

Updated : Jul 5, 2024, 10:45 AM IST

ലഖ്‌നൗ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹത്രസിലെ ദുരന്ത സ്ഥലം സന്ദര്‍ശിച്ചു. നേരത്തെ ഹത്രസ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അലിഗഡിലെ പിലാഘ്ന ഗ്രാമത്തിലായിരുന്നു രാഹുല്‍ ആദ്യം സന്ദര്‍ശനം നടത്തിയത്. പിന്നീട് വിഭവ് നഗറിലേക്ക് പോയി. ദുരന്തത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനായിരുന്നു രാഹുല്‍ വിഭവ് നഗറിലെത്തിയത്. എല്ലാ സഹായവും രാഹുല്‍ വാഗ്‌ദാനം ചെയ്‌തതായി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഡല്‍ഹിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് രാഹുല്‍ ഹത്രസിലേക്ക് പോയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായി, സംസ്ഥാന ചുമതലയുള്ള അവിനാഷ് പാണ്ഡെ, പാര്‍ട്ടി വക്താവ് സുപ്രിയ ശ്രീനാഥ് എന്നിവരും രാഹുലിനെ അനുഗമിച്ചു. ഹത്രസില്‍ തിക്കിലും തിരക്കിലും പെട്ട് 121 ജീവനുകളാണ് നഷ്‌ടമായത്.

ദുരന്തത്തിന് ഉത്തരവാദികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. യുപി സര്‍ക്കാരിന്‍റെ പരാജയമാണ് ഈ ദുരന്തമെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആദിത്യനാഥ് ഹത്രസ് സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകും സ്ഥലത്തെത്തി. ഇവര്‍ ഒന്നിച്ചല്ല സ്ഥലം സന്ദര്‍ശിച്ചത് എന്നത് തന്നെ സര്‍ക്കാരിന്‍റെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളാണ് കാണിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് 25 ലക്ഷം രൂപ നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ വിരമിച്ച ജഡ്‌ജിയല്ല സിറ്റിങ് ജഡ്‌ജി തന്നെ സംഭവം അന്വേഷിക്കണമെന്ന് അജയ് റായ് ആവശ്യപ്പെട്ടു. ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചന സാധ്യതകളും പരിശോധിക്കുന്നുണ്ട്.

ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരണപ്പെട്ട കേസിൽ ആറ് പേരെ അറസ്‌റ്റ് ചെയ്‌തു. മുഖ്യപ്രതിയായ പ്രകാശ് മധുകറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി അലിഗഡ് ഐജി പറഞ്ഞു.

'മരണസംഖ്യ 121 ആണ്. എല്ലാ മൃതദേഹങ്ങളും തിരിച്ചറിഞ്ഞ് പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. തിക്കും തിരക്കും ഉണ്ടായപ്പോൾ ഓടിപ്പോയ ഭോലെ ബാബയുടെ അനുയായികളാണ് ഇപ്പോൾ അറസ്‌റ്റിലായത്. ഇവരിൽ മുഖ്യപ്രതിയായ പ്രകാശ് മധുകറിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നോ എന്നും അന്വേഷിക്കും.' -അലിഗഡ് ഇൻസ്‌പെക്‌ടർ ശലഭ് മാതൂർ പറഞ്ഞു.

അറസ്‌റ്റിലായ ആറ് പ്രതികളിൽ നാല് പുരുഷന്മാരും രണ്ട് സ്‌ത്രീകളുമാണ് ഉൾപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാഹ്ബാരി സിങ് യാദവ്, ഭൂപേന്ദർ സിങ് യാദവ്, മേഘ് സിങ്, മഞ്ജു യാദവ്, മുകേഷ് കുമാർ, മഞ്ജു ദേവി എന്നിവരാണ് അറസ്‌റ്റിലായത്. ഇവരെല്ലാം സംഘാടക സമിതി അംഗങ്ങളും ഭോലെ ബാബയുടെ അനുയായികളായി പ്രവർത്തിച്ചവരുമാണ്. ഉത്തർപ്രദേശ് പൊലീസ്, മെയിൻപുരിയിലെ രാംകുടിർ ചാരിറ്റബിൾ ട്രസ്‌റ്റിൽ മതപരിപാടിയായ സത്സംഗ് നടത്തിയ ആൾദൈവമായ ഭോലെ ബാബയ്‌ക്കായി തെരച്ചിൽ നടത്തി.

സംഘാടകരുടെ പേരിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും ഭോലെ ബാബയുടെ പേരിൽ ഇതുവരെ കേസെടുത്തിട്ടില്ല. അനുഗ്രഹം തേടാനും ഭോലെ ബാബയുടെ കാലിനടിയിൽ നിന്ന് മണ്ണ് ശേഖരിക്കാനും ഓടിയെത്തിയവരെ തടഞ്ഞതുമൂലം ഉണ്ടായ ഉന്തിലും തളളിലുമാണ് നിരവധി ആളുകൾ നിലത്തുവീഴുകയും പിന്നീട് ഇത്രയുമധികം ആളുകളുടെ മരണത്തിലേക്കും നയിച്ചത്.

Also Read: ദുരന്തത്തില്‍ വിറങ്ങലിച്ച് ഹത്രാസ്: മരണസംഖ്യ 121 ആയി ഉയർന്നു; സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ് -

Last Updated : Jul 5, 2024, 10:45 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.