നാഗോൺ : ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ബിജെപി പ്രവർത്തകർക്ക് ഫ്ലൈയിങ് കിസ് നൽകി രാഹുൽ ഗാന്ധി. ഇന്നലെ അസമിലെ യാത്രയ്ക്കിടെ സോനിത്പൂർ ജില്ലയിലെ ജമുഗുരിഹാട്ടിലായിരുന്നു സംഭവം. ജയ് ശ്രീറാം, മോദി മോദി മുദ്രാവാക്യങ്ങളുമായി ഏതാനും പ്രവർത്തകർ ബസിന് മുന്നിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പ്രതിഷേധം കണ്ട രാഹുൽ തൻ്റെ വാഹനം നിർത്താൻ ആവശ്യപ്പെടുകയും പുറത്തിറങ്ങി പ്രതിഷേധക്കാരോട് സംസാരിക്കാൻ ശ്രമിക്കുകയുമായിരുന്നു. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന സാഹചര്യം വന്നപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാണ് രാഹുലിനെ തിരികെ വാഹനത്തിലേക്ക് കയറ്റിയത്. പ്രവർത്തകർക്ക് ഫ്ലൈയിങ് കിസ് നൽകിക്കൊണ്ടാണ് രാഹുല്‍ ഗാന്ധി അവിടെനിന്ന് മുന്നോട്ട് നീങ്ങിയത്.
- " class="align-text-top noRightClick twitterSection" data="">
സംഭവത്തിന് ശേഷം തങ്ങളുടെ സ്നേഹത്തിൻ്റെ കട എല്ലാവർക്കുമായി തുറന്നിരിക്കുകയാണെന്ന് രാഹുൽ തൻ്റെ എക്‌സിൽ കുറിച്ചു. സംഭവത്തിൻ്റെ വീഡിയോയും അദ്ദേഹം പോസ്‌റ്റിനൊപ്പം ചേർത്തു. പിന്നാലെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയേയോ കോൺഗ്രസ് ഭയപ്പെടുന്നില്ലെന്ന് രാഹുൽ തുറന്നടിച്ചു.
"ഏതാണ്ട് 2-3 കിലോമീറ്റർ മുൻപ്, ഏകദേശം 20-25 ബിജെപി പ്രവർത്തകർ വടിയുമായി ഞങ്ങളുടെ ബസിന് മുന്നിൽ വന്നിരുന്നു, ഞാൻ ബസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവർ ഓടിപ്പോയി. അവർ കരുതുന്നത് ബിജെപി, ആർഎസ്എസ് പ്രവർത്തകരെ കോൺഗ്രസിന് ഭയമാണ് എന്നാണ്. എന്തൊരു സ്വപ്‌നമാണ് അവർ കാണുന്നത്, അവർക്ക് എത്ര പോസ്‌റ്ററുകളും പ്ലക്കാർഡുകളും കീറാൻ കഴിയും?. ഞങ്ങൾ ഇതൊന്നും കാര്യമാക്കുന്നില്ല, ഇതിലൊന്നും വിഷമിക്കുന്നില്ല, ആരെയും ഭയപ്പെടുന്നില്ല. നരേന്ദ്ര മോദിയായാലും ഇവിടെയുള്ള മുഖ്യമന്ത്രിയായാലും ഞങ്ങൾക്ക് ഭയമില്ല" - രാഹുൽ പറഞ്ഞു.
Also Read: 'ജാതിയുടെയും മതത്തിന്‍റെയും പേരിൽ രാജ്യത്തെ വിഭജിക്കുന്നു' ; ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
അതേസമയം ജയ് ശ്രീറാം മുദ്രാവാക്യം ഉയർന്നതോടെയാണ് രാഹുൽ ഗാന്ധി അസ്വസ്ഥനായതെന്ന് ബിജെപി പരിഹസിച്ചു. അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങിൻ്റെ ഭാഗമാകാനുള്ള ക്ഷണം ഹിന്ദു വിരുദ്ധ കോൺഗ്രസ് നിരസിച്ചതിന് ശേഷം അദ്ദേഹം ഇത്രമാത്രം പരിഭ്രാന്തനാണെങ്കിൽ, വരും ദിവസങ്ങളിൽ അദ്ദേഹം ഈ രാജ്യത്തെ ജനങ്ങളെ എങ്ങനെ നേരിടുമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്‌സിലൂടെ ചോദിച്ചു.
-
Rahul Gandhi lost his cool after Jai Shri Ram and Modi Modi slogans were raised in his presence. If this is how rattled he is, how will he face the people of this country in days ahead, after the anti-Hindu Congress rejected the invite to be part of the Pran Pratistha in Ayodhya? pic.twitter.com/XsBX4elSBG
— Amit Malviya (@amitmalviya) January 21, 2024 " class="align-text-top noRightClick twitterSection" data="
">Rahul Gandhi lost his cool after Jai Shri Ram and Modi Modi slogans were raised in his presence. If this is how rattled he is, how will he face the people of this country in days ahead, after the anti-Hindu Congress rejected the invite to be part of the Pran Pratistha in Ayodhya? pic.twitter.com/XsBX4elSBG
— Amit Malviya (@amitmalviya) January 21, 2024Rahul Gandhi lost his cool after Jai Shri Ram and Modi Modi slogans were raised in his presence. If this is how rattled he is, how will he face the people of this country in days ahead, after the anti-Hindu Congress rejected the invite to be part of the Pran Pratistha in Ayodhya? pic.twitter.com/XsBX4elSBG
— Amit Malviya (@amitmalviya) January 21, 2024