ന്യൂഡൽഹി: അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി സിഖ് സമുദായത്തെക്കുറിച്ച് നടത്തിയ പ്രസ്‌താവനയിൽ പ്രതിഷേധിച്ച് ബിജെപി നേതാവ് നടത്തിയ ഭീഷണി പരാമർശത്തിൽ കോൺഗ്രസ് പ്രധാനമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടു. ഡൽഹി ബിജെപി സിഖ് സെലിന്‍റെ നേതൃത്വത്തിൽ രാഹുലിന്‍റെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിലായിരുന്നു ബിജെപി നേതാവിന്‍റെ ഭീഷണി പരാമർശം.
दिल्ली BJP का नेता और पूर्व विधायक, तरविंदर सिंह मारवाह ने आज प्रदर्शन के दौरान कहा:
— Congress (@INCIndia) September 11, 2024
“राहुल गांधी बाज आ जा, नहीं तो आने वाले टाइम में तेरा भी वही हाल होगा जो तेरी दादी का हुआ”
BJP का ये नेता खुलेआम देश के नेता प्रतिपक्ष की हत्या की धमकी दे रहा है.@narendramodi जी, अपने… pic.twitter.com/tGisA5dfNu
മുൻ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന തർവീന്ദർ സിംഗ് മർവയാണ് രാഹുലിനെതിരെ ആക്ഷേപ പരാമർശം നടത്തിയത്. ഇനിയും നിർത്തിയില്ലെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ മുത്തശ്ശിയുടെ ഗതി നേരിടേണ്ടി വരുമെന്നായിരുന്നു തർവീന്ദർ സിംഗ് മർവ പറഞ്ഞത്. ഭീഷണി പരാമർശത്തിന്‍റെ വീഡിയോ ഉൾപ്പെടെ പങ്കുവെച്ചാണ് കോൺഗ്രസ് പ്രധാനമന്ത്രിയോട് മറുപടി തേടിയിരിക്കുന്നത്. ഇത് നിങ്ങളുടെ പാർട്ടിയുടെ വിദ്വേഷ ഫാക്‌ടറിയുടെ ഉൽപ്പന്നമാണെന്നും ഇക്കാര്യത്തിൽ മൗനം പാലിക്കാനാവില്ലെന്നും നടപടി വേണമെന്നും കോൺഗ്രസ് എക്‌സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അമേരിക്കൻ സന്ദർശനത്തിനിടെ വിർജീനിയയിൽ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസ്‌താവനയാണ് വിവാദമായിരിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കവെ ഒരു സിഖ്‌കാരന് തലപ്പാവ് ധരിക്കാനാവുമോ ഗുരുദ്വാരയിൽ പോകാനാവുമോ എന്നത് സംബന്ധിച്ച പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് രാഹുൽ പറഞ്ഞിരുന്നു. ആൾക്കൂട്ടത്തിൽ നിന്നിരുന്ന ഒരു സിഖ്‌കാരനോട് പേര് ചോദിച്ച ശേഷമായിരുന്നു രാഹുലിന്‍റെ പരാമർശം. ഇത് സിഖ്‌കാരുടെ മാത്രം കാര്യമല്ലെന്നും ഇന്ത്യയിലെ എല്ലാ മതങ്ങളുടെയും കാര്യത്തിൽ ഇതാണ് അവസ്ഥയെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ആര്‍എസ്‌എസ് ചില മതങ്ങളെയും ഭാഷകളെയും സമൂഹങ്ങളെയും മറ്റുള്ളവയെക്കാള്‍ താഴ്‌ന്നതായി പരിഗണിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
തുടർന്ന് വന്‍ തോതിലുള്ള വിമർശനം പൊട്ടിപ്പുറപ്പെടുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ബിജെപി ആരോപിച്ചു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ നിരവധി സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്തു.