ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ നഷ്‌ടപരിഹാര തുക ഉയർത്തുക, സമഗ്രമായ പുനരധിവാസ പാക്കേജ് നൽകുക, ദുരന്തത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക എന്നീ ആവശ്യങ്ങളും അദ്ദേഹം സഭയില്‍ ഉന്നയിച്ചു. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിയവര്‍ക്കും ദുരിത ബാധിതരെ സഹായിച്ചവര്‍ക്കും രാഹുല്‍ ഗാന്ധി നന്ദിയും അറിയിച്ചു.
'ദുരിതബാധിതരെ നേരിൽ കണ്ട വ്യക്തിയാണ് ഞാൻ. ദുരന്തം നടന്ന പലയിടങ്ങളിലും ഞാൻ പോയി. ദുരന്തത്തിൽ ചിലയിടങ്ങളിൽ ഒരു കുടുംബമൊന്നാകെ ഇല്ലാതായിട്ടുണ്ട്. ചിലയിടത്ത് മുതിർന്നവരോ കുട്ടികളോ ആയി ഒരാൾ മാത്രമാണ് അവശേഷിക്കുന്നത്'. വയനാട്ടിലെ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടതിൻ്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടി കൊണ്ടുള്ള അദ്ദേഹത്തിന്‍റെ വാക്കുകളാണിത്.
Wayanad is facing a terrible tragedy, and I urge the Union government to take the following actions:
— Rahul Gandhi (@RahulGandhi) August 7, 2024
1. Support a comprehensive rehabilitation package for the affected communities
2. Enhance the compensation for bereaved families
3. Declare the Wayanad landslides a 'National… pic.twitter.com/TFy0IF0ZIU
കർണാടക, തമിഴ്‌നാട്, തെലങ്കാന സംസ്ഥാന സർക്കാരുകളുടെ സഹായത്തിനും രക്ഷാപ്രവർത്തനങ്ങളിൽ നിർണായകമായ കേന്ദ്ര സേനയുടെ പ്രവർത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ദുരന്ത സമയത്ത് വിവിധ സമുദായങ്ങൾക്കിടയിലുണ്ടായ ഐക്യവും അദ്ദേഹം ഉയർത്തിക്കാട്ടി. ആശയങ്ങൾ വ്യത്യസ്‌തമാണെങ്കിലും അതൊന്നും നോക്കാതെ എല്ലാ സമുദായങ്ങളിലുള്ളവരെയും സഹായിക്കാൻ ആളുകൾ മുന്നോട്ട് വന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നിയതായും രാഹുൽ ഗാന്ധി പറഞ്ഞു.
Also Read: വയനാടിന് കൈത്താങ്ങായി പ്രഭാസും; ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി കൈമാറി