ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്‌മരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി യഥാര്‍ഥ ജനകീയ നേതാവയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലാണ് രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ അനുസ്‌മരിച്ചത്.
ഉമ്മന്‍ ചാണ്ടി സ്വന്തം ജീവിതം കേരളത്തിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. കോണ്‍ഗ്രസിന്‍റെ പാരമ്പര്യത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിത യാത്ര. ജനപ്രതിനിധി എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം ജനങ്ങളെ സേവിച്ചു. കാഴ്‌ചപ്പാടും അര്‍പ്പണബോധവും കരുതലുമുള്ള നേതൃത്വത്തിന്‍റെ സാക്ഷ്യപത്രമായി അദ്ദേഹത്തിന്‍റെ ജീവിതം ഇന്നും നിലകൊള്ളുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു.
A true leader of the people, Oommen Chandy ji spent his life in the service of the people of Kerala with unwavering dedication.
— Rahul Gandhi (@RahulGandhi) July 18, 2024
His journey and the legacy of the Indian National Congress are intertwined. As a people's representative, a minister, and as Chief Minister, he… pic.twitter.com/OEydG4OD4R
ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ച രാഹുല്‍ ഗാന്ധി ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു. കേരള ചരിത്രത്തിന്‍റെ മായാത്ത ഏടാണ് ഉമ്മന്‍ ചാണ്ടിയെന്നും രാഹുല്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയില്‍ വിവിധ പ്രാര്‍ഥന ചടങ്ങുകള്‍ നടന്നു. കോണ്‍ഗ്രസ് സംസ്ഥാനത്തെമ്പാടും വിവിധ അനുസ്‌മരണ പരിപാടികളും സംഘടിപ്പിച്ചു.
Also Read: ഉമ്മന്‍ചാണ്ടി സൗമ്യന്‍, പക്ഷേ സാധാരണക്കാരുടെ കാര്യത്തില്‍ നിലപാടില്‍ വിട്ടുവീഴ്‌ചയില്ല