ETV Bharat / bharat

ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുലിന്‍റെ ആള്‍മാറാട്ടം, അപരന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്തും : ഹിമന്ത ബിശ്വ ശര്‍മ്മ - അസം മുഖ്യമന്ത്രി

രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് കടുകിടെ പിന്നോട്ടില്ലാതെ ഹിമന്ത. വെളിപ്പെടുത്തലുകള്‍ ഉടനെന്നും അസം മുഖ്യമന്ത്രി

Bharath Jodo Nyay Yatra  Rahul Gandhi double body  ഹിമന്ദ ബിശ്വ ശര്‍മ്മ  അസം മുഖ്യമന്ത്രി
will soon identify rahul gandhis body double used during nyay yatra in assam himanta
author img

By ETV Bharat Kerala Team

Published : Jan 28, 2024, 2:31 PM IST

ഗുവാഹത്തി : ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ച അപരന്‍റെ പേര് വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. യാത്രയില്‍ രാഹുല്‍ അപരനെ ഉപയോഗിച്ചെന്ന ആരോപണം കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് ഹിമന്ത ഉയര്‍ത്തിയത്( Bharath Jodo Nyay Yatra). ബസില്‍ ഇരുന്ന് ജനങ്ങളെ നോക്കി കൈവീശിക്കാട്ടിയത് യഥാര്‍ത്ഥത്തില്‍ രാഹുല്‍ അല്ലെന്നാണ് ഹിമന്തയുടെ ആരോപണം.

താനിത് വെറുതെ പറയുന്നതല്ലെന്നും അപരന്‍റെ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും കുറച്ച് ദിവസങ്ങള്‍ കാത്തിരിക്കാനും ഹിമന്ത പറഞ്ഞു. സോനിത്പൂര്‍ ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉയര്‍ത്തിയപ്പോഴായിരുന്നു ഈ പ്രതികരണം(Rahul Gandhi double body).

താന്‍ ഇന്നും നാളെയും ദിബ്രുഗഡിലാണ് ഉള്ളത്. അടുത്ത ദിവസം താന്‍ ഗുവാഹത്തിയിലെത്തും. തിരിച്ചെത്തിയാലുടന്‍ രാഹുലിന്‍റെ അപരന്‍റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തമെന്നും ഹിമന്ത പറഞ്ഞു(Himantha Biswa Sarma). മണിപ്പൂരില്‍ നിന്ന് മഹാരാഷ്ട്രയിലേക്കാണ് രാഹുലിന്‍റെ ന്യായ് യാത്ര.

ജനുവരി പതിനെട്ട് മുതല്‍ 25വരെയാണ് അസമില്‍ പര്യടനം നടന്നത്. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്ന് യാത്രയില്‍ രാഹുല്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ യാത്രയിലുടനീളം പ്രശ്നങ്ങളുണ്ടാക്കി ബിജെപി തങ്ങളുടെ യാത്ര മുടക്കാന്‍ ശ്രമിച്ചു. ആദ്യം അനുമതി നിഷേധിച്ചു. പിന്നീട് ആക്രമണങ്ങള്‍ അഴിച്ചുവിട്ടുവെന്നും രാഹുല്‍ ആരോപിച്ചു. ഗുവാഹത്തി നഗരത്തിന്‍റെ അതിര്‍ത്തിയിലെത്തിയപ്പോള്‍ നഗരത്തിലേക്ക് കടക്കുന്നത് തടയാന്‍ സ്ഥാപിച്ച പൊലീസ് ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നശിപ്പിച്ചതോടെ പോരാട്ടം പുതിയതലത്തിലേക്ക് കടന്നു.

സംഭവത്തില്‍ രാഹുലിനും മറ്റ് ചിലര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇവരെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം അറസ്റ്റ് ചെയ്യുമെന്നും ഹിമന്ത പിന്നീട് വ്യക്തമാക്കി. സംഭവം രാഷ്ട്രീയവത്ക്കരിക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്നും ഹിമന്ത വ്യക്തമാക്കി.

സോണിയ, രാഹുല്‍, പ്രിയങ്ക തുടങ്ങിയ എല്ലാ ഗാന്ധിമാരെയും രംഗത്തിറക്കിയാലും അസമില്‍ തന്നെ തോല്‍പ്പിക്കാനാകില്ലെന്നാണ് ഹിമന്തയുടെ വെല്ലുവിളി. വേണമെങ്കില്‍ പ്രിയങ്കയുടെ മകനെക്കൂടി ഇറക്കട്ടെ എന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു. നേരത്തെ തന്നെ അവര്‍ പരാജയം സമ്മതിച്ചു കഴിഞ്ഞു. രാഹുലിന് തനിച്ച് ഒന്നും ചെയ്യാനാകില്ല. അത് കൊണ്ടാണ് ഇപ്പോള്‍ സോണിയയെയും പ്രിയങ്കയെയും കൂടി രംഗത്ത് ഇറക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രിയങ്ക പങ്കെടുക്കുന്ന ഒരു പരിപാടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹിമന്തയുടെ ഈ പരാമര്‍ശം.

സംസ്ഥാനത്തെ പതിനാല് ലോക്‌സഭ സീറ്റുകളില്‍ പതിനൊന്നരയും തങ്ങള്‍ ഉറപ്പിച്ച് കഴിഞ്ഞെന്നും ഹിമന്ത അവകാശപ്പെട്ടു. ഇതിനെ പന്ത്രണ്ടാക്കാനാണ് തങ്ങളുടെ ശ്രമം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തങ്ങളെ അസ്വസ്ഥരാക്കുന്നില്ല. ഒന്‍പത് ലോക്‌സഭ സീറ്റുകളാണ് നിലവില്‍ ബിജെപിക്ക് ഉള്ളത്. മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസും ഒരെണ്ണം എഐയുഡിഎഫും ഒരെണ്ണം സ്വതന്ത്രനും കൈവശം വച്ചിരിക്കുന്നു.

Also Read: "ബിജെപിയില്‍ ചേരൂ" - പ്രതിപക്ഷത്തോട് അസം മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.