ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ രക്ഷിക്കാനുള്ള ശ്രമം ആശുപത്രിക്കും പ്രാദേശിക ഭരണകൂടത്തിനുമെതിരെ ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇരയ്ക്ക് നീതി നല്‍കാനല്ല അധികൃതരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. യുവഡോക്‌ടറുടെ കൊലപാതകവും ബലാത്സംഗവും കടുത്ത പ്രതിഷേധമാണ് ക്ഷണിച്ച് വരുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്‌ടര്‍മാര്‍ സേവനത്തില്‍ നിന്ന് വിട്ട് നിന്നാണ് പ്രതിഷേധിക്കുന്നത്. സംഭവത്തില്‍ രാജ്യം അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു യുവഡോക്‌ടര്‍ക്കെതിരെ നടന്ന മനുഷ്യത്വമില്ലാത്ത ഈ പ്രവൃത്തി മൂലം വൈദ്യസമൂഹത്തിലും സ്‌ത്രീകള്‍ക്കുമിടയില്‍ ഒരു സുരക്ഷിതത്വമില്ലായ്‌മ ഉടലെടുത്തിരിക്കുന്നു.
कोलकाता में जूनियर डॉक्टर के साथ हुई रेप और मर्डर की वीभत्स घटना से पूरा देश स्तब्ध है। उसके साथ हुए क्रूर और अमानवीय कृत्य की परत दर परत जिस तरह खुल कर सामने आ रही है, उससे डॉक्टर्स कम्युनिटी और महिलाओं के बीच असुरक्षा का माहौल है।
— Rahul Gandhi (@RahulGandhi) August 14, 2024
पीड़िता को न्याय दिलाने की जगह आरोपियों को…
ഒരു മെഡിക്കല്‍ കോളജില്‍ ഡോക്‌ടര്‍മാര്‍ സുരക്ഷിതരല്ലെങ്കില്‍ മാതാപിതാക്കള്‍ എന്ത് വിശ്വസിച്ച് തങ്ങളുടെ പെണ്‍മക്കളെ പഠിക്കാനായി അയക്കുമെന്നും അദ്ദേഹം ചോദിച്ചു. നിര്‍ഭയക്ക് ശേഷവും എന്തുകൊണ്ട് ശക്തമായ നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ നാം പരാജയപ്പെടുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഹത്രാസ് മുതല്‍ ഉന്നാവോ വരെയും കത്വ മുതല്‍ കൊല്‍ക്കത്തവരെയും സ്‌ത്രീകള്‍ക്കെതിരെ ഉണ്ടായിരിക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ കക്ഷികളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇതേക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ഇരയുടെ കുടുംബത്തിന്‍റെ വേദനയില്‍ അവരോടൊപ്പം ചേരുന്നുവെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. അവര്‍ക്ക് എങ്ങനെയും നീതി ലഭിച്ചേ മതിയാകൂ. സമൂഹത്തിന് പാഠമാകുന്ന വിധത്തില്‍ കടുത്ത ശിക്ഷ തന്നെ കുറ്റവാളികള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ പരിശീലനത്തിലുള്ള യുവഡോക്‌ടറുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് പശ്ചിമ ബംഗാളില്‍ ഇന്നും ജോലിയില്‍ നിന്ന് വിട്ട് നിന്ന് ഡോക്‌ടര്‍മാര്‍ പ്രതിഷേധിച്ചു.
ഇരയ്ക്ക് നീതി ആവശ്യപ്പെട്ടാണ് തുടര്‍ച്ചയായ ആറാം ദിവസവും ഡോക്‌ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. ഡോക്‌ടര്‍മാരുടെ സമരം ആരോഗ്യ സേവനങ്ങളെ കാര്യമായി ബാധിച്ചു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും ഒപി, ഐപി വിഭാഗങ്ങള്‍ക്ക് മുമ്പില്‍ രോഗികളുടെ നീണ്ട നിര ദൃശ്യമായിരുന്നു. ഈ മാസം 9 നാണ് ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സെമിനാര്‍ ഹാളില്‍ യുവഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോക്‌ടര്‍ ക്രൂരമായ ബലാത്സംഗത്തിനിരയായതായി വ്യക്തമായി. പ്രതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്.
Also Read: വനിതാ ഡോക്‌ടറുടെ കൊലപാതകം; സിബിഐ സംഘം കൊൽക്കത്തയിൽ