ETV Bharat / bharat

ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മുൻ നാവികസേന ഉദ്യോഗസ്ഥരെ വിട്ടയച്ചു, മോചിതരായവരില്‍ മലയാളിയും - qatar indian navy

ചാരവൃത്തി ആരോപിച്ച് ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം 8 മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു.

Qatar frees Navy veterans  ഖത്തർ വധശിക്ഷ  ഖത്തർ നേവി  qatar indian navy  qatar
Qatar frees Navy veterans
author img

By ETV Bharat Kerala Team

Published : Feb 12, 2024, 7:42 AM IST

ന്യൂഡൽഹി : ചാരവൃത്തി ആരോപിച്ച് (espionage charges) ഖത്തറിലെ ജയിലിൽ തടവിലായിരുന്ന മലയാളിയടക്കം എട്ട് മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരെയും മോചിപ്പിച്ചു (Qatar frees Navy veterans). ഇവരിൽ ഏഴ് പേർ ഇതിനോടകം നാട്ടിലേക്ക് മടങ്ങി. ഖത്തർ സ്റ്റേറ്റ് അമീറിൻ്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

ഖത്തറിൽ തടങ്കലിലായ ദഹ്‌റ ഗ്ലോബൽ കമ്പനിയിൽ ജോലി ചെയ്യുന്ന എട്ട് ഇന്ത്യൻ പൗരന്മാരെ വിട്ടയച്ചതിനെ ഇന്ത്യൻ സർക്കാർ സ്വാഗതം ചെയ്യുന്നു. അവരിൽ എട്ട് പേരിൽ ഏഴ് പേരെയും ഇന്ത്യയിലേക്ക് മടങ്ങി. ഈ പൗരന്മാരെ മോചിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനും പ്രാപ്‌തമാക്കാനുള്ള ഖത്തർ സ്റ്റേറ്റ് അമീറിൻ്റെ തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രസർക്കാർ ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കി.

2022 ഓഗസ്റ്റിലാണ് ഇന്ത്യന്‍ നാവികരെ ചാരവൃത്തി ആരോപിച്ച് ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്‌തത്. ഇറ്റലിയില്‍ നിന്നും അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്‍റെ നീക്കങ്ങളെ കുറിച്ച് ഇസ്രയേലിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കേസ്. അറസ്റ്റിലായ നാവികര്‍ക്കായി നിരവധി തവണ ഖത്തര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു.

തുടർന്ന് ഒക്‌ടോബറിൽ എട്ട് ഇന്ത്യൻ പൗരന്മാരെയും ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ചു. ഇതോടെ ഇന്ത്യൻ പൗരന്മാരുടെ കുടുംബം കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായം തേടി. ഇതേ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയമുൾപ്പെടെയുള്ളവർ സംഭവത്തില്‍ ഇടപെട്ട് കേസില്‍ അപ്പീല്‍ സമര്‍പ്പിച്ചു. തുടർന്ന് ഡിസംബർ 28ന് വധശിക്ഷ ജയിൽ ശിക്ഷയായി ഖത്തർ ഹൈക്കോടതി ചുരുക്കി.

അൽ ദഹ്‌റ എന്ന കമ്പനിയിലെ ജീവനക്കാരെയും എല്ലാ ഇന്ത്യക്കാരെയുമാണ് ചാരവൃത്തി ആരോപിച്ച് ഖത്തർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്യാപ്റ്റൻ നവതേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്‌ത്, കമാൻഡർ അമിത് നാഗ്‌പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്‌ത, നാവികൻ രാഗേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇസ്രയേലിന് വേണ്ടി ചാരപ്രവർത്തി നടത്തി എന്നതാണ് ഖത്തർ ഇവർക്ക് മേൽ ചുമത്തിയ കുറ്റം.

ഇവർക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ കോടതി വിധി ഞെട്ടിക്കുന്നതാണെന്നും സാധ്യമായ എല്ലാ നിയമ നടപടികളും തേടുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. കേസിൽ പലതവണ നാവിക സേനാംഗങ്ങൾ ജാമ്യാപേക്ഷ നൽകി എങ്കിലും ഖത്തർ അധികൃതർ തള്ളി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.