ETV Bharat / bharat

ക്ഷേത്ര നഗരിയായ പുരി, ഭഗവാന്‍ ജഗന്നാഥന്‍റെ രഥയാത്രയ്‌ക്കൊരുങ്ങി - Puri Jagannath Rath Yatra 2024

ആചാരാനുഷ്‌ഠാനങ്ങളോടെ രഥയാത്രയില്‍ നേരിട്ട് പങ്കുകൊള്ളാന്‍ വന്‍ തോതില്‍ ഭക്തര്‍ ഇപ്പോള്‍ത്തന്നെ പുരിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രഥയാത്ര നേരില്‍കാണാന്‍ സാധിക്കാത്ത ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷോപലക്ഷം ഭക്തര്‍ക്ക് ഈ പുണ്യ നിമിഷങ്ങളുടെ നേര്‍ദൃശ്യങ്ങള്‍ ഇടിവി ഭാരതിലൂടെ കാണാം. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ ആചാരപരമായ ഘോഷയാത്ര ആരംഭം മുതല്‍ രഥ പ്രയാണം വരെയുള്ള ദൃശ്യങ്ങള്‍ തത്സമയം കാണാം.

author img

By ETV Bharat Kerala Team

Published : Jul 6, 2024, 9:35 PM IST

Updated : Jul 6, 2024, 11:09 PM IST

PURI JAGANNATH RATH YATRA  LORD JAGANNATH BALABHADRA SUBHADRA  PURI JAGANNATH TEMPLE  പുരി ജഗന്നാഥ രഥയാത്ര 2024
Puri Jagannath Rath Yatra 2023 (ANI)

പുരി (ഒഡിഷ) : ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പുരി ജഗന്നാഥ രഥമഹോത്സവം. ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ഭഗവാൻ ജഗന്നാഥന്‍റെയും സഹോദരന്‍ ബലഭദ്രന്‍റെയും സഹോദരി സുഭദ്രയുടെയും യാത്രയെ അനുസ്‌മരിച്ചാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കുന്നത്. വര്‍ഷാവര്‍ഷം കൊണ്ടാടുന്ന പുരിയെ പ്രധാന ആഘോഷങ്ങളില്‍ ഒന്നുകൂടിയാണ് പുരി രഥയാത്ര.

ജൂലൈ 7 ന് നടക്കുന്ന മഹാരഥ യാത്രക്ക്‌ മുന്നോടിയായി, പുരി ഒമ്പത് ദിവസത്തെ ആത്മീയതയിൽ മുഴുകി. സാമുദായിക സൗഹാർദം കൊണ്ടും വിസ്‌മയമാണ് ഈ ആഘോഷം. നൂറ്റാണ്ടുകളായി നാനാദിക്കില്‍ നിന്നും ഭക്തജനങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്.

ഉത്ഭവവും പ്രാധാന്യവും : ജഗന്നാഥ രഥയാത്ര ആഘോഷത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. വിഷ്‌ണുവിന്‍റെ അവതാരമായ ജഗന്നാഥൻ, ക്ഷേത്രത്തിലെ തന്‍റെ വസതിയിൽ നിന്ന് പിതൃസഹോദരിയുടെ ഭവനമായ ഗുണിച്ച ക്ഷേത്രത്തിലേക്ക് വർഷം തോറും യാത്ര ചെയ്യാറുണ്ട്. ഈ യാത്ര കുടുംബ സന്ദർശനത്തിന്‍റെ പ്രതീകമായാണ് വിശ്വാസികള്‍ കാണുന്നത്.

ആചാരങ്ങളും ചടങ്ങുകളും : രഥയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പുരിയില്‍ വളരെ നേരത്തെ തന്നെ തുടങ്ങും. മാസങ്ങള്‍ക്ക് മുന്‍പുതന്നെ രഥങ്ങളുടെ നിര്‍മാണം ആരംഭിക്കും. തടിയിലാണ് രഥമൊരുക്കുന്നത്. ഓരോ രഥവും ഓരോ ദേവതകള്‍ക്ക് സമര്‍പ്പിക്കും. ഭംഗിയില്‍ കൊത്തിയെടുക്കുന്ന രഥങ്ങളില്‍ അലങ്കാരപ്പണികളും ധാരാളമുണ്ടാകും. രഥപ്രതിഷ്‌ഠയാണ് യാത്രയുടെ ആചാരപരമായ തുടക്കം. പുരോഹിതന്മാർ മന്ത്രങ്ങള്‍ ഉരപവിട്ടുകൊണ്ട് രഥങ്ങൾ വിശുദ്ധീകരിക്കും. ഇതോടെ പുരിയില്‍ ഒന്‍പത് ദിവസത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ജാതിമത ഭേദമന്യെ സകലരും ഒത്തുകൂടുന്ന ആഘോഷം കൂടിയാണിത്.

ആഘോഷങ്ങളും അതിനപ്പുറവും : രഥയാത്ര അവസാനിക്കുന്നത് ഗുണ്ടിച്ച ക്ഷേത്രത്തിലാണ്. 'ബഹുദ യാത്ര' എന്നറിയപ്പെടുന്ന മടക്കയാത്ര ആരംഭിക്കുന്നതിന് മുമ്പ് ദേവന്മാർ ഒമ്പത് ദിവസം വിശ്രമിക്കുന്നു. നീലാദ്രി വിജയത്തില്‍ രഥങ്ങൾ പൊളിക്കുന്നതോടെ ഉത്സവം സമാപിക്കും.

ALSO READ: ശക്തമായ മഴ, അമര്‍നാഥ് തീര്‍ഥാടനത്തിന് താത്കാലിക നിരോധനം

Last Updated : Jul 6, 2024, 11:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.