ETV Bharat / bharat

അന്നദാതാക്കള്‍ വീണ്ടും സമരഭൂമിയില്‍; ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഭാവം മാറുമെന്ന് മുന്നറിയിപ്പ്, പരസ്‌പരം പഴിചാരി ആം ആദ്‌മിയും കേന്ദ്ര സര്‍ക്കാരും - FARMERS CONTINUE PROTEST

പ്രതിഷേധത്തിന്‍റെ ഭാഗമായി പഞ്ചാബിലെ സംഗ്രൂർ, മോഗ, ഫഗ്‌വാര, ബട്‌ല എന്നീ പ്രദേശങ്ങളില്‍ റോഡ് ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു

FARMERS CONTINUE PROTEST  PADDY PROCUREMENT  AAP GOVERNMENT BJP  PUNJAB FARMERS
Farmers stage a protest in Punjab (ANI)
author img

By ANI

Published : Oct 27, 2024, 10:16 AM IST

ഫഗ്വാര (പഞ്ചാബ്): നെല്ല് സംഭരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചാബിലെ കര്‍ഷകര്‍ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി പഞ്ചാബിലെ സംഗ്രൂർ, മോഗ, ഫഗ്‌വാര, ബട്‌ല എന്നീ പ്രദേശങ്ങളില്‍ റോഡ് ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കിസാൻ മസ്‌ദൂര്‍ സംഘർഷ് കമ്മിറ്റിയും സംയുക്ത കിസാൻ മോർച്ചയും ചേര്‍ന്നാണ് സമരം നടത്തുന്നത്. പഞ്ചാബ് സർക്കാരും കേന്ദ്രസർക്കാരും നെല്ല് സംഭരണം വൈകിപ്പിച്ചെന്ന് ആരോപിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.

നെല്ല് സംഭരണം, പാടശേഖരം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കിസാൻ മസ്‌ദൂര്‍ സംഘർഷ് കമ്മിറ്റിയും സംയുക്ത കിസാൻ മോർച്ചയും പ്രഖ്യാപിച്ച അനിശ്ചിതകാല റോഡ് ഉപരോധം രണ്ടാം ദിവസത്തിലേക്ക് കടന്നതായി ഫഗ്വാരയിലെ സമരവേദിയിലെത്തിയ കിസാൻ മസ്‌ദൂര്‍ മോർച്ച കോർഡിനേറ്റർ സർവാൻ സിങ് പന്ദേർ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുമായും കേന്ദ്ര മന്ത്രി ജെപി നദ്ദയുമായുമായും ചര്‍ച്ച നടത്തിയെന്നും സർവാൻ സിങ് വ്യക്തമാക്കി.

നെല്ല് സംഭരണത്തില്‍ ഉള്‍പ്പെടെ വില്‍പ്പനക്കാരുമായി കേന്ദ്ര സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും ചര്‍ച്ച നടത്തി ഒരു ധാരണയിലെത്തണമെന്നും കിസാൻ മസ്‌ദൂര്‍ മോർച്ച കോർഡിനേറ്റർ ആവശ്യപ്പെട്ടു. വയല്‍ നികത്തല്‍ വിഷയത്തില്‍ പഞ്ചാബ് സര്‍ക്കാരിന് വ്യത്യസ്‌തമായ നിലപാടാണ് ഉള്ളത്. കര്‍ഷകര്‍ ഹൈവേകള്‍ തടയുമെന്ന് പറഞ്ഞപ്പോള്‍ പഞ്ചാബ് മുഖ്യമന്ത്രി രൂക്ഷമായ രീതിയിലാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചതെന്നും കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പഞ്ചാബിലെ എഎപി സർക്കാരും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരുമാണ് നെല്ല് സംഭരണം വൈകിപ്പിക്കാൻ കാരണമെന്നും കർഷകർ ആരോപിച്ചു. പ്രതിഷേധത്തിന്‍റെ ഭാഗമായി വൈക്കേല്‍ കത്തിച്ചതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ കേസെടുത്തതിലും കര്‍ഷകര്‍ വീണ്ടും പ്രതിഷേധം അറിയിച്ചു.കഴിഞ്ഞ ദിവസം ഫാഗ്വാരയിൽ കർഷകർ ദേശീയ പാത തടഞ്ഞതിനാൽ അമൃത്സർ-ഡൽഹി ഹൈവേയിൽ ഗതാഗത തടസം ഉണ്ടായിരുന്നു. തങ്ങളുടെ വിഷയം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും സമരത്തിന്‍റെ ഭാവം മാറുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.

പരസ്‌പരം പഴിചാരി പഞ്ചാബ് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും:

അന്നദാതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും സംഭരണം കാര്യക്ഷമമാക്കണമെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചാബിന്‍റെ സമ്പദ്‌വ്യവസ്ഥ കൃഷിയെ ആശ്രയിച്ചാണെന്നും സെൻട്രൽ ഫുഡ് ബാങ്കിങ്ങിൽ പഞ്ചാബിന്‍റെ പ്രധാന പങ്കും കൃഷിയുടെ ഭാഗമായിട്ടാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയതിന് ശേഷം പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുടെയും സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവിന്‍റെയും അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ നവംബർ 15-നകം നെല്ല് സംഭരണം മെച്ചപ്പെടുത്തുമെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി മാൻ പറഞ്ഞു.

വിഷയത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും സംഭരണ ​​സൗകര്യങ്ങൾ ഒരുക്കാത്തതാണെന്നും പഞ്ചാബ് സർക്കാർ കുറ്റപ്പെടുത്തി. കര്‍ഷക ആവശ്യങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിലുള്ള ആം ആദ്‌മി സര്‍ക്കാരിന്‍റെ പാളിച്ചയാണ് കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണമെന്ന് കേന്ദ്രം വിമര്‍ശിച്ചു.

Read Also: 'ജിഎസ്‌ടി, സഹകരണ ഫെഡറലിസത്തിന്‍റെ ക്ലാസിക് ഉദാഹരണം'; ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.