അമൃത്‌സര്‍ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനും ഭാര്യ ഗുര്‍പ്രീത് കൗറിനു മകള്‍ പിറന്നു. ഇന്ന് എക്‌സില്‍ പങ്കുവച്ച ഒരു പോസ്റ്റിലാണ് ഇദ്ദേഹം ഈ സന്തോഷം പങ്കുവച്ചത്. ദൈവം തനിക്കൊരു മകളെ സമ്മാനിച്ചിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു പോസ്റ്റില്‍ കുഞ്ഞിന്‍റെ ചിത്രവും പങ്കുവച്ചു. 2022ലാണ് ഭഗവന്ത് മാന്‍ ഗുര്‍പ്രീതിനെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയുമായി 2015ല്‍ അദ്ദേഹം വേര്‍പിരിഞ്ഞിരുന്നു. ആദ്യ ഭാര്യയില്‍ ഇദ്ദേഹത്തിന് ഒരു മകനും മകളുമുണ്ട്.
പുനരേകീകരിച്ച പഞ്ചാബില്‍ അധികാരത്തിലിരിക്കെ അച്ഛനാകുന്ന ആദ്യ മുഖ്യമന്ത്രിയെന്ന നേട്ടം കൂടിയാണ് ഈ 51കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്. മൊഹാലിയിലെ ഫോര്‍ട്ടീസ് ആശുപത്രിയിലാണ് ഡോ. ഗുര്‍പ്രീത് കൗര്‍ മകള്‍ക്ക് ഇന്ന് ജന്മം നല്‍കിയത്.
Also Read: ഗായകന്‍ സിദ്ദു മൂസെവാലയുടെ അമ്മ ഗര്‍ഭിണിയോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് കുടുംബം
കഴിഞ്ഞ ദിവസമാണ് അന്തരിച്ച ഗായകന്‍ സിദ്ദു മൂസെവാലയുടെ മാതാപിതാക്കള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചത്. മൂസൈവാലയുടെ മാതാപിതാക്കളായ ചരണ്‍ കൗറും ബാല്‍കൗര്‍ സിങ്ങും വളരെ ആഹ്ലാദത്തോടെയാണ് തങ്ങളുടെ പുതിയ കുഞ്ഞിനെ സ്വാഗതം ചെയ്‌തത്. സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അവര്‍ നന്ദിയും അറിയിച്ചിരുന്നു. ഐവിഎഫ് വഴിയാണ് ഇവര്‍ക്ക് കുഞ്ഞുണ്ടായത്.