ചണ്ഡീഗഡ്: ബംഗാളിലെ തൃണമൂൽ കോൺഗ്രസിന് പിന്നാലെ പഞ്ചാബിൽ ആം ആദ്‌മി പാർട്ടിയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു (Punjab CM Bhagwant Mann says AAP has no alliance with Congress in Punjab). 13 ലോക്‌സഭാ സീറ്റുകളിലേക്കും പാർട്ടി സഖ്യം ചേരാതെ മത്സരിക്കുമെന്ന് അറിയിച്ചതോടെ ഇന്ത്യ മുന്നണിക്ക് വീണ്ടും തിരിച്ചടിയായി. സംസ്ഥാനത്ത് കോൺഗ്രസും ആംആദ്‌മി (AAP ) പാർട്ടിയും തമ്മിൽ സഖ്യമുണ്ടാകില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാൻ (Punjab CM Bhagwant Mann) അറിയിച്ചത്.
വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുന്നണിയിൽ അംഗങ്ങളായ പാർട്ടികൾ സഖ്യം ചേരില്ലെന്ന് അറിയിച്ചതോടെ കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും തിരിച്ചടിയായിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ടിഎംസി കോൺഗ്രസുമായി സഖ്യം ചേരില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ തങ്ങൾ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും, ഇതിനായി 40 സ്ഥാനാർത്ഥികളെ ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്ഥാനാർത്ഥികളെ അന്തിമമായി നിർണയിക്കുന്നതിന് മുന്നോടിയായി സർവ്വെ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസും ടിഎംസിയുമായുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചതായി മമത ബാനർജി പ്രഖ്യാപിച്ചത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് താൻ കോൺഗ്രസിന് നിർദേശം നൽകിയിരുന്നെന്നും എന്നാൽ കോൺഗ്രസ് പാടെ നിരസിച്ചെന്നും മമത ബാനർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ സഖ്യം ചേരാതെ മത്സരിക്കാന്‍ തീരുമാനിച്ചെന്നും മമത വ്യക്തമാക്കിയിരുന്നു (West Bengal CM Mamata Banerjee says AAP has no alliance with Congress in Punjab).
എന്നാൽ സീറ്റ് വിഭജന വിഷയത്തിൽ താൻ കോൺഗ്രസിലെ ആരുമായും സംസാരിച്ചിട്ടില്ലെന്നും മമത വ്യക്തമാക്കി. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ(Lok Sabha Election 2024) പ്രകടനനുസരിച്ച് കോൺഗ്രസിന് 2 സീറ്റുകളാണ് ടിഎംസി വാഗ്‌ദാനം ചെയ്‌തത്. എന്നാൽ കോൺഗ്രസിന് ഇതിൽ അതൃപ്‌തി വന്നതോടെ ഇരു പാർട്ടികളും തമ്മിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാവുകയായിരുന്നു.
ടിഎംസി (TMC)യുടെയും എഎപിയുടെയും(AAP) പുതിയ നിലപാട് ഇന്ത്യമുന്നണിക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്.