ETV Bharat / bharat

25 കിലോ സ്വർണാഭരണമണിഞ്ഞ് തിരുപ്പതിയിൽ, പൂനെയിൽ നിന്നെത്തിയ കുടുംബം വന്നിറങ്ങിയത് സ്വർണ കാറിൽ; വീഡിയോ വൈറൽ - Businessman Wear 25Kg Gold tirupati - BUSINESSMAN WEAR 25KG GOLD TIRUPATI

25 കിലോഗ്രാം സ്വർണാഭരണങ്ങൾ കഴുത്തിലണിഞ്ഞ് തിരുപ്പതി ക്ഷേത്ര ദർശനം നടത്തി ഒരു വ്യവസായി കുടുംബം. ക്ഷേത്രത്തിൽ സ്വർണാഭരണങ്ങൾ ധരിച്ചെത്തിയ കുടുംബത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ.

BUSINESSMAN S TIRUPATI TEMPLE VISIT  തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം  PUNE BUSINESSMAN FAMILY IN TIRUPATI  VIRAL VIDEO TIRUPATI TEMPLE VISIT
BUSINESSMAN AND HIS FAMILY VISITED TIRUPATI WEARING 25KG GOLD (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 23, 2024, 6:49 PM IST

25 കിലോ സ്വര്‍ണം ധരിച്ച് വ്യവസായി കുടുംബം തിരുപ്പതിയിൽ (ETV Bharat)

തിരുപ്പതി (ആന്ധ്രാപ്രദേശ്): ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമാണ് തിരുപ്പതി. സ്വർണ സമർപ്പണത്തിന്‍റെ പേരിലും ക്ഷേത്രം പ്രസിദ്ധമാണ്. തിരുപ്പതി വെങ്കിടേശ്വരന്‍റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം.

ഇപ്പോഴിതാ തിരുപ്പതി ദർശനം നടത്തി ജനശ്രദ്ധ നേടിയിരിക്കുകയാണ് പൂനെയിൽ നിന്നുള്ള ഒരു വ്യവസായി കുടുംബം. ബിസിനസുകാരനായ സണ്ണി നാനാ സാഹെബ് വാഗ്‌ചൗരിയും കുടുംബവുമാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.

ഇന്ന് (ഓഗസ്‌റ്റ് 23) രാവിലെയാണ് ഇവർ തിരുപ്പതി ക്ഷേത്ര ദർശനം നടത്തിയത്. ഇതിലെന്താണിത്ര പ്രത്യേകത എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകുമല്ലേ?. തിരുപ്പതി വെങ്കിടേശ്വരനെ കാണാൻ കിലോ കണക്കിന് സ്വർണം ധരിച്ച്, സ്വർണം പൂശിയ കാറിലാണ് ഇവർ വന്നിറങ്ങിയത് എന്നാതാണ് പ്രത്യേകത.

പൂനെയിൽ നിന്നുള്ള സണ്ണി നാനാ സാഹെബ് വാഗ്‌ചൗരി, സഞ്ജയ് ദത്താത്രയ ഗുജാർ, പ്രീതി സോണി എന്നിവരാണ് കഴുത്തിലും കൈയിലും 25 കിലോയിലധികം വരുന്ന സ്വർണാഭരണങ്ങൾ അണിഞ്ഞ് തിരുമലയിലെത്തിയത്.

വളരെയധികം സ്വർണം ധരിച്ച് ക്ഷേത്രത്തിലെത്തിയ ഇവരെ ജനങ്ങൾ വളരെ കൗതുകപൂർവമാണ് നോക്കിയത്. ക്ഷേത്രത്തിൽ സ്വർണാഭരണങ്ങൾ ധരിച്ചെത്തിയ കുടുംബത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

Also Read: 21 കോടി...! തിരുപ്പതി ക്ഷേത്രത്തിന് വമ്പൻ തുക നല്‍കിയ ഭക്തൻ ആര്?; അറിയാം പഞ്ചാബി വ്യവസായിയെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.