വാഷിം : പൂനെ ജില്ല കലക്‌ടര്‍ സുഹാസ് ദിവാസിനെതിരെ മാനസിക പീഡനാരോപണവുമായി വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കര്‍. തിങ്കളാഴ്‌ച വാശിമിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയിലാണ് പൂജ സുഹാസിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ കലക്‌ടര്‍ പ്രതികരിച്ചിട്ടില്ല.
നേരത്തെ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തെ കുറിച്ച് പറയാന്‍ പൂജ വിസമ്മതിച്ചിരുന്നു. അധികാര ദുർവിനിയോഗം ആരോപിച്ച് പൂജയെ നേരത്തെ പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. ജില്ല പരിശീലന പരിപാടിയില്‍ നിന്നും പൂജയെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തുകയും ചെയ്‌തിരുന്നു. സിവിൽ സർവീസിൽ പ്രവേശിക്കുന്നതിന് വികലാംഗ, ഒബിസി സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചെന്ന ആരോപണത്തെ തുടർന്ന് പൂനെയിൽ നിന്ന് വാഷിമിലേക്ക് മാറ്റിയതിനെ തുടർന്നാണ് നടപടി.
പൂജ ഖേദ്‌കര്‍ സ്വകാര്യ കാറില്‍ നിയമ വിരുദ്ധമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനെതിരെ പൂനെ കലക്ര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചിരുന്നു. വൈകല്യങ്ങൾ പരിശോധിക്കാനായുള്ള വൈദ്യപരിശോധയ്ക്ക് വിധേയമാകണമെന്ന് യുപിഎസ്‌സി ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു പൂജ. ആരോപണങ്ങൾ നേരിടുന്ന പൂജ ഖേദ്‌കറെ മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്‌മിനിസ്‌ട്രേഷനിലേക്ക് തിരിച്ചുവിളിച്ചിരിക്കുകയാണ്.
Also read: പൂജ ഖേഡ്ക്കറിനെതിരെ നടപടി; ഐഎഎസ് പരിശീലനത്തിന് വിലക്ക്, മസൂറിയിലെ അക്കാദമിയില്‍ ഹാജരാകണം