ETV Bharat / bharat

'സുഹൃത്ത്, സഹയാത്രികൻ, വഴികാട്ടി, നേതാവ്..'; രാഹുലിന് ഹൃദയംഗമായ പിറന്നാൾ ആശംസയുമായി പ്രിയങ്ക - Priyanka wishes Rahul on birthday - PRIYANKA WISHES RAHUL ON BIRTHDAY

54-ാം ജന്മദിനത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സഹോദരി പ്രിയങ്ക ഗാന്ധി.

PRIYANKA GANDHIS WISHES  RAHUL GANDHI BIRTHDAY  രാഹുലിന്‍റെ പിറന്നാൾ ആഘോഷം  RAHUL GANDHI BIRTHDAY WISHES
Priyanka's birthday message for Rahul (x#@priyankagandhi)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 5:14 PM IST

ഡൽഹി: രാഹുൽ ഗാന്ധിയ്ക്ക് ഇന്ന് 54 -ാം ജന്മദിനം. എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും രാഹുലിന്‍റെ പിറന്നാൾ ആഘോഷമാക്കി. നിരവധി നേതാക്കൾ രാഹുലിന് പിറന്നാൾ ആശംസകൾ നേർന്നു. എക്‌സിൽ ഹൃദയം തൊടുന്ന കുറിപ്പുമായാണ് സഹോദരി പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയത്.

"ജീവിതത്തെയും പ്രപഞ്ചത്തെയും എല്ലാറ്റിനെയും കുറിച്ച് അതുല്യമായ കാഴ്ചപ്പാടുള്ള എൻ്റെ പ്രിയ സഹോദരന് ജന്മദിനാശംസകൾ. എപ്പോഴും എൻ്റെ സുഹൃത്ത്, എൻ്റെ സഹയാത്രികൻ, വഴികാട്ടി, തത്ത്വചിന്തകൻ, നേതാവ്. തിളങ്ങിക്കൊണ്ടേയിരിക്കൂ, നിന്നെ ഏറെ സ്നേഹിക്കുന്നു!" - പ്രിയങ്ക എക്‌സിൽ കുറിച്ചു.

അതേസമയം പ്രവർത്തകരുടെ ആശംസകൾ ഏറ്റുവാങ്ങിയ അദ്ദേഹം വലിയ രീതിയിലുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് പ്രവർത്തകരോട് നിർദേശിച്ചു. പകരം മാനുഷിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ട് ഈ അവസരം ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ, നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എഐസിസി ജനറൽ സെക്രട്ടറി കെ സി വോണുഗോപാൽ തുടങ്ങിയ നേതാക്കളും രാഹുലിന് പിറന്നാൾ ആശംസകൾ അറിയിച്ചു.

Also Read: 'ജനങ്ങളെ കബളിപ്പിച്ചു': രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി നേതാക്കൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.