ETV Bharat / bharat

'ഭരണ ഘടന സുരക്ഷാ കവചം, ഭരണകൂടം അതിന് തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നു'; ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് പ്രിയങ്ക - PRIYANKA GANDHI SPEECH IN LOKSABHA

ജാതി സെന്‍സസ് ജനങ്ങളുടെ ആവശ്യമാണെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി ലോക്‌സഭയില്‍.

PRIYANKA GANDHI FLAYS BJP  PRIYANKA GANDHI SPEECH IN LOKSABHA  പ്രിയങ്ക ഗാന്ധി കന്നി പ്രസംഗം  പ്രിയങ്ക ഗാന്ധി ലോക്‌സഭ പ്രസംഗം
Priyanka Gandhi in Loksabha (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 13, 2024, 3:23 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ ജാതി സെൻസസ് നടപ്പാക്കണമെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി ലോക്‌സഭയിൽ. പ്രിയങ്കാ ഗാന്ധിയുടെ കന്നി പ്രസംഗമാണ് ഇന്ന് ലോക്‌സഭയില്‍ നടന്നത്. ഇന്ത്യൻ ഭരണഘടനയുടെ 75 വർഷ യാത്രയിലുള്ള ചർച്ചയുടെ ഭാഗമായാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം.

ജാതി സെന്‍സസ് ജനങ്ങളുടെ ആവശ്യമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. മികച്ച നയരൂപീകരണത്തിനും സാമൂഹിക നീതിക്കും അത്തരം ഡാറ്റ പ്രധാനമാണെന്നും പ്രിയങ്ക പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രാഷ്‌ട്രീയ പ്രഭാഷണങ്ങളിൽ ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമർശങ്ങളില്‍ ബിജെപിയെയും പ്രിയങ്കാ ഗാന്ധി രൂക്ഷമായി വിമർശിച്ചു. നെഹ്‌റുവിന്‍റെ പേര് പുസ്‌തകങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും മായ്‌ക്കാൻ കഴിയും.

പക്ഷേ സ്വാതന്ത്ര്യ സമരത്തിലും രാഷ്‌ട്ര നിർമ്മാണത്തിലും അദ്ദേഹത്തിന്‍റെ പങ്ക് മായ്ക്കാനാകില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. സ്വാതന്ത്ര്യത്തിനായുള്ള തങ്ങളുടെ പോരാട്ടം ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് വിഭിന്നമായി സത്യത്തിന്‍റേയും അഹിംസയുടേയും തത്വങ്ങളിൽ വേരൂന്നിയതായിരുന്നു എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

'ഈ അതുല്യമായ സമീപനമാണ് നമ്മുടെ പാതയെ വേറിട്ടു നിർത്തിയത്. ഭരണഘടന ജനങ്ങൾക്ക് അവരുടെ നീതിക്കുള്ള അവകാശം തിരിച്ചറിയാനുള്ള കരുത്ത് നൽകി. സർക്കാരിനെതിരെ ശബ്‌ദമുയർത്താൻ അവർക്ക് അധികാരമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തി'- പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ജനങ്ങളെ സംരക്ഷിക്കുന്ന സുരക്ഷാ കവചം എന്നാണ് ഇന്ത്യൻ ഭരണഘടനയെ പ്രിയങ്കാ ഗാന്ധി വിശേഷിപ്പിച്ചത്, എന്നാൽ ഭരണകൂടം അതിന് തുരങ്കം വയ്ക്കാൻ നിരന്തരം ശ്രമിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു. ബിജെപി സര്‍ക്കാര്‍ ആ കവചം തകർക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയെന്നും അവർ പറഞ്ഞു.

ലാറ്ററൽ എൻട്രിയിലൂടെയും സ്വകാര്യവത്കരണ സംരംഭങ്ങളിലൂടെയും സംവരണ നയങ്ങളെ ദുർബലപ്പെടുത്താനുള്ള സർക്കാരിന്‍റെ ശ്രമങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് ആശങ്ക പ്രകടിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മുന്നില്‍ക്കണ്ട് മാത്രമാണ് ബിജെപി ഭരണഘടന മാറ്റാന്‍ മുതിരാതിരുന്നത് എന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.

Also Read: രാജ്യസഭാധ്യക്ഷനെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം, വികാരാധീനനായി ധന്‍കർ; സഭ ഇന്നത്തേക്ക് പിരിഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.