ന്യൂഡൽഹി: വായുമലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ പ്രൈമറി ക്ലാസുകൾ (അഞ്ച് വരെ) ഓൺലൈനാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി. ഇനിയൊരു നിർദേശം ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഓൺലൈനിൽ തുടരുമെന്ന് അതിഷി സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എല്ലാ സർക്കാർ, സ്വകാര്യ, മുനിസിപ്പൽ കോർപ്പറേഷൻ, മുനിസിപ്പൽ കൗൺസിൽ സ്‌കൂളുകളുടെ മേധാവികളോട് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവയ്ക്കുന്നതിന് വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ജിആർഎപി - 3 നടപ്പിലാക്കിയതിന് ശേഷം വെള്ളിയാഴ്‌ച മുതൽ 20 അധിക ട്രിപ്പുകൾ സർവിസുകളിൽ ഉൾപ്പെടുത്തുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) എക്‌സിലൂടെ അറിയിച്ചു.
വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയർന്നതോടെ ഡൽഹിയിലെ എയർക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മിഷൻ ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ -3 ആണ് നടപ്പിലാക്കുക.
ഡൽഹിയിൽ മുഴുവൻ മേഖലകളിലും ഇതിൻ്റെ ഭാഗമായി കെട്ടിടനിർമാണം ഉൾപ്പെടെ നിർത്തിവയ്ക്കുന്നതായിരിക്കും. അന്തർസംസ്ഥാന ബസുകളും ട്രക്കുകളും ഡൽഹിയിൽ പ്രവേശിക്കുന്നത് തടയും. വായു ഗുണനിലവാര സൂചിക 418 എന്ന നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങൾ ഡൽഹിയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: വായു മലിനീകരണം മാനസികാരോഗ്യത്തെ ബാധിക്കുമോ? വിദഗ്‌ധർ പറയുന്നതിങ്ങനെ...