ETV Bharat / bharat

പോര്‍ഷെ കാര്‍ അപകടം: രക്തപരിശോധനയിൽ കൃത്രിമം കാണിച്ചത് അന്വേഷിക്കാന്‍ മൂന്നംഗ സമിതി - PORSCHE CAR ACCIDENT UPDATES

author img

By ETV Bharat Kerala Team

Published : May 28, 2024, 4:30 PM IST

പോർഷെ കാറപകടക്കേസിൽ അറസ്‌റ്റിലായ ഡോക്‌ടർമാർക്ക് പകരം പുതിയ മൂന്നംഗ സമിതിയെ നിയോഗിച്ച് മെഡിക്കൽ വകുപ്പ്.

CAR ACCIDENT DEATH MAHARASTRA  MEDICAL DEPARTMENT  APPOINTED NEW 3 MEMBER COMMITTEE  പോര്‍ഷെ കാര്‍ അപകടം
PORSCHE CAR ACCIDENT (ETV Bharat)

പൂനെ (മഹാരാഷ്‌ട്ര) : പൂനെ പോർഷെ കാർ അപകടക്കേസിൽ രക്തപരിശോധനയിൽ കൃത്രിമം കാണിച്ചതിന് അറസ്‌റ്റിലായ ഡോക്‌ടർമാർക്ക് പകരം കേസിനെ കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ വകുപ്പ് പുതിയ മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ഡോ. പല്ലവി സാപ്ലെ, ഡോ. ഗജാനൻ ചവാൻ, ഡോ. ചൗധരി എന്നിവരെയാണ് നിയമിച്ചത്.

ഈ സമിതിയിലെ അംഗങ്ങൾ ഇന്ന് (മെയ് 28) സാസൂൺ ആശുപത്രിയിൽ എത്തി. ഇവർ വഴിയാണ് ഇനി അന്വേഷണം നടക്കുക. കല്യാണി നഗറിലെ പോർഷെ കാർ അപകടക്കേസിന്‍റെ അന്വേഷണവും അന്നത്തെ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുമെന്ന് അന്വേഷണ സമിതിയിലെ ഡോ പല്ലവി സാപ്ലെ പറഞ്ഞു.

കൂടാതെ അന്വേഷണത്തിൽ ലഭിക്കുന്ന വിവങ്ങൾ ഉടൻ തന്നെ സർക്കാരിനെ അറിയിക്കും. എന്തെങ്കിലും പ്രോസസ്സിങ് ശരിയായി നടന്നിട്ടുണ്ടോ?, എന്താണ് സംഭവിച്ചത് ?, എന്നീ വിവരങ്ങൾ അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും സംഭവം നടന്ന ദിവസം മുതലുള്ള അന്വേഷണം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു. താൻ ഒരു സർക്കാർ പ്രതിനിധിയാണെന്നും തന്നെ നിയമിച്ചത് സർക്കാരാണെന്നും ഡോ പല്ലവി സാപ്ലെ പറഞ്ഞു.

അതേസമയം പുതിയ അന്വേഷണ കമ്മിറ്റിയെ കണ്ട് നിഷ്‌പക്ഷമായി ഈ കേസ് അന്വേഷിക്കണമെന്ന് എംഎൽഎ രവീന്ദ്ര ധാൻഗേക്കറും ആവശ്യപ്പെട്ടു. അറസ്‌റ്റിൽ കഴിയുന്ന ഡോ. അജയ് തവേരെയ്‌ക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായിട്ടുണ്ട്. ഈ കേസിലും അവർ ഫോണിലൂടെ ബ്ലഡ് റിപ്പോർട്ട് മാറ്റിയിരുന്നു. ഇത്തവണ ആരുടെയും സമ്മർദത്തിന് വഴങ്ങി ഈ അന്വേഷണ സമിതി പ്രവർത്തിക്കരുതെന്നും ധാൻഗേക്കർ പറഞ്ഞു.

പ്രതിയെ രക്ഷിക്കാൻ രക്തപരിശോധനയിൽ കൃത്രിമം കാണിച്ച കേസിൽ ഡോക്‌ടർ അജയ് താവ്രെ, സസൂൺ ആശുപത്രിയിലെ ഡോക്‌ടർ ശ്രീഹരി ഹൽനോർ, അതുൽ ഘട്ടകാംബ്ലെ എന്നിവരെ ഇന്നലെയാണ് പൂനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ALSO READ : പോര്‍ഷെ കാര്‍ അപകടം : പ്രതിയുടെ രക്ത സാമ്പിള്‍ പരിശോധനയില്‍ കൃത്രിമം ; ഡോക്‌ടര്‍മാര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.