തിരുവനന്തപുരം: റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 14 പേർ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായി (India's 75th Republic Day, President approved 277 Gallantry awards).
എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, കേരള പൊലീസ് അക്കാദമി ഡയറക്‌ടർ ഗോപേഷ് അഗർവാൾ, അഗ്നിശമന സേനയിൽ നിന്ന് വിജയകുമാർ എഫ് എന്നിവര്‍ വിശിഷ്‌ട സേവ മെഡലിന് അർഹരായി. സ്‌തുത്യർഹ സേവനത്തിനുള്ള മെഡലിന് 11 പേരാണ് അർഹരായത്.
ഐജി എ.അക്ബർ, എസ്‌പി ആർ.ഡി. അജിത്ത്, എസ്‌പി സുനിൽകുമാർ വി, എസിപി ഷീൻ തറയിൽ, ഡിഎസ്‌പി സുനിൽ കുമാർ ചെർവിത്ര, എഎസ്‌പി സുഗതൻ വി, ഡിഎസ്‌പി സലീഷ് എൻ.എസ്, എഎസ്ഐ കെ.കെ. രാധാകൃഷ്‌ണപിള്ള, എഎസ്ഐ സുരേന്ദ്രൻ ബി, ഇന്‍സ്‌പെക്‌ടര്‍ ജ്യോദീന്ദ്രകുമാർ പി, എഎസ്ഐ മിനി കെ എന്നിവരാണ് സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത്.
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം രണ്ടു പേര്‍ക്കാണ്. യുഎന്‍ ദൗത്യത്തില്‍ കോംഗോയില്‍ സേവനം നടത്തിയ രണ്ടു ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കാണ് അംഗീകാരം.