ETV Bharat / bharat

'പാക് അധീന കശ്‌മീർ ഇന്ത്യയുടെ ഭാഗം'; അത് തിരിച്ചുപിടിക്കുമെന്ന് അമിത് ഷാ - AMIT SHAH ABOUT POK - AMIT SHAH ABOUT POK

പാക് അധീന കശ്‌മീർ ഇന്ത്യയുടെ ഭാഗമാണെന്നും തിരിച്ചുപിടിക്കുമെന്നും അമിത് ഷാ. പിഒകെ ഏറ്റെടുക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാത്ത കോൺഗ്രസ് നേതാക്കൾക്കെതിരെയും വിമർശനം.

CAA  MAMATA BANERJEE  AMIT SHAH ABOUT POK  ബംഗാൾ സെറാംപൂർ റാലി
Amit shah on bengal poll rally (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 15, 2024, 5:29 PM IST

Updated : May 15, 2024, 7:29 PM IST

സെറാംപൂർ: പാക് അധീന കശ്‌മീർ ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അത് ഇന്ത്യ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെറാംപൂരിൽ വച്ചു നടന്ന റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അമിത് ഷാ പറഞ്ഞത്. പശ്ചിമ ബംഗാളിലെ സെറാംപൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പിഒകെയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പരാമർശിച്ചുകൊണ്ട് അമിത് ഷായുടെ വാക്കുകൾ.

2019 ലെ സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീരിലേക്ക് സമാധാനം തിരിച്ചെത്തി. എന്നാൽ ഇപ്പോൾ നാം പാക് അധീന കശ്‌മീരിൽ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുന്നു.നേരത്തെ ആസാദിയുടെ മുദ്രാവാക്യങ്ങൾ ഇവിടെ കേട്ടിരുന്നു, ഇപ്പോൾ അതേ മുദ്രാവാക്യങ്ങളാണ് പിഒകെയിലും കേൾക്കുന്നത്. നേരത്തെ ഇവിടെ എന്തുണ്ടായോ, ഇപ്പോൾ പാക് അധീന കശ്‌മീരിലും ഉണ്ടാകുന്നതായി അമിത് ഷാ ചൂണ്ടിക്കാട്ടി. പിഒകെ ഏറ്റെടുക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാത്ത കോൺഗ്രസ് നേതാക്കളെയും അമിത് ഷാ വിമർശിച്ചു.

മുഖ്യമന്ത്രിയായും പ്രധാനമന്ത്രി സ്ഥാനത്തിരുന്നിട്ടും മോദിക്കെതിരെ ഒരു പൈസയുടെ അഴിമതിയാരോപണം പോലും ഉണ്ടായിട്ടില്ല.ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് ഇന്ത്യൻ സഖ്യത്തിലെ അഴിമതിക്കാരായ നേതാക്കളിൽ നിന്നും സത്യസന്ധനായ നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കുന്നതിനാണെന്നും അമിത് ഷാ പറഞ്ഞു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സിഎഎയെ എതിർത്തതിനെതിരെയും അമിത് ഷാ ആഞ്ഞടിച്ചു. നുഴഞ്ഞുകയറ്റക്കാരെ വേണോ അതോ അഭയാർത്ഥികൾക്ക് സിഎഎ വേണോ എന്ന് ബംഗാൾ തീരുമാനിക്കണം. ജിഹാദിന് വോട്ട് ചെയ്യണോ അതോ വികാസിന് വോട്ട് ചെയ്യണോ എന്ന് ബംഗാൾ തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read :ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ അപകീർത്തി വീഡിയോ; മുൻ മാധ്യമപ്രവർത്തകൻ അറസ്‌റ്റിൽ

Last Updated : May 15, 2024, 7:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.