ഹൈദരാബാദ്: സെപ്റ്റംബർ 21 മുതൽ 23 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കുകയാണ്. ക്വാഡ്, യുഎന്‍ ഉച്ചകോടികളില്‍ പങ്കെടുക്കാനാണ് മോദി അമേരിക്കയിലെത്തുന്നത്. അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ മോദിയുടെ സന്ദര്‍ശനം രാഷ്‌ട്രീയ പ്രാധാന്യം ഉള്ളതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജരുടെ വോട്ട് നിർണായകമാണെന്ന ഘടകമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചര്‍ച്ചയാക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യുഎസ്എ സന്ദര്‍ശിച്ച പ്രധാനമന്ത്രിമാര്‍ ആരൊക്കെയെന്ന് നോക്കാം...
- ജവഹര്‍ലാല്‍ നെഹ്‌റു: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയാണ് ആദ്യം അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി. 1949ലാണ് നെഹ്‌റു അമേരിക്ക സന്ദര്‍ശിക്കുന്നത്. ഒക്‌ടോബർ 11 മുതല്‍ 15 വരെയായിരുന്നു സന്ദര്‍ശനം. പ്രസിഡന്‍റിന്‍റെ അതിഥിയായാണ് അന്ന് നെഹ്‌റു അമേരിക്കയിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം ന്യൂയോർക്ക് സിറ്റി സന്ദർശിച്ചു. ചിക്കാഗോ, നോക്സ്വില്ലെ (ടെന്നസി), സാൻ ഫ്രാൻസിസ്കോ, മാഡിസൺ (വിസ്കോൺസിൻ) എന്നിവിടങ്ങളെല്ലാം സന്ദര്‍ശിച്ച ശേഷം നെഹ്‌റു കാനഡ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. ഒക്‌ടോബർ 22 മുതല്‍ 26 വരെ നെഹ്‌റു കാനഡയില്‍ തുടര്‍ന്നു. നവംബർ 4നാണ് യുഎസില്‍ നിന്ന് മടങ്ങുന്നത്. പിന്നീട് 1956 ഡിസംബർ 16 മുതല്‍ർ 20 വരെയും 1961നവംബർ 6 മുതല്‍ 10 വരെയും ജവഹർലാൽ നെഹ്‌റു യുഎസിന്‍റെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
- ഇന്ദിരാഗാന്ധി: അമേരിക്ക സന്ദര്‍ശിച്ച രണ്ടാമത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. 1966ല്‍ ഇന്ദിര ഗാന്ധി ഔദ്യോഗികമായി യുഎസ് സന്ദർശനം നടത്തി. മാർച്ച് 27 മുതല്‍ ഏപ്രിൽ 1 വരെ ഇന്ദിര അമേരിക്കയില്‍ തുടര്‍ന്നു. പെന്‍സില്‍വാനിയയിലെ വില്യംസ്ബർഗും ന്യൂയോർക്ക് സിറ്റിയുമാണ് ഇന്ദിര ഗാന്ധി സന്ദർശിച്ചത്. പിന്നീട് 1971 നവംബർ 3 മുതല്‍ 6 വരെയും 1982ലും ഇന്ദിര ഗാന്ധി യുഎസ് സന്ദര്‍ശിച്ചിരുന്നു.
- മൊറാർജി ദേശായി: ഇന്ദിര ഗാന്ധിക്ക് ശേഷം മൊറാർജി ദേശായിയാണ് അമേരിക്ക സന്ദര്‍ശിച്ചത്. 1978 ജൂൺ 12 മുതല്‍ 15 വരെയായിരുന്നു മൊറാര്‍ജി ദേശായിയുടെ ഔദ്യോഗിക സന്ദർശനം. ന്യൂയോര്‍ക്ക് സിറ്റി, സാന്‍ഫ്രാൻസിസ്കോ, ഒമാഹ എന്നിവിടങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്.
- രാജീവ് ഗാന്ധി: 1985 ജൂൺ 11 മുതല്‍ 15 വരെയും 1987 ഒക്‌ടോബർ 19 മുതല്‍ 20 വരെയും പ്രധാനമന്ത്രി രാജീവ് ഗാന്ധിയും യുഎസില്‍ ഔദ്യോഗിക സന്ദർശനം നടത്തി.
- നരസിംഹ റാവു: 1994 ല്‍ നരസിംഹ റാവു യുഎസ് സന്ദര്‍ശിച്ചു. മെയ് 17 മുതല്‍ 20വരെയായിരുന്നു റാവുവിന്‍റെ ഔദ്യോഗിക സന്ദര്‍ശനം. ന്യൂയോർക്ക് സിറ്റി, ഹ്യൂസ്റ്റൺ, ബോസ്റ്റൺ എന്നിവിടങ്ങള്‍ റാവു സന്ദര്‍ശിച്ചു. കോണ്‍ഗ്രസിന്‍റെ സംയുക്ത മീറ്റിങ്ങിനെയും നരസിംഹ റാവു അവിടെ അഭിസംബോധന ചെയ്‌തിരുന്നു.
- ഇന്ദർ കുമാർ ഗുജ്‌റാൾ: 1997ല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദർ കുമാർ ഗുജ്‌റാൾ യുഎൻ ജനറൽ അസംബ്ലിയിൽ അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്‍റണുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സെപ്റ്റംബർ 22നായിരുന്നു സന്ദര്‍ശനം.
- അടൽ ബിഹാരി വാജ്‌പേയി: 2000ല്‍ അടൽ ബിഹാരി വാജ്‌പേയി ഔദ്യോഗികമായി യുഎസ് സന്ദർശിച്ചു. സെപ്റ്റംബർ 13 മുതല്‍ 17 വരെയായിരുന്നു സന്ദര്‍ശനം. കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്‌തു. 2001ല്‍ നവംബർ 7 മുതല്‍ 9 വരെയും വാജ്പേയി യുഎസില്‍ ഔദ്യോഗിക സന്ദർശനം നടത്തി.
- മൻമോഹൻ സിങ്: 2005ല്‍ മൻമോഹൻ സിങ് യുഎസില്‍ ഔദ്യോഗിക സന്ദർശനം നടത്തി. ജൂലൈ 17 മുതല്‍ 20 വരെയായിരുന്നു സന്ദര്‍ശനം. പിന്നീട് 2008 സെപ്റ്റംബർ 23 മുതല്‍ 25 വരെയും 2009ലും 2013ലും മൻമോഹൻ സിങ് ഔദ്യോഗികമായി സന്ദർശനം നടത്തിയിരുന്നു.
- നരേന്ദ്ര മോദി: 2014ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിച്ചത്. ഐക്യരാഷ്‌ട്രസഭയുടെ 69-ാമത് സെഷനിൽ മോദി അന്ന് പ്രസംഗിക്കുകയും ചെയ്‌തിരുന്നു. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയര്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യൻ പ്രവാസികളെയും അന്ന് മോദി അഭിസംബോധന ചെയ്‌തിരുന്നു. തുടര്‍ന്ന് 2015, 2016, 2017, 2019, 2021, 2023 വര്‍ഷങ്ങളിലും നരേന്ദ്ര മോദി സന്ദര്‍ശനം നടത്തി. 2016ല്‍ ആണവ സുരക്ഷ ഉച്ചകോടി, 2021ല്‍ ക്വാഡ് ഉച്ചകോടി, 2023ല്‍ സാങ്കേതിക രംഗത്തെ സഹകരണം എന്നിവയെല്ലാം പ്രധാനമന്ത്രിയുടെ യുഎസ് വിസിറ്റിലെ പ്രധാന സംഭവങ്ങളാണ്.
Also Read: അടുത്ത അമേരിക്കന്‍ ഭരണകൂടവും വിദേശനയവും