ETV Bharat / bharat

'മോദിക്കെതിരെ വോട്ട് ജിഹാദ്, ആവശ്യം കോണ്‍ഗ്രസിന്‍റേത്': വിദ്വേഷപരാമര്‍ശവുമായി പ്രധാനമന്ത്രി - PM Modi Vote Jihad Comment

മോദിക്കെതിരെ വോട്ട് ജിഹാദ് നടത്താന്‍ ചിലരോട് കോൺഗ്രസ് ആവശ്യപ്പെടുന്നു. ഒരു പ്രത്യേക മതത്തിലുള്ളവരോട് മോദിക്കെതിരെ വോട്ടുചെയ്യാൻ കോൺഗ്രസ്‌ അഭ്യർഥിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

VOTE JIHAD WILL WORK OR RAM RAJYA  LOK SABHA ELECTION 2024  HINDUTVA AGENDA  വോട്ട് ജിഹാദാണോ രാമരാജ്യമാണോ
PM Modi (ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 8, 2024, 7:39 AM IST

ഖാർഗോൺ (മധ്യപ്രദേശ്): കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'വോട്ട് ജിഹാദാണോ രാമരാജ്യമാണോ' രാജ്യത്ത് പ്രവർത്തിക്കുകയെന്ന് വോട്ടർമാർ തീരുമാനിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. തനിക്കെതിരെ വോട്ട് ജിഹാദ് നടത്താന്‍ കോൺഗ്രസ് ചിലരോട് ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഒരു പ്രത്യേക മതത്തിലുള്ളവരോട് തനിക്കെതിരെ വോട്ടുചെയ്യാനും പ്രതിപക്ഷ പാര്‍ട്ടി അഭ്യർഥിക്കുകയാണെന്നും ആരോപിച്ചു. മധ്യപ്രദേശിലെ ഖാർഗോണിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമർശം.

'ഇന്ത്യ ചരിത്രത്തിലെ ഒരു വഴിത്തിരിവിലാണ്, വോട്ട് ജിഹാദ് പ്രവർത്തിക്കുമോ അതോ രാമരാജ്യമോ എന്ന് നിങ്ങൾ തീരുമാനിക്കണം. പാകിസ്ഥാനിലെ തീവ്രവാദികൾ ഇന്ത്യയ്‌ക്കെതിരെ ജിഹാദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇവിടെ, കോൺഗ്രസിലുള്ളവരും മോദിക്കെതിരെ വോട്ട് ജിഹാദ് പ്രഖ്യാപിച്ചു.

അതായത് ഒരു പ്രത്യേക മതത്തിൽപ്പെട്ടവരോട് മോദിക്കെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നു. കോൺഗ്രസ് ഏത് തലത്തിലേക്ക് കൂപ്പുകുത്തിയെന്ന് സങ്കൽപ്പിക്കുക. ജനാധിപത്യത്തിൽ ഇങ്ങനെ ചെയ്യാൻ കഴിയുമോ? ഇത്തരത്തിലുള്ള ജിഹാദ് നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ടോ?', പ്രധാനമന്ത്രി യോഗത്തിൽ ചോദിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദിൻ്റെ അനന്തരവളും സമാജ്‌വാദി പാർട്ടി നേതാവുമായ മരിയ ആലം ബിജെപിയെ പരാജയപ്പെടുത്താൻ മുസ്‌ലിങ്ങളോട് 'വോട്ട് ജിഹാദ്' ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഏപ്രിൽ 30ന് ഉത്തർപ്രദേശിലെ ഫറൂഖാബാദ് മണ്ഡലത്തിൽ ഇന്ത്യൻ ബ്ലോക്കിൻ്റെ സ്ഥാനാർഥിക്ക് വേണ്ടി വോട്ട് തേടുന്നതിനിടെയാണ് ആലം ഇക്കാര്യം പറഞ്ഞത്. ഈ പ്രസംഗത്തിന് പിന്നാലെ ഇവർക്കെതിരെ കേസെടുക്കുകയും ചെയ്‌തിരുന്നു. മരിയ ആലം ഖാൻ ന്യൂനപക്ഷ സമുദായത്തോട് "വോട്ട് ജിഹാദിന്" ആവശ്യപ്പെട്ടതായാണ് എഫ്ഐആറിൽ പറയുന്നത്.

അതിനിടെ ചൊവ്വാഴ്‌ച, മഹാരാഷ്‌ട്രയിലെ ബീഡിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി മോദി കർണാടകയിലെ സംവരണ തർക്കത്തിൽ കോൺഗ്രസിനെയും ഇന്ത്യൻ ബ്ലോക്കിനെയും കടന്നാക്രമിച്ചു. മുൻ ബിഹാർ മുഖ്യമന്ത്രിയും രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) മേധാവിയുമായ ലാലു പ്രസാദ് യാദവിൻ്റെ സംവരണത്തെക്കുറിച്ചുള്ള പരാമർശത്തെ അദ്ദേഹം വിമർശിച്ചു. 'ഒബിസിക്ക് 27 ശതമാനം സംവരണമുണ്ടായിരുന്ന കർണാടകയിൽ കോൺഗ്രസ് സർക്കാർ ഒരു 'ഫത്‌വ' കൊണ്ടുവന്നു, കർണാടകയിലെ എല്ലാ മുസ്ലീങ്ങളെയും ഒറ്റരാത്രികൊണ്ട് ഒബിസിയായി പ്രഖ്യാപിച്ചു. ഇപ്പോൾ, അവർ രാജ്യത്തുടനീളം ഒരേ കാര്യം ചെയ്യാൻ ആഗ്രഹിക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു.

"ഇന്ന്, ഇന്ത്യൻ സഖ്യത്തിലെ ഒരു നേതാവ് തന്നെ അവരുടെ ഗൂഢാലോചന അംഗീകരിച്ചു. 'കാലിത്തീറ്റ കുംഭകോണത്തിൽ' കോടതി ശിക്ഷിച്ചതും അയാളാണ്. അവർ മുസ്ലീങ്ങൾക്ക് മുഴുവൻ സംവരണം നൽകണമെന്ന് ആഗ്രഹിക്കുന്നു. അതിനർഥം അവർ എസ്‌സ്, എസ്‌ടി, ഒബിസി എന്നിവർക്ക് നൽകുന്ന മുഴുവൻ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങൾക്ക് നൽകണമെന്നാണ് പറയുന്നത്'- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ, മുൻ ബിഹാർ മുഖ്യമന്ത്രി ലാലു യാദവ് സംവരണത്തിൽ മുസ്ലീം ക്വോട്ട വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മതത്തിൻ്റെ അടിസ്ഥാനത്തിലല്ല, മറിച്ച് സാമൂഹിക പിന്നോക്കാവസ്ഥയെ അടിസ്ഥാനമാക്കിയാണ് സംവരണം നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി പിന്നീട് ആർജെഡി മേധാവി അതിൽ നിന്നും പിന്മാറി. "ഞാൻ 'മണ്ഡൽ കമ്മിഷൻ' നടപ്പിലാക്കി. സംവരണം സാമൂഹിക പിന്നോക്കാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ്, മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല'. അടൽ ബിഹാരി വാജ്‌പേയിയാണ് ഭരണഘടന അവലോകന കമ്മിഷൻ രൂപീകരിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ALSO READ: 'സംവരണത്തിന് മതമല്ല അടിസ്ഥാനം'; മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും മോദി - MODI ON MUSLIM RESERVATION

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.