ന്യൂഡൽഹി : ജമ്മു കശ്‌മീരിലെ ആദ്യഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരും വോട്ടുചെയ്യണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്താന്‍ ആഹ്വാനം ചെയ്‌തത്. വോട്ടുചെയ്‌ത് ജനാധിപത്യം ശക്തിപ്പെടുത്താനും മോദി എക്‌സിലൂടെ അഭ്യര്‍ഥിച്ചു.
യുവാക്കളോടും ആദ്യമായി വോട്ടുചെയ്യുന്നവരോടും അവരുടെ വോട്ടവകാശം വിനിയോഗിക്കാനും മോദി പറഞ്ഞു. ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ക്കിടയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
As the first phase of the Jammu and Kashmir Assembly elections begins, I urge all those in constituencies going to the polls today to vote in large numbers and strengthen the festival of democracy. I particularly call upon young and first-time voters to exercise their franchise.
— Narendra Modi (@narendramodi) September 18, 2024
വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. 24 നിയമസഭ മണ്ഡലങ്ങളിലേക്കുളള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ 25നും മൂന്നാം ഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനും നടക്കും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള കശ്‌മീരിലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. ഒക്ടോബർ എട്ടിന് വോട്ടെണ്ണൽ നടക്കും.
Also Read: വിധി എഴുതാന്‍ ജമ്മു കശ്‌മീര്‍, 24 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്