മുൻ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ 100-ാം ജന്മവാർഷികത്തിൽ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാജ്‌പേയി രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് മോദി വിശദമായൊരു ലേഖനവും എഴുതി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യയെ പരിവർത്തനപ്പെടുത്തിയ ശില്‍പിയാണ് അദ്ദേഹം എന്ന് മോദി പറഞ്ഞു. വാജ്‌പേയിയുടെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചും, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ കുറിച്ചും ലേഖനത്തില്‍ പരാമര്‍ശിച്ചു.
ഇന്ത്യയുടെ പുരോഗതിക്ക് വഴികാട്ടിയ ശക്തിയാണ് വാജ്‌പേയി എന്ന് മോദി വിശേഷിപ്പിച്ചു. ശക്തവും സമൃദ്ധവും സ്വാശ്രയവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി അദ്ദേഹം തന്‍റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്‍റെ കാഴ്‌പ്പാടും ദൗത്യവും ദൃഢനിശ്ചയത്തിന് കരുത്ത് നൽകുന്നത് തുടരും.
1998 ൽ അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നമ്മുടെ രാജ്യം രാഷ്ട്രീയ അസ്ഥിരതയുടെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയി. കഠിന പരിശ്രമിത്തിലൂടെയാണ് വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഇന്ത്യയെ വികസിപ്പിച്ചെടുത്തത്.
Paid homage to Atal Ji at Sadaiv Atal. pic.twitter.com/6ZwV9Pxd25
— Narendra Modi (@narendramodi) December 25, 2024
രാജ്യം ഒന്നിലധികം തെരഞ്ഞെടുപ്പുകളും അനിശ്ചിതത്വവും നേരിട്ട സമയത്ത് സ്ഥിരതയ്ക്കും കാര്യക്ഷമതയ്ക്കും തുടക്കമിട്ട വാജ്‌പേയിയുടെ ദീർഘവീക്ഷണവും ഭരണവും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. വാജ്‌പേയിയുടെ ഭരണകാലം ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസനത്തിനും സാങ്കേതിക പുരോഗതിക്കും വഴിത്തിരിവായി. സുവർണ ചതുർഭുജ പദ്ധതി, പ്രധാനമന്ത്രി ഗ്രാം സഡക് യോജന, ഡൽഹി മെട്രോ തുടങ്ങി അദ്ദേഹം കൊണ്ടുവന്ന പദ്ധതികള്‍ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിച്ചുവെന്നും മോദിയുടെ ലേഖനത്തില്‍ കുറിച്ചു.
രാജ്യത്തെ ഐടി, ടെലികോം വിപ്ലവത്തിന് വഴിയൊരുക്കിയ വാജ്‌പേയിയുടെ സർക്കാര്‍ സാധാരണക്കാ ർക്ക് സാങ്കേതികവിദ്യ ലഭ്യമാക്കിയെന്നും മോദി പ്രശംസിച്ചു. രാജ്യസുരക്ഷയ്ക്ക് വാജ്‌പേയി നൽകിയ ചരിത്രപരമായ സംഭാവനകളെ അനുസ്‌മരിച്ചുകൊണ്ട് 1998ൽ പൊഖ്‌റാനിൽ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ ആണവപരീക്ഷണങ്ങൾ മോദി എടുത്തുപറഞ്ഞു.
Today, on Atal Ji’s 100th birth anniversary, penned a few thoughts on his monumental contribution to our nation and how his efforts transformed many lives.https://t.co/mFwp6s0uNX
— Narendra Modi (@narendramodi) December 25, 2024
അന്താരാഷ്‌ട്ര ഉപരോധങ്ങൾ നേരിടേണ്ടി വന്നിട്ടും, ആഗോള തലത്തില്‍ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ ഇന്ത്യയുടെ പരമാധികാരം അദ്ദേഹം സംരക്ഷിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിലും ആദ്യ എൻഡിഎ സർക്കാരിന്‍റെ തലവനെന്ന നിലയിലും ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ വാജ്‌പേയി സമാനതകളില്ലാത്ത പങ്കുവഹിച്ചു.
पूर्व प्रधानमंत्री भारत रत्न अटल बिहारी वाजपेयी जी को उनकी 100वीं जन्म-जयंती पर आदरपूर्ण श्रद्धांजलि। उन्होंने सशक्त, समृद्ध और स्वावलंबी भारत के निर्माण के लिए अपना जीवन समर्पित कर दिया। उनका विजन और मिशन विकसित भारत के संकल्प में निरंतर शक्ति का संचार करता रहेगा। pic.twitter.com/pHEoDRsi8Y
— Narendra Modi (@narendramodi) December 25, 2024
വികസനത്തിലും ദേശീയ പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിച്ച വാജ്‌പേയി ഭരണഘടനയോടുള്ള പ്രതിബദ്ധത പുലര്‍ത്തി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്ന നിലയിൽ വാജ്‌പേയി ഐക്യരാഷ്ട്രസഭയെ ഹിന്ദിയിൽ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ നേതാവായിരുന്നുവെന്നും മോദി കുറിച്ചു. മോദിയുടെ ഈ ലേഖനം എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, മോദി ഡൽഹിയിലെ സദൈവ് അടൽ സ്‌മാരകം സന്ദർശിച്ച് മുൻ പ്രധാനമന്ത്രിക്ക് പുഷ്‌പാർച്ചന നടത്തി. പ്രസിഡൻ്റ് ദ്രൗപതി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വൈസ് പ്രസിഡന്‍റ് ജഗ്‌ദീപ് ധൻഖർ, ജെ പി നദ്ദ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരും അടൽ വാജ്‌പേയിക്ക് പുഷ്‌പാർച്ചന നടത്തി.
Read Also: ഈ വർഷത്തെ വാർത്തകളിൽ നിറഞ്ഞത് ഇവർ; ന്യൂസ് മേക്കേഴ്‌സ് ഓഫ് ദി ഇയര്‍ 2024