ETV Bharat / bharat

വാരണാസി പോളിങ് ബൂത്തില്‍; വിവേകാനന്ദ പാറയില്‍ ധ്യാനം തുടര്‍ന്ന് നരേന്ദ്ര മോദി - MODI MEDITATION AT VIVEKANANDA ROCK

author img

By ETV Bharat Kerala Team

Published : Jun 1, 2024, 9:01 AM IST

കന്യാകുമാരിയിൽ ധ്യാനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്‌ച ആരംഭിച്ച് ധ്യാനം ഇന്ന് അവസാനിക്കും.

VIVEKANANDA ROCK MEMORIAL  PM MODI MEDITATION  LOK SABHA POLLS  കന്യാകുമാരി തമിഴ്‌നാട്
MODI MEDITATION AT VIVEKANANDA ROCK (ETV Bharat)

കന്യാകുമാരി (തമിഴ്‌നാട്) : തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ വിവേകാനന്ദ പാറ സ്‌മാരകത്തിനുള്ളിൽ ധ്യാനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ (മെയ്‌ 31) ആണ് പ്രധാനമന്ത്രി ധ്യാനം ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ മണ്ഡലമായ വാരണാസിയില്‍ ഇന്ന് പോളിങ് നടക്കുകയാണ്.

45 മണിക്കൂർ നീണ്ട ധ്യാനത്തിലാണ് അദ്ദേഹം. ജൂൺ ഒന്നിന് വൈകുന്നേരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം സമാപിക്കും. ധ്യാനിക്കുന്ന അദ്ദേഹത്തിന്‍റെ ആദ്യ ചിത്രങ്ങൾ വെള്ളിയാഴ്‌ച പുറത്തുവന്നിരുന്നു. കാവി വസ്‌ത്രവും നെറ്റിയിൽ ഭസ്‌മവും ധരിച്ചാണ് പ്രധാനമന്ത്രിയുടെ ധ്യാനം.

ഹിന്ദു തത്ത്വചിന്തകനായ സ്വാമി വിവേകാനന്ദന് ഭാരത് മാതാവിനെ കുറിച്ച് ദിവ്യ ദർശനം ലഭിച്ചതായി വിശ്വസിക്കപ്പെടുന്ന ധ്യാന മണ്ഡപത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനം ആരംഭിച്ചത്. വ്യാഴാഴ്‌ചയാണ് പ്രധാനമന്ത്രി വിവേകാനന്ദ പാറ സ്‌മാരകത്തിൽ എത്തിയത്. രണ്ടാം ദിവസം ധ്യാനം തുടരുന്നതിന് മുമ്പ് കടൽത്തീരത്ത് സൂര്യോദയം കാണാൻ മോദി പുലർച്ചെ എത്തിയിരുന്നു.

ധ്യാനം പൂർത്തിയാക്കിയ ശേഷം ജൂൺ ഒന്നിന് അദ്ദേഹം 133 അടി ഉയരമുള്ള തിരുവള്ളുവർ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തുമെന്ന് ഭാരതീയ ജനത പാർട്ടി (ബിജെപി) അറിയിച്ചു. കന്യാകുമാരി തീരത്തും പുറത്തും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ സമാപനത്തിന് ശേഷമാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. ഭഗവതി അമ്മൻ ക്ഷേത്രത്തിൽ അദ്ദേഹം പ്രാർഥന നടത്തുകയും ചെയ്‌തിരുന്നു.

ബിജെപിയ്‌ക്കായി രാജ്യത്തുടനീളം വിപുലമായ പ്രചാരണമാണ് മോദി നടത്തിയത്. 75 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി റാലികളും റോഡ്‌ ഷോകളും ഉൾപ്പെടെ 206 പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു. മാധ്യമങ്ങൾക്കായി 80 ഓളം അഭിമുഖങ്ങളും അദ്ദേഹം നടത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പ്രധാനമന്ത്രി ആത്മീയ യാത്രകൾ നടത്താറുണ്ട്. 2019 ൽ അദ്ദേഹം കേദാർനാഥും, 2014 ൽ അദ്ദേഹം ശിവാജിയുടെ പ്രതാപ്‌ഗഡും സന്ദർശിച്ചിരുന്നു. 543 ലോക്‌സഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി നടന്ന് വരികയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് (ജൂൺ 1) നടക്കുന്നു. ജൂൺ 4 നാണ് വോട്ടെണ്ണൽ.

അതേസമയം മോദിയുടെ ധ്യാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംത്തെത്തി. നിശബ്‌ദ പ്രചാരണ ദിവസം വാർത്ത തലക്കെട്ടുകളിൽ നിറയാനുള്ള നീക്കമാണിതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. ധ്യാനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോൺഗ്രസ് പറഞ്ഞു.

ALSO READ : മണിക്കൂറുകള്‍ പിന്നിട്ട് പ്രധാനമന്ത്രിയുടെ ധ്യാനം ; സുരക്ഷാവലയത്തില്‍ കന്യാകുമാരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.