ETV Bharat / bharat

ഇനി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളൊന്നുമില്ല; സുപ്രീം കോടതിയോട് മാപ്പ് പറഞ്ഞ് പതഞ്ജലി - PATANJALI AYURVED APOLOGY - PATANJALI AYURVED APOLOGY

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് ക്ഷമാപണം നടത്തി പതഞ്ജലി. ജീവിതശൈലീ രോഗങ്ങൾക്ക് പരിഹാരം കാണുക മാത്രമാണ് കമ്പനിയുടെ ഉദ്ദേശ്യമെന്ന് വിശദീകരണം

UNCONDITIONAL APOLOGY  PATANJALI AYURVED  PATANJALI AYURVED ADVERTISEMENT  MISLEADING ADVERTISEMENT
No Misleading Advertisements ; Patanjali Ayurved Offers Uncondition Apology In Supreme Court
author img

By ETV Bharat Kerala Team

Published : Mar 21, 2024, 8:22 PM IST

ന്യൂഡൽഹി : നിരവധി രോഗങ്ങൾക്ക് ശാശ്വത ശമനം നൽകുമെന്ന് അവകാശപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് ക്ഷമാപണം നടത്തി പതഞ്ജലി ആയുര്‍വേദ. കമ്പനിക്കുവേണ്ടി എംഡി ആചാര്യ ബാലകൃഷ്‌ണ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കോടതിയലക്ഷ്യ നോട്ടീസിന് മറുപടി നൽകാത്തതിന് ആചാര്യ ബാലകൃഷ്‌ണയോടും ബാബ രാംദേവിനോടും ഏപ്രിൽ രണ്ടിന് നേരിട്ട് ഹാജരാവാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു.

ബാലകൃഷ്‌ണ സമർപിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് ഇങ്ങനെ, പതഞ്‌ജലി ഉത്‌പന്നങ്ങൾ പൊതുജനങ്ങളെ വലയ്‌ക്കുന്ന ജീവിതശൈലീ രോഗങ്ങൾക്ക് പരിഹാരം കാണുക മാത്രമാണ് കമ്പനിയുടെ ഉദ്ദേശ്യമെന്ന് ബാലകൃഷ്‌ണ വാദിച്ചു. ആയുർവേദത്തിൽ നടത്തിയ ഗവേഷണങ്ങളുടെ വിവരങ്ങൾക്കൊപ്പം, പതഞ്ജലി ആയുർവേദയുടെ കൈവശമുള്ള തെളിവുകളും ശാസ്ത്രീയ വിവരങ്ങളുടെയും രോഗങ്ങളുടെയും കാര്യങ്ങളിൽ കൈവരിച്ച പുരോഗതികളുടെ വിവരങ്ങളും പരിശോധിച്ചാൽ മനസിലാകുമെന്നും ബാലകൃഷ്‌ണ പറഞ്ഞു.

“രാജ്യത്തെ ഓരോ പൗരനും മെച്ചപ്പെട്ട ആരോഗ്യകരമായ ജീവിതം നയിക്കാനും, ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ഭയങ്ങളെ ഇല്ലാതാക്കി പരിഹാരങ്ങൾ നൽകാനുമാണ് പതഞ്‌ജലി ലക്ഷ്യമിടുന്നതെന്ന് ബാലകൃഷ്‌ണ പറഞ്ഞു. ജസ്‌റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള , ജസ്‌റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയെ ബെഞ്ചാണ് ആചാര്യ ബാലകൃഷ്‌ണയോടും ബാബ രാംദേവിനോടും ഏപ്രിൽ രണ്ടിന് ഹാജരാവാൻ നിർദേശിച്ചിരുന്നത്.

തങ്ങളുടെ മരുന്നുകള്‍ രോഗം മാറ്റുന്നു എന്ന വിധത്തിലുള്ള പരസ്യങ്ങളാണ് പതഞ്‌ജലി ആയുർവേദ് മാധ്യമങ്ങളില്‍ നല്‍കിയത്. ഇത് അവസാനിപ്പിക്കണമെന്ന് കോടതി പതഞ്ജലിയോട് നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നടപടി എടുത്തത്. അലോപ്പതി, ആധുനിക വൈദ്യശാസ്‌ത്രം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം തയാറാക്കാന്‍ കോടതി ഐഎംഎയ്ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

രാജ്യമെമ്പാടുമായി 3,30,000 ഡോക്‌ടര്‍മാര്‍ അംഗങ്ങളായ സംഘടനയാണ് ഐഎംഎ. തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ആധുനിക മരുന്നുകളെ തള്ളിപ്പറയല്‍ , തെറ്റിദ്ധരിപ്പിക്കല്‍, തുടങ്ങിയവ പതഞ്ജലി നടത്തുന്നുണ്ടെന്ന് ഐഎംഎ ഹര്‍ജിയില്‍ ആരോപിച്ചത്.

ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്‌ട്1954, ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് റൂള്‍സ് 1945, 2019ലെ ഉപഭോക്‌തൃ സംരക്ഷണ നിയമം എന്നിവ പതഞ്ജലി ഗ്രൂപ് ആവര്‍ത്തിച്ച് ലംഘിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ട് കേന്ദ്രത്തോടും മറ്റുള്ളവരോടും നിര്‍ദ്ദേശിക്കണമെന്നും ഐഎംഎ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Also read : 'രാംദേവും ആചാര്യ ബാലകൃഷ്‌ണയും നേരിട്ട് ഹാജരാകണം' ; ഉത്തരവിട്ട് സുപ്രീം കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.