പ്രധാനമന്ത്രിയുടെ നന്ദി പ്രമേയ ചര്‍ച്ചയിലെ മറുപടിക്ക് ശേഷം രാജ്യസഭ അനിശ്ചിതമായി പിരിഞ്ഞു.
പാർലമെന്‍റ് സമ്മേളനം തത്സമയ അപ്‌ഡേറ്റ്: പ്രധാനമന്ത്രി രാജ്യസഭയെ അഭിസംബോധന ചെയ്യുന്നു; പ്രതിപക്ഷം പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധിക്കുന്നു - PM Modi at Rajyasabha - PM MODI AT RAJYASABHA
Published : Jul 3, 2024, 12:17 PM IST
|Updated : Jul 3, 2024, 2:26 PM IST
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്‍റെ എട്ടാം ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയെ അഭിസംബോധന ചെയ്യുന്നു. പത്ത് വര്‍ഷത്തെ എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ടെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തന്‍റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. രാജ്യസഭയില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആശങ്ക രേഖപ്പെടുത്തി. ദേശീയ പരീക്ഷ ഏജന്‍സിയുമായി ബന്ധപ്പെട്ട മറ്റ് വിവാദങ്ങളും രാജ്യസഭ ചര്‍ച്ച ചെയ്‌തു. റെയില്‍വേ അപകടങ്ങളും കര്‍ഷക ക്ഷേമവും ഇന്നലെ രാജ്യസഭയില്‍ ചര്‍ച്ചയായി.
LIVE FEED
രാജ്യസഭ പിരിഞ്ഞു
മണിപ്പൂരില്‍ സമാധാനം തിരികെ വരുന്നു, ജമ്മുകശ്‌മീര്‍ യുവാക്കള്‍ സര്‍ക്കാരിന്‍റെ വളര്‍ച്ച നടപടികളോട് പ്രതികരിക്കുന്നുവെന്നും മോദി
അഴിമതിക്കാരായ രാഷ്‌ട്രീയക്കാരെ അറസ്റ്റ് ചെയ്യാനായി താന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളുടെ ഭാവി പന്താടിയവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് രാജ്യത്തെ ഓരോ യുവാക്കള്‍ക്കും ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ സ്വപ്‌നങ്ങളൊന്നും ഞങ്ങള്‍ തകര്‍ക്കില്ല. നമ്മുടെ നാട്ടിലെ ഓരോരുത്തരുടെയും സന്തോഷകരവും വിജയകരവുമായ ജീവിതം ഉറപ്പാക്കും. ജമ്മുകശ്‌മീരിനെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും കുറിച്ച് പ്രതിപക്ഷത്തിന്‍റെ പ്രചാരണങ്ങളെയും മോദി ചോദ്യം ചെയ്‌തു. ജമ്മുകശ്‌മീരും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും തന്‍റെ സര്‍ക്കാരിന്‍റെ മുന്‍ഗണന വിഷയങ്ങളാണ്. ജമ്മുകശ്‌മീരിലെ നുഴഞ്ഞ് കയറ്റം അതിന്‍റെ അന്ത്യത്തോട് അടുക്കുകയാണ്. ഇപ്പോള്‍ വെറും കല്ലേറ് മാത്രമായി മാറിയിരിക്കുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അധോലോക സംഘടനകളുടെ അടിവേരറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടങ്ങളില്‍ ഒരു പുതിയ സൂര്യോദയം ഉണ്ടാകും. കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് വന്‍ ചോരപ്പുഴകള്‍ ഒഴുകിയ മേഖലയാണ് ഇതെന്നും മോദി ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ സമാധാനം മടങ്ങി വരുന്നു. 500 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 11,000 കേസുകളും രജിസ്റ്റര്‍ ചെയ്‌തു.
കോണ്‍ഗ്രസ് പരാദ ജീവിയെന്നും സഖ്യ കക്ഷികളെ ചൂഷണം ചെയ്യുന്നുവെന്നും മോദി
കോണ്‍ഗ്രസ് പരാദ ജീവിയാണെന്നും മറ്റുള്ളവരുടെ തോളില്‍ ചവിട്ടി കയറാന്‍ നോക്കുന്നുവെന്നും മോദി, പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ പിന്നാക്കക്കാരെ മുന്നില്‍ നിര്‍ത്തും. മറ്റുള്ളവരുടെ പണവും വിയര്‍പ്പും അദ്ധ്വാനവും കോണ്‍ഗ്രസ് ചൂഷണം ചെയ്യുന്നു. അഴിമതിക്കാരായ രാഷ്‌ട്രീയക്കാരെ ഇഡി ലക്ഷ്യമിടുന്നുവെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ ആരോപണം. ഇരട്ട മുഖമുള്ള കോണ്‍ഗ്രസിന് ഇത്രയും നാണമില്ലേ എന്നും മോദി ചോദിച്ചു. അവരുടെ സഖ്യകക്ഷികളെ നേരിടുമ്പോള്‍ മാത്രം അതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നു. കോണ്‍ഗ്രസിന് ഇഡിയെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും മോദി പറഞ്ഞു.
-
VIDEO | Opposition MPs walked out of the Rajya Sabha. Here's what LoP Mallikarjun Kharge said.
— Press Trust of India (@PTI_News) July 3, 2024
"We walked out from the House because the PM was speaking some wrong things during the reply to the motion of thanks. His habit is to lie, mislead people and speak against the truth. I… pic.twitter.com/tAbD1ePX7P
കോണ്‍ഗ്രസ് ദളിത് വിരുദ്ധരെന്ന് മോദി, രാംനാഥ് കോവിന്ദിനെയും മുര്‍മുവിനെയും അപമാനിക്കാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ലെന്നും മോദി
ഇന്ത്യ സഖ്യത്തെ പരിഹസിക്കാനും രാജ്യസഭയെ മോദി വേദിയാക്കി. കോണ്‍ഗ്രസിന് നേരെ ആയിരുന്നു പ്രധാനവിമര്‍ശനങ്ങള്‍. കോണ്‍ഗ്രസിന് ഇത്രമാത്രം സന്തോഷമെന്തെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ മോദി, ചിലപ്പോ പിന്നെയും പരാജയപ്പെട്ടത് കൊണ്ടാകാമെന്നും കൂട്ടിച്ചേര്‍ത്തു. കാരണമെന്തായാലും അവര്‍ അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ ജനാധിപത്യത്തെ അസ്വസ്ഥമാക്കാന്‍ ശ്രമിക്കുന്നു. അവര്‍ ദളിത് വിരുദ്ധരാണ്. അവര്‍ രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുര്‍മുവിനെയും അപമാനിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷം പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധിക്കുന്നു
രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷം പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധിക്കുന്നു
'ജീവിതനിലവാരം വര്‍ദ്ധിപ്പിക്കല്‍ മുഖ്യം'
'എന്‍ഡിഎ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തിയെന്ന സത്യം ഇന്ത്യ സഖ്യത്തിന് അംഗീകരിക്കാനാകുന്നില്ല. രാഷ്‌ട്രത്തിന്‍റെ സേവനത്തിനായി തന്‍റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന് അന്തസോടെ ജീവിക്കാനുള്ള അവസരമൊരുക്കുക എന്നതിനാണ് താന്‍ പ്രാമുഖ്യം നല്‍കുന്നത്. കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തന്‍റെ സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നു. കര്‍ഷകര്‍ക്ക് വളങ്ങള്‍ക്ക് 12 ലക്ഷം കോടിരൂപയുടെ സബ്‌സിഡി നല്‍കുന്നു. ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കാനാണ് തന്‍റെ സര്‍ക്കാരിന്‍റെ ശ്രമം എന്നും മോദി.
സ്വയം സഹായ സംഘങ്ങള്‍ വഴി ഗ്രാമീണ മേഖലയിലെ ഒരു കോടി വനിതകള്‍ ലക്ഷാധിപതികളായെന്ന് മോദി

മൂന്നിലൊന്ന് പ്രധാനമന്ത്രി എന്ന പരിഹാസം തള്ളി മോദി
മൂന്നിലൊന്ന് കാലമേ പൂര്‍ത്തിയായിട്ടുള്ളൂവെന്ന് മോദി. സംവാദത്തില്‍ വിജയിക്കാനല്ല വന്നതെന്നും മോദി.
രാജ്യസഭയെ പ്രതിപക്ഷം അപമാനിച്ചെന്ന് പ്രധാനമന്ത്രി
പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സത്യം കേള്‍ക്കാനുള്ള ശേഷി പ്രതിപക്ഷത്തിനില്ലെന്ന് പ്രധാനമന്ത്രി.
ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാക്കും
തന്‍റെ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എടുത്ത് കാട്ടി മോദി. പ്രതിപക്ഷത്തിന്‍റെ കടുത്ത മുദ്രാവാക്യങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പുരോഗമിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ ബഹളം. കോവിഡ് മഹാമാരി അടക്കമുള്ള വെല്ലുവിളികള്‍ക്കിടയിലും തന്‍റെ സര്‍ക്കാരിന് ലക്ഷ്യങ്ങള്‍ നേടാനായി. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാക്കാന്‍ വേണ്ടിയാണ് ജനങ്ങള്‍ തങ്ങള്‍ക്ക് വീണ്ടുമൊരു അവസരം നല്‍കിയത് എന്ന് കരുതുന്നുവെന്നും മോദി. വരുന്ന അഞ്ച് വര്‍ഷം രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടി തന്‍റെ ഊര്‍ജ്ജവും സമയവും ചെലവഴിക്കുമെന്നും മോദി.
ദാരിദ്ര്യത്തിനെതിരെ ശക്തമായ ഇടപെടലുണ്ടാകുമന്ന് പ്രധാനമന്ത്രി
ദാരിദ്ര്യത്തെ നേരിടാന്‍ അടുത്ത അഞ്ച് വര്‍ഷം നിര്‍ണായക പദ്ധതികള്‍ കൊണ്ടുവരുമെന്നും മോദി.
മോദിക്കെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം
ഖര്‍ഗെയെ ചര്‍ച്ചയില്‍ ഇടപെടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം
ഭരണഘടന തനിക്ക് എല്ലാത്തിനും ഉപരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പരാജയപ്പെട്ട കോണ്‍ഗ്രസ് ജനാധിപത്യത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി, ജനങ്ങളുടെ അംഗീകാരത്തെ കുറച്ച് കാണുന്നുവെന്നും മോദി.
-
#WATCH | Prime Minister Narendra Modi speaks in Rajya Sabha on the Motion of Thanks to the President's Address, he says, "In the history of independent India & parliamentary journey, It has happened after many decades that the public has given the mandate to a government for the… pic.twitter.com/F9OdwhmAUM
— ANI (@ANI) July 3, 2024
നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി
എന്‍ഡിഎയുടെ വിജയത്തെ കുറച്ച് കാണാന്‍ ശ്രമമെന്ന് പ്രധാനമന്ത്രി. ജനം വിജയിപ്പിച്ചത് പ്രതീക്ഷയുടെ രാഷ്‌ട്രീയത്തെ എന്നും പ്രധാനമന്ത്രി
പ്രധാനമന്ത്രി രാജ്യസഭയില്‍
പ്രധാനമന്ത്രി രാജ്യസഭയില്‍, അല്‍പ്പസമയത്തിനകം അഭിസംബോധന ചെയ്യും