ETV Bharat / bharat

'ഈ കോലാഹലങ്ങൾക്ക് സത്യത്തെ അടിച്ചമർത്താൻ കഴിയില്ല'; പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും പ്രസംഗം പൂർത്തിയാക്കി മോദി - PM Hits Back Amid Protests - PM HITS BACK AMID PROTESTS

'ജനവിധി വായിക്കാൻ ശ്രമിക്കുക, നിങ്ങൾ പ്രതിപക്ഷത്താണ്, 2024 മുതൽ നിങ്ങൾ പ്രതിപക്ഷത്ത് തുടരും' ലോക്‌സഭയിൽ കോൺഗ്രസിനോട് മോദി. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനും വിമർശനം.

PM NARENDRA MODI IN LOK SABHA  LOK SABHA OPPOSITION PROTESTS  PARLIAMENT SESSION 2024  18TH LOK SABHA 1ST SESSION DAY 7
PM Modi (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 2, 2024, 7:45 PM IST

ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ പ്രതിപക്ഷ ബഹളങ്ങൾക്കിടയിലായിരുന്നു മോദിയുടെ മറുപടി. കോൺഗ്രസിനെതിരെ കടുത്ത വിമർശനം തൊടുത്തുവിട്ട മോദി പ്രതിപക്ഷ നേതാവായുള്ള രാഹുലിന്‍റെ ലോക്‌സഭയിലെ കന്നി പ്രസംഗത്തെയും നിശിതമായി വിമർശിച്ചു.

ഈ കോലാഹലങ്ങൾക്ക് സത്യത്തെ അടിച്ചമർത്താൻ കഴിയില്ലെന്നും ഇത്തരം ബഹളങ്ങൾ തന്നെ ഭയപ്പെടുത്തുന്നില്ലെന്നും പറഞ്ഞായിരുന്നു മോദി പ്രസംഗം അവസാനിപ്പിച്ചത്. അക്രമ ബാധിത സംസ്ഥാനമായ മണിപ്പൂരിൽ നിന്നുള്ള ഒരു പ്രതിനിധി സംസാരിക്കാനായി ആഗ്രഹിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി മറുപടി പ്രസംഗത്തിനായി എത്തിയത്. സ്‌പീക്കർ ഓം ബിർളയുടെ വിസമ്മതത്തിനെതിരെ ഏതാനും എംപിമാർ പ്രതിഷേധം ആരംഭിച്ചതോടെ, ബാക്കിയുള്ള പ്രതിപക്ഷ എംപിമാർ വിഷയം ഏറ്റെടുക്കുകയും ഉടൻ തന്നെ ലോക്‌സഭ ചേംബർ ആക്രോശങ്ങളും മുദ്രാവാക്യങ്ങളുമായി നിറയുകയായിരുന്നു.

പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയതോടെ എംപിമാർ ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയും മേശയില്‍ അടിച്ചും ബഹളം ഉയർത്തി. "മണിപ്പൂർ", "തനാഷാഹി നഹിൻ ചലേഗി (ഞങ്ങൾ സ്വേച്ഛാധിപത്യം അനുവദിക്കില്ല)", "ജസ്റ്റിസ് ഫോർ മണിപ്പൂർ" എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധം. സ്‌പീക്കർ ശാസിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.

"ചിലരുടെ വേദന എനിക്ക് മനസിലാകും. നുണകൾ പ്രചരിപ്പിച്ചിട്ടും അവർ പരാജയം രുചിച്ചു," നിരവധി തവണ പ്രസംഗം നിർത്തിയും തുടങ്ങിയും പ്രധാനമന്ത്രി പറഞ്ഞു. "ഇന്ത്യയിലെ ജനങ്ങൾ ഞങ്ങൾക്ക് മൂന്നാം തവണയും അവസരം നൽകി. ഞങ്ങളുടെ 10 വർഷത്തെ ട്രാക്ക് റെക്കോഡ് അവർ കണ്ടു. 25 കോടി പേർ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. സ്വാതന്ത്ര്യത്തിന് ശേഷം ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല," മോദി പറഞ്ഞു.

ന്യൂനപക്ഷ പ്രീണനം, യുപിഎ സർക്കാരിന്‍റെ കാലത്തെ അഴിമതി, ജമ്മു കശ്‌മിർ, ആർട്ടിക്കിൾ 370, ഭീകരർക്കെതിരായ സർജിക്കൽ സ്‌ട്രൈക്ക് എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇതോടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. എന്നാൽ മോദി പ്രസംഗം തുടർന്നു. പ്രധാനമന്ത്രി മോദി തുടർന്നതോടെ പ്രതിഷേധവും വർധിച്ചു.

ഇതിനിടെ പ്രതിപക്ഷത്തെ ഉപദേശിച്ചുകൊണ്ട് സ്‌പീക്കർ ഓം ബിർള ഇടപെട്ടു, "ഇന്നലെ, ഞാൻ നിങ്ങളെ 90 മിനിറ്റ് സംസാരിക്കാൻ അനുവദിച്ചു. ആരും നിങ്ങളെ തടഞ്ഞില്ല. ഇങ്ങനെ ഒരു തരത്തിലും പെരുമാറരുത്" അദ്ദേഹം പറഞ്ഞു. അഞ്ച് വർഷം ഇങ്ങനെ തുടരാനാകില്ലെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തു.

അതേസമയം രാജ്യത്തെ ശക്തിപ്പെടുത്തുന്ന എല്ലാ പരിഷ്‌കാരങ്ങളെയും കോൺഗ്രസ് എതിർക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തി. കോൺഗ്രസാണ് രാജ്യത്ത് അഴിമതിയുടെ സംസ്‌കാരം സൃഷ്‌ടിച്ചതെന്നും ഇപ്പോൾ അവർ സാമ്പത്തിക അരാജകത്വം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഉറപ്പുകൾ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ പ്രതീക്ഷിക്കാത്ത ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശത്തെയും മോദി നിശിതമായി വിമർശിച്ചു. ഹിന്ദുക്കളുടെ മേൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിന്‍റെ പ്രസംഗം കുട്ടിക്കളിയെന്നായിരുന്നു മോദിയുടെ പരിഹാസം. പരാതി പറഞ്ഞ് സഹതാപം നേടാനുള്ള ആ കുട്ടിയുടെ ശ്രമം ഇന്നലെ കണ്ടെന്നും പ്രധാനമന്ത്രി പരിഹസിച്ചു. കൂടാതെ പ്രതിപക്ഷ നേതാവിന്‍റെ പരാമർശം ഭാവി തലമുറ പൊറുക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു.

ജനവിധി ഉൾക്കൊള്ളാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന് 'ദഹിക്കാത്ത' ശക്തമായ ജനവിധിയാണ് ജനങ്ങൾ നൽകിയതെന്ന് പറഞ്ഞ മോദി ജനവിധി അംഗീകരിക്കുന്നതിനുപകരം, പ്രതിപക്ഷ അംഗങ്ങൾ പാർലമെൻ്റ് നടപടികൾ തടസപ്പെടുത്താൻ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്‌തതെന്നും പറഞ്ഞു. കഴിഞ്ഞ 15 വർഷത്തിനിടെ കോൺഗ്രസിന് ഒരു സെഞ്ച്വറി നേടാനായില്ലെന്നും സഭയിൽ മുദ്രാവാക്യം വിളിക്കാൻ എല്ലാ അംഗങ്ങൾക്കും കഴിവുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

13 സംസ്ഥാനങ്ങളിൽ തങ്ങളുടെ പാർട്ടി പൂജ്യമായി മാറിയിരിക്കെ കോൺഗ്രസ് നേതാക്കൾ ഹീറോകളെ പോലെയാണ് പെരുമാറുന്നതെന്ന് പ്രധാനമന്ത്രി ആക്ഷേപിച്ചു. 2024 മുതൽ ഈ പാർട്ടി ഒരു ഇത്തിൾക്കണ്ണിയായി ഉയർന്നുവരുമെന്നും മോദി പരിഹസിച്ചു. 2024ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച 99 ലോക്‌സഭ സീറ്റുകൾ പോലും സാധ്യമായത് സഖ്യകക്ഷികളുടെ പിന്തുണ കൊണ്ടാണെന്ന് മോദി പറഞ്ഞു.

അതേസമയം ഇത് ആദ്യമായല്ല പ്രതിപക്ഷ പ്രതിഷേധം ഒരു പ്രധാനമന്ത്രിയെ സഭയിൽ തടസപ്പെടുത്തുന്നത്. 2004ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ബിജെപിയുടെ പ്രതിഷേധത്തെത്തുടർന്ന് തന്‍റെ മന്ത്രിസഭയെ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ 2008ൽ തൻ്റെ സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയ്‌ക്ക് ശേഷം, മറുപടി പറയാനും അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല.

ALSO READ: ലോക്‌സഭയിലെ രാഹുലിന്‍റെ പ്രസംഗം: വിവേകാനന്ദന്‍റെ ചിക്കാഗോയിലെ പ്രസംഗവുമായി താരതമ്യപ്പെടുത്താവുന്നതാണെന്ന് പവൻ ഖേര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.