ETV Bharat / bharat

രണ്ടാം മോദി സർക്കാറിന്‍റെ അവസാന ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം

ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്‌ച ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി സഭ നേതാക്കളുടെ യോഗം വിളിച്ച് ബജറ്റ് സമ്മേളനത്തിൻ്റെ അജണ്ട വിശദീകരിച്ചു.

കേന്ദ്ര ബജറ്റ്  പാർലമെന്‍റ്  Parliament budget  Lok Sabha
Last Parliament Budget Session of Current Lok Sabha Begins Tomorrow
author img

By ETV Bharat Kerala Team

Published : Jan 30, 2024, 9:51 PM IST

Updated : Jan 30, 2024, 10:51 PM IST

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് (Lok Sabha Election) മുന്നോടിയായി നടക്കുന്ന കേന്ദ്ര ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാവും (Parliament budget begins tomorrow). ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്‌ച ഇടക്കാല ബജറ്റ് അവതരിപ്പിക്കും (Union Finance Minister Nirmala Sitharaman will present the Interim Budget). രാഷ്‌ട്രപതി ദ്രൗപതി മുർമു(President Droupadi Murmu) ഇരുസഭകളെയും അഭിസംബോധന ചെയ്‌തു കൊണ്ടാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക.

പ്രതിപക്ഷ പാർട്ടികളോട് ബജറ്റുമായി സഹകരിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഏപ്രിൽ-മെയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷമായിരിക്കും സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക. ജമ്മു കശ്‌മീരിന്‍റെ ബജറ്റും നിർമല സീതാരാമൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി (Parliamentary Affairs Minister Pralhad Joshi)പറഞ്ഞു.

17-ാം ലോക്‌സഭയുടെ അവസാന ബജറ്റ് സമ്മേളനം ഫെബ്രുവരി 9ന് സമാപിക്കും. ഇടക്കാല ബജറ്റ് അവതരണം, രാഷ്‌ട്രപതിയുടെ അഭിസംബോധന പ്രസംഗം, രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേൽ നന്ദി പ്രമേയ ചർച്ചയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Prime Minister Narendra Modi) മറുപടിയുമാണ് സമ്മേളനത്തിന്‍റെ പ്രധാന അജണ്ട. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിൻ്റെ അധ്യക്ഷതയിൽ നടന്ന സഭ നേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ നിരവധി വിഷയങ്ങൾ ഉന്നയിച്ചതായാണ് സൂചന.

രാജ്യത്തെ തൊഴിലില്ലായ്‌മ, പണപ്പെരുപ്പം, കർഷകരുടെ ദുരിതം, മണിപ്പൂരിലെ വംശീയ കലാപം എന്നീ വിഷയങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞിരുന്നു. കേന്ദ്ര പദ്ധതികൾക്കായി ബംഗാളിന് നൽകാനുള്ള കുടിശിക ഇടക്കാല ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ദ്യോപാധ്യായ ധനമന്ത്രിയോട് ആവശ്യപ്പെട്ടു. കേന്ദ്ര കുടിശിക സമയബന്ധിതമായി അനുവദിക്കണമെന്ന ആവശ്യവുമായി ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ധര്‍ണ ഇരിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങളുടെ പദവി മരവിപ്പിക്കുന്ന നിയമം ശക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മതപരിവർത്തനം നിരോധിക്കണമെന്നും സമാജ്‌വാദി പാർട്ടി നേതാവ് എസ്. ടി. ഹസൻ ആവശ്യപ്പെട്ടു. വാരാണസിയിലെ ഗ്യാൻവാപി പള്ളി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്ന ആവശ്യം ഉയർന്നതിനു പിന്നാലെയാണ് ഹസൻ ഇക്കാര്യം ആവശ്യപ്പെട്ടത്. സഭ നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചു.

പാർലമെൻ്റ് സമുച്ചയത്തില്‍ വിളിച്ചു ചേർത്ത യോഗത്തിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറും ജെഡിയു നേതാവ് രാംനാഥ് താക്കൂർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കിടെ അസമിൽ ഉണ്ടായ ആക്രമത്തെക്കുറിച്ച് യോഗത്തില്‍ ഉന്നയിച്ചതായി മല്ലികാർജുൻ ഖാർഗെയെ പ്രതിനിധീകരിച്ച രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു.

Last Updated : Jan 30, 2024, 10:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.