ETV Bharat / bharat

പഠനത്തിന് അനുമതി നിഷേധിച്ച് വിവാഹം; നവവധു ആത്മഹത്യ ചെയ്‌തു - bride committed suicide - BRIDE COMMITTED SUICIDE

പഠിക്കാനുള്ള ആഗ്രഹം മാനിക്കാതെ മാതാപിതാക്കള്‍ വിവാഹം കഴിപ്പിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു.

PARENTS NOT PERMIT TO STUDIES  നവവധു ആത്മഹത്യ ചെയ്‌തു  ഉന്നത പഠനത്തിന് അനുമതി നിഷേധിച്ചു  കോതഗുഡം
Her parents did not permit to pursue higher studies.. So A newly wed bride with a passion for education committed suicide
author img

By ETV Bharat Kerala Team

Published : Apr 23, 2024, 7:11 PM IST

കോതഗുഡം: ഉന്നത പഠനം നടത്തണമെന്ന ആഗ്രഹത്തിന് വിരുദ്ധമായി മാതാപിതാക്കള്‍ വിവാഹം നടത്തിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു. തെലങ്കാനയിലെ കോതഗുഡം ജില്ലയിലെ ഭദ്രാദ്രി, ചന്ദ്രു ഗോണ്ടയിലെ മങ്കയ്യ ബന്‍ജാര്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളികളായ ശ്രീനു-പത്മ ദമ്പതികളുടെ മകള്‍ ദേവകി (23) ആണ് മരിച്ചതെന്ന് എസ്‌ഐ മചിനേനി രവി പറഞ്ഞു.

അടുത്തിടെയാണ് ദേവകി ബിഎസ്‌സി പാസായത്. തനിക്ക് തുടര്‍ന്ന് പഠിക്കണമെന്ന് പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ ആരോഗ്യനില മോശമാണെന്നും അത് കൊണ്ട് എത്രയും പെട്ടെന്ന് വിവാഹിതയാകാനും അമ്മ മകളെ ഉപദേശിക്കുകയായിരുന്നു. കഴിഞ്ഞ മാസം 28-ന് ദുബട്ടന്‍ഡ ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവിനെ ദേവകി വിവാഹം കഴിക്കുകയായിരുന്നു.

Also Read: ജപ്‌തി നടപടിയ്ക്കിടെ വിട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്‌ത സംഭവം: മൃതദേഹവുമായി എസ്എൻഡിപി പ്രവർത്തകർ ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചു

ഈ മാസം പതിനാലിന് സ്വന്തം മാതാപിതാക്കളുടെ വീട്ടിലെത്തിയ ദേവകി രാത്രി എല്ലാവരും ഉറങ്ങിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടന്‍തന്നെ കോതഗുഡം ആശുപത്രിയിലും പിന്നീട് ഖമ്മം ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദേവകിക്ക് ഒരു സഹോദരനുണ്ട്. ഇയാള്‍ പഠിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.