ETV Bharat / bharat

സത്യപ്രതിജ്ഞ ബുധനാഴ്‌ച; ജമ്മു കശ്‌മീരില്‍ മുഖ്യമന്ത്രിയാകാൻ ഒമർ അബ്‌ദുള്ള

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ കത്ത് നല്‍കിയ വിവരം ഒമര്‍ അബ്‌ദുള്ള എക്‌സില്‍ അറിയിച്ചു.

OMAR ABDULLAH OATH  JAMMU KASHMIR GOVERNMENT  കശ്‌മീര്‍ സര്‍ക്കാര്‍ രൂപീകരണം  ഒമർ അബ്‌ദുള്ള സര്‍ക്കാര്‍
Omar Abddullah speaking to ETV Bharat (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 14, 2024, 10:11 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ സര്‍ക്കാര്‍ ബുധനാഴ്‌ച (ഒക്‌ടോബര്‍ 16) സത്യപ്രതിജ്ഞ ചെയ്യുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്‌ദുള്ള ഇടിവി ഭാരതിനോട്. 'സർവ്വശക്തന്‍റെ ഇച്ഛയോടെ ഇന്ന് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും. ഞങ്ങൾ ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും' ഒമര്‍ അബ്‌ദുള്ള പറഞ്ഞു.

ഒമര്‍ അബ്‌ദുള്ള സര്‍ക്കാര്‍ അധികാരത്തിലേറുന്ന പശ്ചാത്തലത്തില്‍ ജമ്മു കശ്‌മീരില്‍ രാഷ്‌ട്രപതി ഭരണം അവസാനിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ കത്ത് നല്‍കിയ വിവരം ഒമര്‍ അബ്‌ദുള്ള എക്‌സില്‍ കുറിച്ചു.

'ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്‍റ് ഡോ. ഫാറൂഖ് അബ്‌ദുള്ളയിൽ നിന്ന് 2024 ഒക്‌ടോബർ 11ന് എനിക്ക് ഒരു കത്ത് ലഭിച്ചു. അതിൽ നിങ്ങളെ ലെജിസ്ലേച്ചർ പാർട്ടി നേതാവായി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തതായി അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ജമ്മു കശ്‌മീര്‍ പ്രസിഡന്‍റ് താരിഖ് ഹമീദ് കർമ്മയില്‍ നിന്നും എനിക്ക് ഒരു കത്ത് ലഭിച്ചിരുന്നു. സിപിഎം സെക്രട്ടറി ജിഎൻ മാൽക്ക്, ആം ആദ്‌മി പാർട്ടി ദേശീയ സെക്രട്ടറി പങ്കജ് കുമാർ ഗുപ്‌ത, സ്വതന്ത്ര എംഎൽഎമാരായ പയാരെ ലാൽ ശർമ്മ, സി. ഡോ. രാമേശ്വർ സിങ്, മുസാഫർ ഇഖ്ബാൽ ഖാന്‍ എന്നിവര്‍ നിങ്ങളുടെ നേതൃത്വത്തിലുള്ള ഗവൺമെന്‍റ് രൂപീകരിക്കുന്നതിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ജമ്മു കശ്‌മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിങ്ങളെ ക്ഷണിക്കുന്നതിൽ ഞാൻ സന്തുഷ്‌ടനാണ്' എൽജിയുടെ കത്തില്‍ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1998 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിലാണ് ഒമര്‍ അബ്‌ദുള്ള ആദ്യമായി മത്സരിക്കുന്നത്. അത്തവണ, തന്‍റെ 28-ാം വയസിൽ, വാണിജ്യ വ്യവസായ വകുപ്പ് മന്ത്രിയായി (MoS) ഒമര്‍ അബ്‌ദുള്ള നിയമിക്കപ്പെട്ടു. പിന്നീട് അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്‌ഠിച്ചു.

2002-ൽ ഒമർ തന്‍റെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അന്ന് പിഡിപി സ്ഥാനാർത്ഥി ഖാസി അഫ്‌സലിനോട് ഗന്ദർബാലിൽ തോല്‍വി വഴങ്ങി. ആ വർഷം പിഡിപിയും കോൺഗ്രസും ചേർന്ന് സർക്കാർ രൂപീകരിച്ചു. പിന്നീട് 2008-ൽ ഗന്ദർബാലിൽ നിന്ന് വിജയിച്ച ഒമർ, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായി.

2014 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സോനാവർ, ബീർവ സീറ്റുകളിൽ നിന്ന് മത്സരിച്ചെങ്കിലും സോൻവാറിൽ പിഡിപിയുടെ പുതുമുഖമായ അഷ്‌റഫ് മിറിനോട് പരാജയപ്പെട്ടു. 2015-ൽ പി.ഡി.പിയും ബി.ജെ.പിയും ചേര്‍ന്ന കൂട്ട് 2018 ജൂണിൽ മെഹബൂബ മുഫ്തിക്കുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചപ്പോഴാണ് അവസാനിച്ചത്.

90 അംഗ നിയമസഭയിൽ ഒമര്‍ അബ്‌ദുള്ളയുടെ പാർട്ടിക്ക് 42 സീറ്റുകളാണുള്ളത്. കോൺഗ്രസിന്‍റെയും മറ്റ് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഒമർ അബ്‌ദുള്ള രണ്ടാമതും ജമ്മു കശ്‌മീരിന്‍റെ മുഖ്യമന്ത്രിയാകുന്നത്.

Also Read: ഇനി പുതിയ സര്‍ക്കാര്‍ ; ജമ്മു കശ്‌മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.