ന്യൂഡൽഹി: ലോക്‌സഭ സ്‌പീക്കര്‍ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ഓം ബിര്‍ള. ഇതുസംബന്ധിച്ച് ബിജെപി തീരുമാനം സഖ്യ കക്ഷികളെ അറിയിച്ചു. പതിനേഴാം ലോക്‌സഭയിലും ഓം ബിര്‍ള തന്നെയായിരുന്നു സ്‌പീക്കര്‍. കോണ്‍ഗ്രസില്‍ നിന്ന് സ്‌പീക്കര്‍ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ് മത്സരിക്കും.
കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ നേതൃത്വത്തില്‍ സ്‌പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുമായി സമവായമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തിതായി വാര്‍ത്തകള്‍ വന്നിരുന്നു. മുതിർന്ന ബിജെപി നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ, ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്‌റ്റാലിൻ, മറ്റ് പ്രതിപക്ഷ നേതാക്കൾ എന്നിവരുമായി രാജ്‌നാഥ് സിങ് സംസാരിച്ചു.
ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനത്തേക്കും നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് എന്‍ഡിഎ പറഞ്ഞു. എന്നാൽ ഇത് പ്രതിപക്ഷത്തിൻ്റെ നിലപാട് ഉൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
ALSO READ: സനാതന ധർമ്മ പരാമർശം : മന്ത്രി ഉദയനിധി സ്റ്റാലിൻ ഇന്ന് ബെംഗളൂരു കോടതിയിൽ ഹാജരായേക്കും