ETV Bharat / bharat

'വിവാഹം കഴിക്കാന്‍ പെണ്ണില്ല'; നിവേദനവുമായി ജില്ലാ കലക്‌ടറെ സമീപിച്ച് യുവകര്‍ഷകന്‍ - FARMERS LETTER TO COLLECTOR

author img

By ETV Bharat Kerala Team

Published : Jun 27, 2024, 5:27 PM IST

കര്‍ഷകരെ വിവാഹം കഴിക്കാനായി യുവതികള്‍ തയ്യാറാകുന്നില്ല. ഒടുവില്‍ സഹായമഭ്യര്‍ത്ഥിച്ച് യുവ കര്‍ഷകന്‍ ജില്ലാ കലക്‌ടര്‍ക്ക് കത്ത് നല്‍കി.

FAMERS DIDNT GETTING BRIDE  KOPPAL DISTRICT COLLECTOR  കളക്‌ടർ നളീൻ അതുൽ  GIRLS HESITATING TO MARRY FARMERS
കലക്‌ടറോട് സംസാരിക്കുന്ന സംഗപ്പ ഷിരഹട്ടി (ETV Bharat)

ഗംഗാവതി: വിവാഹത്തിനായി പെൺകുട്ടിയെ അന്വേഷിച്ച് മടുത്ത കർണാടകയിലെ യുവകർഷകന്‍ സഹായ അഭ്യര്‍ത്ഥനയുമായി ജില്ലാ കളക്‌ടറെ സമീപിച്ചു. കനകഗിരി സ്വദേശിയായ സംഗപ്പ ഷിരഹട്ടി എന്ന 30 കാരനാണ് കർഷകനായതിനാൽ യുവതിയെ കണ്ടെത്താനായില്ലെന്നും പരിഹാരമുണ്ടാക്കണമെന്നും കലക്‌ടര്‍ക്ക് മുമ്പാകെ അപേക്ഷിച്ചത്. യുവാക്കളുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾക്കും മുൻഗണന നൽകണമെന്ന് സംഗപ്പ കളക്‌ടറോട് അഭ്യര്‍ഥിച്ചു. വിവാഹ പ്രായമായ തങ്ങളെപ്പോലുള്ള യുവ കർഷകർക്ക് യുവതികളെ കിട്ടുന്നില്ല. അതിനാൽ എന്തെങ്കിലും പരിഹാരം കണ്ടെത്തി വിവാഹം നടത്തിക്കൊടുക്കണമെന്ന് കർഷകന്‍ ജില്ലാ കലക്‌ടർക്ക് നിവേദനം നൽകി.

കൊപ്പൽ ജില്ലാ കലക്‌ടർ നളീൻ അതുൽ കനകഗിരിയിൽ ജനങ്ങളുമായുള്ള ഒരു സംവാദ പരിപാടിയില്‍ പങ്കെടുക്കവെയാണ് നിവേദനവുമായി കര്‍ഷകന്‍ എത്തിയത്. കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങളെപ്പോലുള്ള ആൺകുട്ടികൾക്ക് വിവാഹത്തിനായി യുവതിയെ കിട്ടുന്നില്ല. കിട്ടിയാലും എന്നെപ്പോലൊരാളെ വിവാഹം കഴിക്കാൻ പെൺകുട്ടികളുടെ മാതാപിതാക്കൾ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ആറ് ഏക്കർ ഭൂമിയുണ്ട്. ഞാൻ അവിടെ കൃഷി ചെയ്‌താണ് ജീവിക്കുന്നത്. വിവാഹത്തിന് പെൺകുട്ടികളെ കിട്ടിയില്ലെങ്കിൽ തങ്ങളെപ്പോലുള്ള ആയിരക്കണക്കിന് യുവകർഷകർ കൃഷിയിൽ നിന്ന് പിന്തിരിഞ്ഞേക്കുമെന്നും ഇയാള്‍ സങ്കടപ്പെട്ടു. ഏകദേശം 10 വർഷമായി ഒരു പെൺകുട്ടിക്കു വേണ്ടി തിരയുന്നു. ധാരാളം പണവും ഇതിനായി ചെലവഴിച്ചു. എന്നാൽ, ഇതുവരെ ആരും പെൺകുട്ടിയെ നൽകാൻ തയ്യാറായിട്ടില്ല. ഇക്കാരണത്താൽ മാനസികമായും ഒരുപാട് വിഷമിക്കുന്നു. തന്നെപ്പോലെ നൂറുകണക്കിന് യുവാക്കൾ യുവതികളെ കണ്ടെത്താൻ പാടുപെടുകയാണ്. അതിനാല്‍ യുവാക്കളുടെ ജീവിതം ശോഭനമാക്കാന്‍ ഒരു നല്ല പരിപാടി സര്‍ക്കാര്‍ സംഘടിപ്പിക്കണമെന്നും കര്‍ഷകന്‍ സംഗപ്പ കത്തില്‍ ആവശ്യപ്പെട്ടു.

യുവാവിൻ്റെ അപേക്ഷ കേട്ട് കലക്‌ടർക്കും മറ്റ് ഉദ്യോഗസ്ഥർക്കും സദസ്സിനും ചിരി അടക്കാനായില്ല. എന്നിരുന്നാലും, ജില്ലാ കലക്‌ടർ യുവാവിൻ്റെ കത്ത് സ്വീകരിച്ചു. അനുയോജ്യമായ വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്ന്, യുവാവിന് വേണ്ടി ഞാൻ ഗ്രാമമുഖ്യനോട് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സുവർണ ക്ഷേത്ര പരിസരത്തെ യോഗ; സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്ക് നോട്ടിസ്, സ്‌റ്റേഷനില്‍ ഹാജരാകണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.